ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഹായിക്കാന്‍ സര്‍ക്കാരിന്റെ കള്ളക്കളി; കന്യാസ്ത്രീകള്‍ വീണ്ടും തെരുവിലേക്ക്

Rape-accused-bishop-in-Kerala-640x348കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധം. സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വെയ്ക്കാത്തത് കാരണം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയാണെന്ന് ആരോപിച്ച് കുറുവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ രംഗത്തെത്തി. ചിലരുടെ സ്വാധീനത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ഈ കള്ളക്കളി നടത്തുന്നതെന്നും കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ ആരോപിച്ചു.

കഴിഞ്ഞ സെപ്തംബര്‍ 21 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ഇതിനിടയില്‍ ഫ്രാങ്കോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലയിലായി.

നവംബറില്‍ തന്നെ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇല്ലാത്തതിനാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പറ്റുന്നില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നാണ് സൂചന. ഇനിയും നിയമനം വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങാനാണ് കന്യാസ്ത്രീകളുടെ തീരുമാനം.

Print Friendly, PDF & Email

Related News

Leave a Comment