പുതുവഴി വെട്ടുമ്പോഴാണ് കലയില്‍ വിപ്ലവങ്ങളുണ്ടാവുന്നത്: സംവിധായകന്‍ സക്കറിയ

Sargasamgamam Photo
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ സര്‍ഗ സംഗമം സംവിധായകന്‍ സക്കറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

പെരിന്തല്‍മണ്ണ: നടന്നു ശീലിച്ച വഴികളില്‍ നിന്ന് മാറി പുതുവഴികള്‍ വെട്ടുമ്പോഴാണ് കലയിലും സിനിമയിലും സമൂഹത്തിലും വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാകുന്നതെന്ന് സംവിധായകന്‍ സക്കറിയ മുഹമ്മദ്. സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് അറിവിനെയും ആവിഷ്കാരങ്ങളെയും നന്മകളുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്താന്‍ തയ്യാറായാല്‍ മാത്രമേ കാലാന്തരങ്ങളില്‍ ഓര്‍മിക്കപ്പെടുന്ന കലാകാരന്മാര്‍ സൃഷ്ടിക്കപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ സര്‍ഗസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കലാരൂപത്തിന്റെ നന്മയും തിന്മയും തീരുമാനിക്കപ്പെടുന്നത് ആത്യന്തികമായി അത് ഏതു തരത്തിലുള്ള സന്ദേശമാണ് ബാക്കി വെക്കുന്നത് എന്നതിനെ ആശ്രയിച്ചാണെന്നും കലയിലെ നന്മ ജീവിതത്തിലും ആവിഷ്കരിക്കാന്‍ നമുക്കാവണമെന്നും മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമല്‍ സി നജ്മല്‍ അഭിപ്രായപ്പെട്ടു.

അല്‍ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അദ്ധ്യക്ഷനായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.കൂട്ടില്‍ മുഹമ്മദലി അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. അസി. റെക്ടര്‍ കെ.അബ്ദുല്‍ കരീം, സ്റ്റുഡന്‍സ് ഡീന്‍ എ.ടി ഷറഫുദ്ദീന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ബിശ്റുദ്ദീന്‍ ശര്‍ഖി, സര്‍ഗസംഗമം ജനറല്‍ കണ്‍വീനര്‍ സുഹാന അബ്ദുല്‍ ലതീഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കോഓര്‍ഡിനേറ്റര്‍ സമീര്‍ കളിക്കാവ് സ്വാഗതവും ജനറല്‍ കൺവീനര്‍ നിയാസ് വേളം നന്ദിയും പറഞ്ഞു. കെ.എം അഷറഫ്, അബ്ദുല്‍ വാസിഅ ധര്‍മഗിരി, അബ്ദുസ്സലാം പുലാപ്പറ്റ, എ.എം മുനീറുദ്ധീന്‍, തന്‍വീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment