സ്വാതിരുനാള്‍ ആര്‍ട്‌സ് അക്കാഡമി പ്രോജക്റ്റ് പൂയം തിരുനാള്‍ ഗൗരീ പാര്‍വ്വതീ ഭായി ഉദ്ഘാടനം ചെയ്തു

image1

ഹൂസ്റ്റണ്‍ : തിരുവനന്തപുരം ട്രാവന്‍കൂര്‍ ഹെറിറ്റേജ് ഗാര്‍ഡന്‍സ് ഗ്രൂപ്പിന്റെ പ്രഥമ സംരംഭമായ ‘മഹാരാജാ സ്വാതി തിരുനാള്‍ ആര്‍ട്‌സ് അക്കാഡമി’ പ്രോജക്റ്റ് തിരുവനന്തപുരം രംഗവിലാസം കൊട്ടാരത്തില്‍ ചേര്‍ന്ന സദസ്സില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരീ പാര്‍വ്വതീ ഭായി ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂറിന്റെ സര്‍വ്വതോന്മുഖ വികസനത്തോടൊപ്പം, കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പ്രോത്സാഹനങ്ങള്‍ നല്‍കിയ സ്വാ തി തിരുനാള്‍ മഹാരാജാവിന്റെ പേരില്‍ രംഗവിലാസം കൊട്ടാരം കേന്ദ്രീകരിച്ചു പ്രവര്‍ത്തനക്ഷമമാകുന്ന ആര്‍ട്‌സ് അക്കാഡമി’ സ്വദേശത്തും വിദേശത്തും ഉള്ള കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുവാന്‍ കഴിയുമെന്ന് പൂയം തിരുനാള്‍ ഗൗരീ പാര്‍വ്വതീ ഭായി പറഞ്ഞു. ആര്‍ട്‌സ് അക്കാഡമി കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പ്രോത്സാഹനം ചരിത്രത്തിന്റെ ഭാഗമാണ് . നമ്മുടെ നാടിന്റെ സാംസ്കാരികവും പൈതൃകവും നിലനിര്‍ത്തുവാന്‍ ആര്‍ട്‌സ് അക്കാഡമി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവിതാംകൂര്‍ രാജകുടുംബാംഗം പ്രോത്സാഹനം നല്‍കും .

ട്രാവന്‍കൂര്‍ ഹെറിറ്റേജ് ഗാര്‍ഡന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡയസ് ഇടിക്കുളയുടെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുന്‍ ഇന്‍ഡ്യന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, സ്വാതി തിരുനാള്‍ സംഗീത കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഹരികൃഷ്ണന്‍, രവിവര്‍മ്മ രാജാ, അജിത് കുമാര്‍ (പബ്ലിക് റിലേഷന്‍സ് ഡയറ്കടര്‍ ട്രാവന്‍കൂര്‍ ഹെറിറ്റേജ് ഗാര്‍ഡന്‍സ്), ശ്രീഭാ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ തിരുശേഷിപ്പുകള്‍ സംരക്ഷിക്കുന്നതിന് ശ്രീ പത്മനാഭദാസാ ശ്രീ. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ അനുഗ്രഹാശംസകളോടെ ആരംഭിച്ച ‘തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ഗള്‍ഫ് ചാപ്റ്റര്‍ രൂപീകരിച്ച ‘ ട്രാവന്‍കൂര്‍ ഹെറിറ്റേജ് ഗാര്‍ഡന്‍സ് ഗ്രൂപ്പിന്റെ പ്രഥമ സംരംഭമാണ് ‘മഹാരാജാ സ്വാതി തിരുനാള്‍ ആര്‍ട്‌സ് അക്കാഡമി’ പ്രോജക്റ്റ്.

തിരുവിതാംകൂറിന്റെ സര്‍വ്വതോന്മുഖ വികസനത്തിന് സ്വജീവിതം സമര്‍പ്പിച്ച സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കൃതികളെ അടിസ്ഥാനമാക്കി പഠന ഡോക്കുമെന്ററികളും നൃത്ത സദസ്സുകളും അവതരിപ്പിക്കുവാന്‍ പരിശ്രമിക്കുന്ന മഹാരാജാ സ്വാതിരുനാള്‍ ആര്‍ട്‌സ് അക്കാഡമിയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ കലാ സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം നല്‍കുന്ന സംരംഭമാണിത്. സാഹിത്യവും സാംസ്കാരികവുമായ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ‘ട്രാവന്‍കൂര്‍ വോയ്‌സ്’ ഓണ്‍ ലൈന്‍ അക്കാഡമിക് പോര്‍ട്ടലും, സാഹിത്യ ഫോറം, അക്ഷരശ്ലോക ഫോറം, ആര്‍ട്‌സ് അക്കാഡമിയുടെ ഭാഗമായി ആരംഭിച്ചു .

ഉദ്ഘാടന ചടങ്ങിനടനുബന്ധിച്ചു രംഗവിലാസം കൊട്ടാരത്തില്‍ സ്വാതിരുനാള്‍ കൃതികളെ ആസ്പദമാക്കി നടന്ന ‘നൃത്ത സംഗീത’ സദസിന് സ്വാതിരുനാള്‍ സംഗീത കോളജിലെ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി.ആധുനിക മലയാളഭാഷയുടെ പിതാവ് ശ്രീ തുഞ്ചത്തെഴുത്തച്ഛന്‍െറ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആരണ്യകാണ്ഡത്തിലെ ‘ശബര്യാശ്രമ പ്രവേശം’, കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ എന്ന കാവ്യവും കേരള നടന രൂപത്തില്‍ നടനഭൂഷണം ചിത്രാ മോഹന്‍, നൃത്ത ഗവേഷണ വിദ്യാര്‍ത്ഥി ഗ്രീഷ്മ കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചു.

 ജീമോന്‍ റാന്നി
Print Friendly, PDF & Email

Related News

Leave a Comment