Flash News

ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ആര്‍‌എസ്‌എസിന്റെ ആക്രമണം ആസൂത്രിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍; പോലീസുകാര്‍ സിപിഎം ഗുണ്ടകളെപ്പോലെയെന്ന് കെ. സുരേന്ദ്രന്‍

January 5, 2019

kodiyeri_5തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആര്‍‌എസ്‌എസ് നടത്തുന്ന ആക്രമണം ആസൂത്രിതമെന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരിലെ ആക്രമണങ്ങള്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ആര്‍.എസ്.എസുകാര്‍ വിദ്യാലയങ്ങള്‍ പോലും ആയുധപ്പുരകളാക്കി മാറ്റുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ വീണു പോകരുതെന്നും ആക്രമണം നടത്തരുതെന്നും കോടിയേരി പറഞ്ഞു.

പന്തളം കൊലപാതകം ആസൂത്രിതമാണെന്ന പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും കോടിയേരി തള്ളി. റിപ്പോര്‍ട്ടെഴുതിയത് തലതിരിഞ്ഞ പൊലീസുകാരനാണ്. പൊലീസ് ആര്‍എസ്എസിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍ തയ്യാറാകണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആക്രമണം തുടരുമ്പോള്‍ പ്രതിരോധിക്കേണ്ടി വരും. അത് മാത്രമാണ് ഇപ്പോള്‍ ഉണ്ടായത്. കൂടുതല്‍ ആക്രമണമുണ്ടായാല്‍ നോക്കിയിരിക്കാനാവില്ല.ആക്രമിച്ച് ഇല്ലാതാക്കി കളയാമെന്ന് സംഘപരിവാറുകാര്‍ കരുതരുത്. പൊലീസ് ആത്മസംയമനം പാലിക്കുന്നുണ്ട്. ഇത് ദൗര്‍ബല്യമായി കരുതുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി വേണം. ആര്‍.എസ്.എസ് സ്വാധീനമുളള പൊലീസുകാര്‍ ഉണ്ടാകാം. അവരെ കണ്ടെത്തി നടപടി എടുക്കുകയാണ് വേണ്ടതെന്ന് കോടിയേരി പറഞ്ഞു.

അമിത് ഷാ കേരളത്തില്‍ വരുന്നത് നല്ലതാണ്. അമിത് ഷാ ഓരോ തവണ കേരളത്തിലെത്തുമ്പോഴും സിപിഎമ്മിന്റെ ജനപിന്തുണ വര്‍ധിക്കും. ഉത്തരേന്ത്യയില്‍ പോലും അമിത്ഷായുടെ പരിപ്പ് വേവുന്നില്ല. പിന്നെയാണോ കേരളത്തിലെന്നും കോടിയേരി പരിഹസിച്ചു. ബിജെപി സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അമിത്ഷാ കേരളത്തിലെത്തുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പോലീസുകാര്‍ സിപിഎം ഗുണ്ടകളെപ്പോലെയെന്ന് കെ. സുരേന്ദ്രന്‍

കേരളത്തില്‍ ഉടനീളം ഇപ്പോള്‍ നടക്കുന്നത് ഹിന്ദുവേട്ടയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു . സിപിഎമ്മിന്‍റെ ഗുണ്ടാസംഘങ്ങളെപ്പോലെയാണ് പോലീസ് പെരുമാറുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന പോലീസ് യഥാര്‍ത്ഥ അക്രമികളെ സംരക്ഷിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

k-surendran-BEARD-780x405കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണ്. ബി. ജെ. പി ജില്ലാസെക്രട്ടറിയും മുന്‍ തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ഹരിദാസിന്റെ വീട് ഒരു പ്രകോപനവുമില്ലാതെയാണ് സി. പി. എം ക്രിമിനലുകള്‍ ആക്രമിച്ച് നിശ്ശേഷം തകര്‍ത്തത്. ഭാര്യക്കും മകള്‍ക്കും പരിക്കുമുണ്ട്. രാജ്യസഭാംഗം ശ്രീ. വി. മുരളീധരന്റെ വീടിനുനേരെ ബോംബെറിഞ്ഞു. വന്ദ്യവയോധികനും രോഗിയുമായ കണ്ണൂര്‍ വിഭാഗ് സംഘചാലക് ശ്രീ. സി. ചന്ദ്രശേഖരന്റെ വീട് പൂര്‍ണ്ണമായും ബോംബെറിഞ്ഞു തകര്‍ത്തു. അദ്ദേഹം പരിക്കുപറ്റി ആശുപത്രിയിലാണ്. അക്രമപരമ്പര തുടരുകയാണ്. നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. നിരവധി വീടുകളും പാര്‍ട്ടി ഓഫീസുകളും വീടുകളും തകര്‍ത്തു. പലയിടത്തും എസ്. ഡി. പി. ഐ പ്രവര്‍ത്തകരും സി. പി. എമ്മിനൊപ്പം ചേര്‍ന്ന് ഹിന്ദുവേട്ട നടത്തുകയാണ്. അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം. പതിനായിരക്കണക്കിന് ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ ഡി. ജി. പി എല്ലാ പൊലീസ് മേധാവികള്‍ക്കും ഉത്തരവ് നല്‍കിയിരിക്കുകയാണ്. പോലീസ് പലയിടത്തും സി. പി. എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. പ്രതിഷേധക്കാരെ അടിച്ചൊതുക്കി ശബരിമല തകര്‍ക്കുക എന്നതാണ് പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. ഈ നീക്കം ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top