Flash News

കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ബ്രിട്ടന്‍; യാത്ര ഒഴിവാക്കണമെന്ന് സൗദി അറേബ്യ

January 5, 2019

karinkodiശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന കലാപങ്ങള്‍ വിദേശ രാജ്യങ്ങളില്‍ കേരളത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന സംഭവങ്ങളാണ് നടമാടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒന്നുകില്‍ യാത്ര ഉപേക്ഷിക്കുകയോ അതല്ലെങ്കില്‍ കേരളത്തിലെത്തിയാല്‍ ജാഗ്രത പാലിക്കണമെന്നാണ് പൗരന്മാര്‍ക്ക് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ശബരിമല യുവതീപ്രവേശനത്തോട് അനുബന്ധിച്ചുണ്ടായ ഹര്‍ത്താല്‍ അക്രമങ്ങളേത്തുടര്‍ന്നാണ് ബ്രിട്ടന്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്നും മാധ്യമവാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്നും ഇന്ത്യയിലുള്ള ബ്രിട്ടീഷുകാര്‍ക്ക് ബ്രീട്ടീഷ് ഹൈക്കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം ശബരിമല വിഷയത്തില്‍ കേരളത്തില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ രൂക്ഷമായ ആക്രമണങ്ങളും കൊലവിളികളും അരങ്ങേറുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ സഊദി പൗരന്മാര്‍ക്ക് സൗദി എംബസി നിര്‍ദേശം നല്‍കി. മുംബൈ സഊദി കോണ്‍സുലേറ്റാണ് കഴിഞ്ഞ ദിവസം സൗദിയിലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരങ്ങളും പ്രതിഷേധവും നടക്കുന്ന കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോകരുതെന്നും നിലവില്‍ കൊച്ചിയിലുള്ള സഊദി പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും സംമരക്കാരും പൊലിസും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷങ്ങളും സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിതെന്നും തങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും പുറത്തിറങ്ങാതെ താമസ സ്ഥലങ്ങളില്‍ തന്നെ കഴിഞ്ഞു കൂടണമെന്നും മുംബൈയിലെ എംബസി മുന്നറിയിപ്പ് നല്‍കി. സഹായത്തിനായി ഹെല്‍പ് ലൈന്‍ സംവിധാനവും കോണ്‍സുലേറ്റ് സജ്ജമാക്കിയിട്ടുണ്ട്.

ശബരിമല യുവതീ പ്രവേശനത്തോട് അനുബന്ധിച്ച് സംഘ്പരിവാര്‍ സംഘടനകളും ബിജെപിയും ചേര്‍ന്ന് നടത്തിയ ഹര്‍ത്താലിലുണ്ടായ അക്രമങ്ങളില്‍ ഇതുവരെ 1286 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമത്തില്‍ 3282 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 487 പേര്‍ റിമാന്റിലാണ്. 2795 പേര്‍ ജാമ്യത്തിലിറങ്ങി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top