റവ.ഫാ. രാജു ദാനിയേലിനു ഡാളസ് വലിയപള്ളി യാത്രയയപ്പ് നല്‍കുന്നു

sendoff_picഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളി ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചശേഷം ചിക്കാഗോ സെന്റ് ഗ്രിഗോറിയോസ് വലിയ പള്ളിയിലേക്ക് സ്ഥലംമാറിപ്പോകുന്ന റവ.ഫാ. രാജു ദാനിയേലിനു സമുചിതമായ യാത്രയയപ്പ് നല്‍കി.

ഡാളസ് എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിനും ഓര്‍ത്തഡോക്‌സ് സഭയ്ക്കും, സെന്റ് മേരീസ് വലിയ പള്ളിക്കും രാജു അച്ചന്‍ നല്‍കിയ സേവനങ്ങള്‍ പ്രശംസനീയമാണ്.

ഡിസംബര്‍ 30-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് യാത്രയയപ്പ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. വലിയ പള്ളി മാനേജിംഗ് കമ്മിറ്റി ഇതിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തിവരുന്നു. സെക്രട്ടറി എല്‍സണ്‍ സാമുവേല്‍ (214 449 8556), ട്രസ്റ്റി ബോബന്‍ കൊടുവത്ത് (214 929 2292).

Print Friendly, PDF & Email

Related News

Leave a Comment