ജനുവരി 8,9 ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കും: എഫ് ഐ ടി യു അസെറ്റ് സംയുക്ത സമര സമിതി

IMG_20190105_171805മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പക്ഷനയങ്ങള്‍ തിരുത്തുക, തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, സംഘ്പരിവാര്‍ ഫാസിസത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ജനുവരി 8, 9 തിയതികളില്‍ രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുമെന്ന് എഫ് ഐ ടി യു – അസെറ്റ് സംയുക്ത സമര സമിതി നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

നമ്മുടെ രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. തൊണ്ണൂറുകള്‍ മുതല്‍ ആരംഭിച്ച നവ ഉദാരീകരണനയങ്ങള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ അതിന്റെ എല്ലാ തേറ്റയും പുറത്തെടുത്ത് രാജ്യത്തിന്റെ ചോര ഊറ്റികുടിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഇരകള്‍ തൊഴിലാളികളും കര്‍ഷകരും ജീവനക്കാരും ഉള്‍പ്പടെ ഇന്ത്യയിലെ മുഴുവന്‍ പൗരസമൂഹവുമാണ്. എല്ലാം കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ,അവര്‍ പറയുന്നിടത്ത് ഒപ്പ് ചാര്‍ത്തി അതില്‍ നിന്ന് കിട്ടുന്ന ഒറ്റ്കാശ് വാങ്ങിയെടുത്ത് രാജ്യത്തെ പണയപ്പെടുത്തുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തൊഴില്‍ നിയമഭേദഗതികള്‍ മുതല്‍ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും നിലനിൽപ് ചോദ്യം ചെയ്യുന്ന നയങ്ങള്‍വരെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്‌. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി തൊഴിലാളി വിരുദ്ധ നയങ്ങൾ ഒന്നെന്നായി അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. വ്യവസായശാലകളില്‍ സ്ഥിരം തൊഴിലാളികള്‍ വേണ്ടതില്ല എന്ന വ്യവസ്ഥ നടപ്പിലാക്കാന്‍ പോകുകയാണ്. നോട്ട് നിരോധനവും ജി എസ് ടി യും ചെറുകിട വ്യവസായ സംരംഭങ്ങളെയും സ്വയം തൊഴില്‍ മേഖലയുടെയും നട്ടെല്ലൊടിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായി പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതിലൂടെ സർക്കാർ ജീവനക്കാരുടെയും പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഭാവിജീവിതത്തിന്റെയും നിലനില്‍പ്പിന്റെയും വഴി അടയുകയാണ്. തൊഴിലാളികളെ ഇല്ലാതാക്കി സംഘടിത തൊഴിൽ മേഖലയെ തകർക്കാനാണ് സർക്കാർ ശ്രമം. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുത്തതോടെ ഇന്ധനവില ദിനം പ്രതി ചാഞ്ചാടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് കൊണ്ട് സാധാരണക്കാരും തൊഴിലാളികളും ദുരിതക്കയത്തിലാണ്.

IMG_20190105_171848ഇത്തരത്തില്‍ ജനവിരുദ്ധ നയങ്ങളും നടപ്പിലാക്കുമ്പോള്‍ തന്നെ തീവ്രദേശീയതയും രാജ്യത്ത് ചോരപ്പുഴയൊഴുക്കുന്ന വര്‍ഗ്ഗീയതയും ആർ എസ്സ് എസ്സ് നേത്യത്വത്തിൽ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്ന ആൾ കൂട്ടകൊലകളുമാണ് കേന്ദ്ര സർക്കാറിന് ശക്തിപകരുന്നത്‌. രാജ്യത്തെ ഭരണാധികാരികൾ പോലും വര്‍ഗ്ഗീയതയുടെ പ്രചാരകരായി മാറിയിരിക്കുകയാണ്. ഭിന്നിപ്പിന്റെ വിഷവിത്ത് പാകി രാജ്യനിവാസികളെ തമ്മിൽ തല്ലിച്ച് അധികാരം നിലനിർത്താനുള്ള ഹീന ശ്രമമാണ് BJP നടത്തികൊണ്ടിരിക്കുന്നത്. അധികാരം മാത്രമാണ് സംഘപരിവാറിന്റെയും ബിജെപിയുടെയും ലക്ഷ്യം അതിന് വേണ്ടി എന്ത് നീചപ്രവൃത്തിയും ചെയ്യാന്‍ അവര്‍ തയ്യാറാണ് .

ചെറുത്തുനില്‍പ്പ് മാത്രമാണ് നിലനില്‍പ്പിനുള്ള ഏകവഴി. ഈ പ്രതിരോധത്തിന്റെ വഴിയില്‍ വിശാലമായ ബദല്‍ രാഷ്ട്രീയ ചേരി ശക്തിപ്പെടണം . തൊഴിലാളികളും കര്‍ഷകരും ജീവനക്കാരും വ്യാപാരികളും വ്യവസായികളുമടങ്ങുന്ന നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന മുഴുവന്‍ വിഭാഗങ്ങളും ജനാധിപത്യ മതേതര വിശ്വാസികളും ഈ പോരാട്ടത്തില്‍ അണിചേരണം.

ജനുവരി 8, 9 തിയ്യതികളില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പണിമുടക്ക് സമരം ഈ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരും. രാജ്യത്തെ പണിമുടക്കുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം എഫ് ഐ ടി യു പ്രസ്ഥാനത്തില്‍ ചേര്‍ന്നു നില്‍ക്കുന്ന മുഴുവന്‍ തൊഴിലാളി യൂണിയനുകളും സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ പൊതുവേദിയായ അസെറ്റും അതിൻറെ അംഗ സംഘടനകളും ഉൾപ്പെടുന്ന സംയുക്ത സമര സമിതിയും പങ്കാളികളാകുകയാണ്. ജനുവരി 8, 9 ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് FITU – അസെറ്റ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 8 ന് മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് മാര്‍ച്ചും പകൽ സമരവും സംഘടിപ്പിക്കും.മലപ്പുറം MSP പരിസരത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച്‌ വെല്‍ഫെയര്‍ ഹമീദ് വാണിയമ്പലം ഉത്ഘാടനം ചെയ്യും.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:

1) ആരിഫ്‌ ചുണ്ടയില്‍ (ജില്ലാ പ്രസിഡന്റ്‌ എഫ്.ഐ.ടി.യു & കണ്‍വീനര്‍ സംയുക്ത സമരസമിതി)
2) അനസ് വി (വൈസ് ചെയർമാൻ, അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് – അസെറ്റ്)
3) തസ്ലീം മമ്പാട് (ജില്ലാ സെക്രട്ടറി എഫ്.ഐ.ടി.യു)
4) ഇബ്രാഹിംകുട്ടി മംഗലം (ജില്ലാ പ്രസിഡന്റ്‌ വഴിയോര കച്ചവട ക്ഷേമസമിതി (FITU))
5) റീന സാനു (അസിസ്റ്റന്റ്റ് സെക്രട്ടറി എഫ്.ഐ.ടി.യു)
6) അറഫാത്ത് പാണ്ടിക്കാട് (മീഡിയ കൺവീനർ സംയുക്ത സമരസമിതി)

IMG-20190105-WA0018

 

 

Print Friendly, PDF & Email

Related News

Leave a Comment