ഏബ്രഹാം ചിറക്കല്‍ (84) നിര്യാതനായി

cha_abrahamകുറുപ്പംപടി: പരേതരായ സി.വി. പൈലിയുടേയും, ഏലിയാമ്മയുടേയും പുത്രന്‍ ഏബ്രഹാം ചിറക്കല്‍ (84) നിര്യാതനായി. ജനുവരി നാലാം തീയതി വൈകിട്ട് ആറു മണിയോടെയായിരുന്നു അന്ത്യം.

ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു വിരമിച്ചശേഷം അമേരിക്കയിലെത്തി മക്കളോടൊപ്പം വളരെ നാള്‍ താമസിച്ചശേഷം തിരിച്ച് ജന്മനാട്ടിലെത്തി ആലുവയില്‍ സ്വന്തമായുള്ള സമ്മര്‍ കാസില്‍ ഫ്‌ളാറ്റില്‍ താമസിച്ചുവരികയായിരുന്നു.

ഭാര്യ: മറിയാമ്മ കോളിപ്പിള്ളി പഴേക്കല്‍ കുടുംബാംഗമാണ്.

മക്കള്‍:ഏബിസണ്‍ (മനു) സാന്‍ഫ്രാന്‍സിസ്‌കോ യു.എസ്.എ, റോയ് ചിറക്കല്‍ (ന്യൂജേഴ്‌സി, യു.എസ്.എ), എലിസബത്ത് (ഡോളി) സിയാറ്റില്‍ യു.എസ്.എ.

മരുമക്കള്‍: ജിജി, ഷിബി ഡേവിഡ്, ജോണ്‍സണ്‍ (എല്ലാവരും യു.എസ്.എ).

ജനുവരി ഏഴാം തീയതി തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിനു വയ്ക്കുന്നതായിരിക്കും. തുടര്‍ന്നു ശുശ്രൂഷകള്‍ക്കുശേഷം ഉച്ചകഴിഞ്ഞ് 2 മണിക്ക് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് (908 442 5719).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment