Flash News

സുപ്രീംകോടതി വിധി അനുസരിക്കാനാകില്ലെങ്കിൽ‌ തന്ത്രി സ്ഥാനമൊഴിഞ്ഞ് മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രി

January 3, 2019 , .

Dv9vuDGV4AI_Lg5തിരുവനന്തപുരം: സുപ്രീംകോടതി വിധി അനുസരിക്കാനാകില്ലെങ്കിൽ‌ തന്ത്രി സ്ഥാനമൊഴിഞ്ഞ് മാറിനില്‍ക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയില്‍ ആചാരലംഘനം നടന്നതായി കാണിച്ചു ക്ഷേത്രനട  അടച്ച തന്ത്രിയുടെ നിലപാട് വിചിത്രമാണ്.  സുപ്രീം കോടതിവിധിയുടെ ലംഘനമാണിത്. തന്ത്രിയും ബോര്‍ഡും സുപ്രീം കോടതിയിലെ കേസില്‍ കക്ഷിയായിരുന്നു. തന്ത്രിയുടെ വാദംകൂടി കേട്ടശേഷമാണ്  യുവതീപ്രവേശ വിഷയത്തില്‍ വിധി വന്നത്. കോടതി വിധിയോട് യോജിക്കാതിരിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. ‘എനിക്ക് സുപ്രീം കോടതി വിധി അനുസരിക്കാന്‍ കഴിയില്ല’ എന്നു പറഞ്ഞ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞുപോകണം– മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രം അടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡാണ് പരിശോധിക്കേണ്ടതെന്നും പിണറായി വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള വിധി പ്രഖ്യാപിച്ചത് സുപ്രീം കോടതിയാണ്. ശബരിമല ദര്‍ശനത്തിന് എത്തുന്ന എല്ലാവര്‍ക്കും സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. അതാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്.ഇപ്പോള്‍ ശബരിമല ദര്‍ശനം നടത്തിയ വനിതകള്‍ നേരത്തേയും ഇതിനായി ശ്രമിച്ചതാണ്. പലകാരണങ്ങളാള്‍ അതിന് കഴിയാതെ വന്നപ്പോള്‍ അവര്‍ മടങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് വീണ്ടും എത്തിയപ്പോൾ , കോടതി ഉത്തരവ് നടപ്പാക്കാന്‍ ബാദ്ധ്യതയുള്ള പൊലീസ് അതിന് സുരക്ഷ നല്‍കുകയായിരുന്നു.  പിണറായി വിജയൻ പറഞ്ഞു.

ശബരിമലവിഷയത്തിൽ  ബി.ജെ.പി നടത്തുന്ന സംസ്ഥാന തലത്തിലുള്ള അഞ്ചാമത്തെ ഹര്‍ത്താലാണ് ഇന്നത്തേത്. മൂന്ന് മാസത്തിനിടെ ഏഴ് ഹര്‍ത്താലുകള്‍ സംഘപരിവാര്‍ നടത്തി. ബാലിശമായ കാരണങ്ങള്‍ പറഞ്ഞാണ് ഹര്‍ത്താലുകള്‍ നടത്തിയത്. ഹര്‍ത്താലുകള്‍ ഏറ്റവും അവസാനം നടത്തേണ്ട സമരമുറയാണ്. ഇന്നത്തെ ഹര്‍ത്താല്‍ സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹര്‍ത്താലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top