നീതിയുടെ സംസ്ഥാപനത്തിലൂടെ മാത്രമേ നവോത്ഥാനം സാധ്യമാകൂ: നഹാസ് മാള

4
“ആത്മീയതയുടെ കരുത്ത്, ആത്മാഭിമാനത്തിന്റെ ഉയിര്‍പ്പ് ” എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ആലത്തൂരില്‍ സംഘടിപ്പിക്കുന്ന കേഡര്‍ കോണ്‍ഫറന്‍സ് ദേശീയ പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്യുന്നു

ആലത്തൂര്‍: നീതിയുടെ സംസ്ഥാപനത്തിലൂടെയേ നവോത്ഥാനം സാധ്യമാവുകയുള്ളൂവെന്നും വിവേചനങ്ങള്‍ സൃഷ്ടിച്ചുള്ള നവോത്ഥാന അവകാശവാദങ്ങള്‍ക്കെതിരെ മറുചോദ്യങ്ങളുന്നയിച്ച് മുന്നേറാന്‍ പുതുതലമുറക്ക് സാധിക്കണമെന്നും എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള. ഫാസിസവും ലിബറിലിസവും അരങ്ങുവാഴുകയും ഇസ്ലാമോഫോബിയ പ്രചരണങ്ങള്‍ കൊഴുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിശ്വാസത്തെ അഭിമാന ബോധത്തോടെ പ്രതിനിധീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. “ആത്മീയതയുടെ കരുത്ത്, ആത്മാഭിമാനത്തിന്റെ ഉയിര്‍പ്പ്” എന്ന തലക്കെട്ടില്‍ ഡിസം. 29, 30 ദിനങ്ങളില്‍ ആലത്തൂരില്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേഡര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷമീര്‍ ബാബു അധ്യക്ഷത വഹിച്ചു.

DSC03150ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖ അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, സലീം മമ്പാട്, ഷംസീര്‍ ഇബ്രാഹീം എന്നിവര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു. ഉദ്ഘാടന സെഷനില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഷറീന ഉമര്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ലുഖ്മാനുല്‍ ഹകീം, ജി.ഐ.ഒ ജില്ലാ സമിതിയംഗം ഷഹനാസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി അനീസ് തിരുവിഴാംകുന്ന് സ്വാഗതം പറഞ്ഞു. റമീസ് വല്ലപ്പുഴ ഖുര്‍ആന്‍ ദര്‍സ് നിര്‍വഹിച്ചു.

ഞായറാഴ്ച കോണ്‍ഫറന്‍സില്‍ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, ഷാഹിന്‍ സി.എസ്, അബ്ദുല്‍ വാസിഹ് ധര്‍മഗിരി എന്നിവര്‍ സംസാരിക്കും. മുന്‍കാല ജില്ലാ നേതാക്കള്‍ പരിപാടിയെ അഭിസംബോധന ചെയ്യും. എസ്.ഐ.ഒ നിയുക്ത സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കും. സമാപന സെഷനില്‍ സ്വാലിഹ് കോട്ടപ്പള്ളി, ഉമര്‍ ആലത്തൂര്‍, നസ്റിന്‍ പി.നസീര്‍, എ.കെ നൗഫല്‍ എന്നിവര്‍ സംബന്ധിക്കും.

ആനുകാലിക സംഭവ വികാസങ്ങളും പ്രസ്ഥാന ചരിത്രവും വിവരിക്കുന്ന പവലിയന്‍ സമ്മേളന നഗരിയില്‍ ആരംഭിച്ചു. ജാഅത്തെ ഇസ്ലാമി ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് മുഹ്‌യുദ്ദീന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment