സുകുമാരന്‍ നായര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നു; എന്‍എസ്എസിനെതിരെ സര്‍ക്കാര്‍

ep_8തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ എല്‍ഡിഎഫ്. എന്‍എസ്എസിനെതിരെ മന്ത്രിമാരായ ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് പ്രതികരിച്ചത്.

എന്‍എസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതാണ്. അബദ്ധങ്ങളിലേക്കാണ് അവര്‍ പോകുന്നത്. ഇത്തരം പ്രസ്താവന നടത്തരുതായിരുന്നു. സംഘപരിവാറിനെ പിന്തുണക്കുന്ന നിലപാട് തിരുത്തണമെന്നും ഇ.പി. ജയരാജന്‍ ആവശ്യപ്പെട്ടു.  ആര്‍എസ്എസിന്റെ കലാപശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന പ്രസ്താവനയാണ് എന്‍എസ്എസിന്റേത്. ആചാരത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെയുള്ള പടയൊരുക്കം ആര്‍എസ്എസിനെ സഹായിക്കാനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്‍എസ്എസ് സമദൂരത്തോടെയല്ല കാര്യങ്ങള്‍ കാണുന്നത്. സമൂഹത്തെ വിശ്വാസത്തിന്റെ പേരില്‍ വിഭജിച്ച് ഇടതുപക്ഷത്തെ എതിര്‍ക്കുന്നു. എന്‍എസ്എസിന്റെ ശ്രമം നടക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് അധികാരംപിടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന് കുടപിടിക്കുന്ന സമീപനം എന്‍എസ്എസ് പോലെയുള്ള പ്രസ്ഥാനത്തിന് പാടില്ലാത്തതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നടന്നുവരുന്നതെന്നും കലാപത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നുമായിരുന്നു എന്‍എസ്‌എസിന്‍റെ പ്രസ്താവന.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News