Flash News

ഐ സി പി സി പ്രോഗ്രാമിംഗ് ഒളിംബിക്സ് സെമി ഫൈനല്‍ അമൃതയില്‍ സമാപിച്ചു

December 29, 2018 , അമൃത മീഡിയ

ICPC Programing Olympics Photo 2 @ Amritapuriഅമൃതപുരി: കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഒളിംബിക്സ് എന്നറിയപ്പെടുന്ന ഐസി പി സി മത്സര സെമി ഫൈനല്‍ തുടര്‍ച്ചയായ 14-ാം വര്‍ഷത്തിലും ഈ മാസം 28, 29 വെള്ളി ശനി ദിവസങ്ങളിലായി അമൃത സര്‍വകലാശാലയുടെ അമൃതപുരി കാമ്പസില്‍ വെച്ച് സംഘടിപ്പിച്ചു.

മത്സരത്തില്‍ പങ്കെടുത്ത മുന്നൂറോളം ടീമുകളില്‍ നിന്ന് 3 ടീമുകള്‍ പോര്‍ച്ചുഗലിലെ യൂണുവേഴ്സിറ്റി ഓഫ് പോര്‍ട്ടോവില്‍ ഏപ്രില്‍ 4 ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി. ഈ മത്സരത്തില്‍ ഐഐറ്റി കാണ്‍പൂര്‍ ടീം ഒന്നാം സ്ഥാനവും, ഐഐറ്റി റൂര്‍ക്കി രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ബിറ്റ്സ് പ്ലീസ്, ഹോള്‍ഡ് റൈറ്റ് ദേര്‍ സ്പാര്‍ക്കി, ലൈല എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ടീമുകള്‍.

ഈ മത്സരത്തില്‍ പങ്കെടുക്കുകവഴി വിദ്യാര്‍ഥികള്‍ക്ക് ലോകത്തിലെ മറ്റു രാജ്യങ്ങളിലുള്ള പ്രമുഖ സര്‍വകലാശാലകളിലെ പ്രോഗ്രാമര്‍മാരുമായി തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനും അവരുമായി ആശയ വിനിമയം നടത്തുവാനും കഴിയുന്നു. ജെറ്റ് ബ്രയിന്‍സ്, ഡയറക്ട് ഐ എന്നീ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനികളുടെ സഹകരണത്തോടെ അമൃത വിശ്വവിദ്യാപീഠവും ഐ സി പി സി ഫൗണ്ടേഷനും സംയുക്തമായാണ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസുകളില്‍ ഈ മത്സരം നടത്തിയത്.

ICPC Programing Olympics semi final @ Amritapuriപ്രോഗ്രാമിംഗ് മേഖലയിലെ ഒളിംബിക്സ് സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ആയിരത്തോളം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഐ ഐ ടി, എന്‍ ഐ ടി പോലെയുള്ള മുന്‍നിര എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മത്സരത്തില്‍ ഭാഗഭാക്കായത്. തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനും അതുവഴി ഒന്നാം നിര ടെക്നോളജി കമ്പനികളില്‍ സുഗമമായി ജോലി ലഭ്യമാകാനും വിദ്യാര്‍ഥികള്‍ക്ക് ഈ മത്സരത്തില്‍ പങ്കാളിയായതോടുകൂടി സാദ്ധ്യത തെളിയുന്നു. ഇതുകൂടാതെ ലോകത്തെമ്പാടുമുള്ള മറ്റു ലോകോത്തര പ്രോഗ്രാമര്‍മാരുമായി ബന്ധപ്പെടാനും ഐ സി പി സി മത്സരത്തില്‍ പങ്കെടുത്തതു വഴി സാധിച്ചു.

ലോകത്ത് നൂറോളം രാജ്യങ്ങളിലും ആറു ഭൂഖണ്ഡങ്ങളിലുമായി പരന്നു കിടക്കുന്ന രണ്ടായിരത്തോളം സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഐ സി പി സി മത്സരത്തില്‍ നേരിട്ട് പങ്കാളികളാവുന്നത്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top