Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്റ്

December 30, 2018 , ജോയിച്ചന്‍ പുതുക്കുളം

francic_picഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് അലുംമ്‌നി അസോസിയേഷന്റെ 2018 -2021 വര്‍ഷത്തേക്കുള്ള പ്രസിഡന്‍റായി നിലവിലെ പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ വീണ്ടും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പു നടന്നു.

നിലവിലെ പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റിനെതിരെ ഉഴവൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായ ങഇ കുര്യാക്കോസ് മത്സര രംഗത്തെത്തി. 18 ല്‍ 14 വോട്ടും കരസ്ഥമാക്കി ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് പ്രസിഡന്റ് അയി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

ഫൊക്കാന ചിക്കാഗോ മിഡ് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ്, ചിക്കാഗോ കെ സി എസ് മുന്‍ ട്രഷറാര്‍, ചിക്കാഗോ ഡഉഎ കണ്‍വീനര്‍, ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചിന്റെ സ്ഥാപക സമയത്തെ പേഴ്‌സണ്‍ ഗ്യാരന്റര്‍, കഴിഞ്ഞ 8 വര്‍ഷമായി പാരീഷ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സേവനം ചെയ്തു വരുന്നു. ഭാര്യ : സാലി, മക്കള്‍: ഫിഫി അഖില്‍, ടോണി, ലിസാ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top