Flash News

ഇന്നത്തെ നക്ഷത്ര ഫലം (ഡിസംബര്‍ 28, 2018)

December 28, 2018

vedicഅശ്വതി : വേണ്ടപ്പെട്ടവര്‍ വിരോധികളായിത്തീരുന്നതിനാല്‍ മനോവിഷമം തോന്നും. വിമര്‍ശനങ്ങള്‍ കേള്‍ക്കുവാനിടവരുമെങ്കിലും പ്രതികരിയ്ക്കാതിരിയ്ക്കുകയാണു നല്ലത്. വാത-പ്രമേഹരോഗപീഡകള്‍ വര്‍ദ്ധിക്കും.

ഭരണി : അര്‍ദ്ധമനസ്സോടുകൂടി കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച സുരക്ഷാപദ്ധതിയില്‍ പണം നിക്ഷേപിക്കും .ഔദ്യോഗികമായി അദ്ധ്വാനഭാരം വര്‍ദ്ധിക്കും . ജീവിതപങ്കാളിയു ടെ സാന്ത്വനസമീപനം സമാധാനത്തിന് വഴിയൊരുക്കും.

കാര്‍ത്തിക : ഏറ്റെടുത്ത ദൌത്യം അശ്രാന്തപരിശ്രമത്താല്‍ വിജയിപ്പിയ്ക്കുവാന്‍ സാധിക്കും .സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്തര്‍ക്കങ്ങളില്‍ നിഷ്പക്ഷമനോഭാവം സ്വീകരിയ്ക്കുകയാണു നല്ലത്.

രോഹിണി : ഉദാസീനമനോഭാവം പ്രവര്‍ത്തനമേഖലകളെ പ്രതികൂലമായി ബാധിക്കും . ആശയവിനിമയങ്ങളില്‍ അബദ്ധങ്ങളുണ്ടാവാതെ സൂക്ഷിക്കണം.സത്ചിന്തകളാല്‍ സല്‍ക്കര്‍മ്മപ്രവണത വര്‍ദ്ധിക്കും .

മകയിരം : സഹകരണപ്രസ്ഥാനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിയ്ക്കുവാനിടവരും. മത പരമായ കാര്യങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. അര്‍ഹമായ ഭൂമി രേഖാപരമായി ലഭിയ് ക്കും.അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

തിരുവാതിര : ഓര്‍മ്മശക്തിക്കുറവിനാല്‍ സാമ്പത്തികവിഭാഗത്തില്‍ നിന്ന് ഒഴിഞ്ഞു മാ റും.ഔദ്യോഗികമായ ചര്‍ച്ചകള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിയ്ക്കുകയില്ല. അശ്രാന്ത പരിശ്രമത്താല്‍ കാര്യവിജയമുണ്ടാകും.

പുണര്‍തം : കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിയ് ക്കും.മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിയ് ക്കും.നിസ്സാരകാര്യങ്ങള്‍ക്കു പോലും കൂടുതല്‍ പ്രയത്-നം വേണ്ടിവരും.

പൂയ്യം : വിദഗ്ദ്ധചികിത്സകളാല്‍ രോഗശമനമുണ്ടാകും.സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും.കുടുംബസമേതം മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

ആയില്യം : സമചിത്തതയോടു കൂടിയ സമീപനം സര്‍വ്വകാര്യവിജയങ്ങള്‍ക്കും വഴിയൊ രുക്കും.സകല സൌകര്യങ്ങളോടും കൂടിയ ഗൃഹം വാങ്ങുവാന്‍ തയ്യാറാകും.പുതിയ കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം കുറിക്കും .

മകം : അസമയങ്ങളിലുള്ള യാത്ര കഴിവതും ഉപേക്ഷിക്കണം.പുത്രന് സാമ്പത്തിക ദുര്‍ വ്യയങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തും. അമിതവിശ്വാസം ഉപേക്ഷിക്കണം.

പൂരം : സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിയ്ക്കുവാനിട വരും.ജാമ്യം നില്‍ക്കുവാനുള്ള സാഹചര്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണു നല്ലത്.അസുഖത്താല്‍ അവധിയെടുക്കും.

ഉത്രം : ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ലഭിക്കും .ബന്ധുസഹായത്താല്‍ പുതിയ ഗൃഹം വാങ്ങുവാന്‍ തീരുമാനിക്കും .പുത്ര പൌത്രാദിസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.

അത്തം : ആഗ്രഹസാഫല്യത്താല്‍ നേര്‍ന്നു കിടക്കുന്ന വഴിപാടുകള്‍ നടത്തുവാനിട വ രും.കൃത്യനിര്‍വ്വഹണത്താല്‍ പുതിയ അവസരങ്ങള്‍ വന്നു ചേരും.സാമ്പത്തികരംഗം മെച്ചപ്പെടും.

ചിത്ര : നിഗമനങ്ങള്‍ ശരിയാണെന്നു തോന്നുന്നതിനാല്‍ സാമ്പത്തിക വിഭാഗത്തില്‍ കൂ ടുതല്‍ ശ്രദ്ധിയ്ക്കുവാന്‍ തയ്യാറാവും.സുരക്ഷാസംവിധാനം കുറവായതിനാല്‍ മറ്റു ഗൃഹ ത്തിലേയ്ക്ക് താമസം മാറ്റും.പരിചിതമായ മേഖലകളില്‍ പണം മുടക്കും.

ചോതി : പ്രധാനപ്പെട്ട തീരുമാനങ്ങള്‍ സ്വീകരിയ്ക്കുക,ചര്‍ച്ചകള്‍ നടത്തുക,കരാറ് ഒപ്പു വെയ്ക്കുക തുടങ്ങിയവ ഈ ദിവസം നന്നല്ല.ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ക്ക് അധിക ച്ചെലവ് അനുഭവപ്പെടും.

വിശാഖം : യാഥാര്‍ത്ഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിയ്ക്കുവാന്‍ സന്നദ്ധനാകും. കു ടുംബാംഗങ്ങളുടെ നിര്‍ബന്ധത്താല്‍ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളുപേക്ഷിക്കും . പ രീക്ഷ,ഇന്‍റര്‍വ്യൂ തുടങ്ങിയവയില്‍ ആത്മവിശ്വാസം ഉളവാകും

അനിഴം : പുത്രന്‍റെ അമിതവ്യയങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തും.അവധി കഴിഞ്ഞ് വിദേശയാത്ര പുറപ്പെടും.അഗ്നി,ആയുധം,ധനം,വാഹനം തുടങ്ങിയവ ഉപയോഗിയ്ക്കുമ്പോള്‍ വളരെ സൂക്ഷിക്കണം.

തൃക്കേട്ട : കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറി സ്വന്തമായി വ്യാപാരം തുടങ്ങുവാന്‍ തീ രുമാനിയ്ക്കും.ഗൃഹനിര്‍മ്മാണത്തിനുള്ള ഭൂമി വാങ്ങുവാന്‍ അവസരമുണ്ടാകും.കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിയ്ക്കും.

മൂലം : നീതിയുക്തമായ തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ സാധിയ്ക്കും. സുദീര്‍ഘമായ ചര്‍ച്ചയിലൂടെ സങ്കീര്‍ണ്ണമായ പ്രശ്-നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും. സാമ്പ ത്തികസ്ഥിതി മെച്ചപ്പെടും.

പൂരാടം : കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിയ് ക്കും.രോഗപീഢകള്‍ക്ക് ആയുര്‍വ്വേദചികിത്സ തുടങ്ങി വെയ്ക്കും.വിട്ടുവീഴ്ചാമനോഭാ വം സ്വീകരിയ്ക്കുന്നതുവഴി കുടുംബസൌഖ്യം ഉണ്ടാകും.

ഉത്രാടം : ഏറ്റെടുത്ത കര്‍ത്തവ്യങ്ങള്‍ അശ്രാന്തപരിശ്രമത്താല്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ ആകും.തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് യാത്രാക്ലേശം വര്‍ദ്ധിയ്ക്കും.അപരിചിതമായ മേഖലകളില്‍ പണം മുടക്കുന്നതില്‍ നിന്നും യുക്തിപൂര്‍വ്വം പിന്മാറും.

തിരുവോണം : തൃപ്തിയായ വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. സംയുക്തസം രംഭത്തില്‍ നിന്ന് ഒഴിഞ്ഞു മാറി പുതിയ വ്യാപാരം തുടങ്ങുവാന്‍ തയ്യാറാകും.കൂടുതല്‍ സൌകര്യമുള്ള ഗൃഹം വാങ്ങുവാനന്വേഷണമാരംഭിയ്ക്കും.

അവിട്ടം : സ്വയംഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കുവാന്‍ തയ്യാറാകും.പല പ്രകാരത്തിലും സൌകര്യം മനസ്സിലാക്കി പട്ടണത്തിലേയ്ക്ക് താമസം മാറും.ജന്മനാട്ടിലേയ്ക്ക് യാത്രപുറപ്പെടും.

ചതയം : ആസൂത്രിതപദ്ധതികള്‍ ലക്ഷ്യപ്രാപ്തി നേടും.ന്യായമായ ആവശ്യങ്ങള്‍ നടപ്പി ലാക്കിയതിനാല്‍ മേലധികാരിയോട് ആദരവ് തോന്നും.തൊഴില്‍മേഖലകളോട് ബന്ധപ്പെ ട്ട് യാത്രാക്ലേശം വര്‍ദ്ധിക്കും

പൂരോരുട്ടാതി : അര്‍ഹമായ പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിയ്ക്കും.ഔദ്യോഗികമാ യി മുടങ്ങിക്കിടപ്പുള്ള സ്ഥാനക്കയറ്റം ലഭിയ്ക്കും.പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാ പ്തി നേടും.

ഉത്രട്ടാതി : അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശത്താല്‍ സുരക്ഷാപദ്ധതികളില്‍ പണം നിക്ഷേപിയ്ക്കും.ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിയ്ക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമു ണ്ടാകും.ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിയ്ക്കും.

രേവതി : ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിയ്ക്കും. സന്താനസംരക്ഷ ണം ആശ്വാസത്തിന് വഴിയൊരുക്കും. പാരമ്പര്യ പ്രവര്‍ത്തികളില്‍ വ്യാപൃതനാകും. അദ്ധ്വാ നഭാരത്താല്‍ അവധിയെടുക്കും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top