മലങ്കര അതിഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിക്ക് സ്ഥാനാരോഹണ വാര്‍ഷിക മംഗളങ്ങള്‍

H E

ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി സഭയുടെ അമേരിക്കയുടെയും കാനഡായുടെയും അതിഭദ്രാസനത്തിന്റെ നവശില്‍പ്പിയും അധിപനും കര്‍മ്മമണ്ഡലത്തിലെ നിറസാന്നിദ്ധ്യവുമായ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പതിനഞ്ചാമത്‌ സ്ഥാനാരോഹണ വാര്‍ഷികം ഏറ്റവും സമുചിതമായി ആചരിക്കുന്നതിന് ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു.

2019 ജനുവരി 5-നു ന്യൂജേഴ്‌സിയില്‍ പരാമസിലുള്ള മോര്‍ അഫ്രേം സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷ പരിപാടികളോടനുബന്ധിച്ച് സ്ഥാനാരോഹണ വാര്‍ഷികവും നടത്തുന്നതു സംബന്ധിച്ച ക്രമീകരണങ്ങളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുവെന്ന് ഭദ്രാസന സെക്രട്ടറി റവ. ഡോ. ജെറി ജേക്കബ് അറിയിച്ചു. 2004 ജനുവരി 4-ാം തിയ്യതിയാണ് അഭി. തിരുമേനി വാഴിക്കപ്പെട്ടതും ഈ ഭദ്രാസനത്തിന്റെ ചുമതലയേല്‍ക്കുന്നതും.

വി. സഭയ്ക്ക് ചിരസ്മരണാര്‍ഹനായ പുണ്യപ്പെട്ട പിതാവ്, ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ എല്ലാ ആത്മീയാചാര്യ സ്ഥാനങ്ങളും നല്‍കി അനുഗ്രഹിക്കപ്പെട്ട അഭി. തീത്തോസ് മെത്രാപ്പോലീത്തായുടെ വരുംകാലങ്ങളിലെ എല്ലാ ശ്രേഷ്ഠാചാര്യ ശുശ്രൂഷകള്‍ക്ക് പ്രാർത്ഥനയോടെ മലങ്കര സുറിയാനി സഭാംഗങ്ങള്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

402078_10150506832387645_1946601214_n (1)

Print Friendly, PDF & Email

Related News

Leave a Comment