സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം കണ്‍വെന്‍ഷന്‍ ജനു.4 മുതല്‍

image
Speaker : Rev.George Varghese (Punnackadu)

ഡാളസ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ജനുവരി 4 മുതല്‍ നടത്തപ്പെടുന്നു..

സെന്റ് പോള്‍സ് മാർത്തോമാ ദേവാലയത്തില്‍ (1002, Barnes Bridge Rd, Mesquite, TX 75150) വച്ച് ജനുവരി 4,5,6 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ മാത്തോമ്മ സഭയിലെ സീനിയര്‍ വൈദികരിലൊരാളും, മാർത്തോമാ സുവിശേഷ പ്രസംഗ സംഘം മുന്‍ ജനറല്‍ സെക്രട്ടറിയും, പ്രഗത്ഭ കണ്‍വെന്‍ഷന്‍ പ്രസംഗകനുമായ റവ.ജോര്‍ജ് വര്‍ഗീസ് (പുന്നയ്ക്കാട്) തിരുവചന പ്രഘോഷണം നടത്തും.

വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കും ശനിയാഴ്ച വൈകുന്നേരം 6:30 നും യോഗങ്ങള്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. ഞായറാഴ്ച രാവിലെ 10:15 നു ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ കണ്‍വെന്‍ഷന്റെ കടശ്ശി പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്‌.

കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ കടന്നു വന്ന് തിരുവചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ ഗ്രഹിച്ചു അനുഗ്രഹം പ്രാപിയ്ക്കുവാന്‍ എവരെയും യോഗങ്ങളിലേക്ക് ക്ഷണിക്കുന്നുവെന്നു സഖ്യം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. മാത്യു ജോസഫ് (വികാരി) 469 964 7494, അലക്സ് ജേക്കബ് (സെക്രട്ടറി) 610 618 2368.

St Pauls YS Convention Flyer

Print Friendly, PDF & Email

Related News

Leave a Comment