ഡാളസ്: മലയാണ്മ വിളിച്ചോതി, അമേരിക്കന്‍ സാങ്കേതികതികവോടെ ഫോമായുടെ പുതിയ വെബ്സൈറ്റ് നിലവില്‍ വന്നു. പുതിയ വെബ്സൈറ്റില്‍, ഫോമായുടെ പാരമ്പര്യവും, പദ്ധതികളും, പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. www.FOMAA.org എന്നാണ് ഫോമായുടെ വെബ്സൈറ്റ് ഇനിമുതല്‍ അറിയപ്പെടുന്നത്. മീഡിയായുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെബ്സൈറ്റും, സോഷ്യൽ മീഡിയ പേജുകളായ ഫേസ്ബുക്ക് എന്നിവ പരിഷ്കരിക്കുകയും, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിച്ചിട്ടുള്ളതും. ഫോമായുടെ വെബ്സൈറ്റില്‍ നിന്നും എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്കും നേരിട്ട് സന്ദര്‍ശിക്കുവാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ഫോമായുടെ നിലവിലുള്ള പദ്ധതികളും, ചാരിറ്റി പ്രവര്‍ത്തനങ്ങളും, സംഭാവനകളും ഏകോപിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ഫോമായ്കു മാത്രമായി ഒരു ഔദ്യോഗിക ഇമെയില്‍ വിലാസവും ഇപ്പോള്‍ ലഭ്യമാണ്. info@fomaa.org വ്യക്തികളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഇമയിലുകള്‍ ഇനിമുതല്‍ അസാധുവാകും.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്, അമേരിക്കന്‍ മലയാളികളുമായി സംവദിക്കതക്കവിധം വളരെ അടുക്കും ചിട്ടയോടും കൂടി ഇതില്‍ കാര്യങ്ങള്‍ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. ഫോമായുടെ റീജിയനുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ലിങ്കില്‍ നിന്നും, ലോകത്തിന്റെ ഏതു കോണില്‍ നിന്നും അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലുള്ള മലയാളി അസോസിയേഷന് ഭാരവാഹികളുമായി ബന്ധപ്പെടുവനാകും. ഫോമാ ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ രൂപികരിച്ച മീഡിയ ടീമാണ് ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഡിജിറ്റൽ സാങ്കേതിക യുഗത്തിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ ഫോമായ്ക്കു ഒരു ഡിജിറ്റൽ മുഖം നല്‍കുകയെന്നതാണ് തന്റെ ടീമിന്റെ ലക്ഷ്യമെന്ന് ജോസ് വ്യക്തമാക്കി. ഫ്ലോറിഡ മയാമിയില്‍ നിന്നുമുള്ള ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വിദഗ്ദ്ധനായ ശ്രീജേഷ് ശ്രീനിവാസന്, ഫോമായുടെ നാഷണല്‍ കമ്മറ്റി മെമ്പര്‍ ഏഞ്ചല സുരേഷ് (യൂത്ത് മെമ്പര്‍) എന്നിവരുടെ പ്രായത്നഫലമായാണ് ഫോമായ്കു പുതിയ സാങ്കേതിക പ്രതിച്ഛായ കൈവരിക്കാനായത്.
ഫോമായുടെ പ്രവർത്തനങ്ങൾ ജനഹൃദയങ്ങളിലേക്കെത്തിക്കുവാനും, കൂടുതൽ ജനങ്ങൾക്ക് ഫോമായുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും ഈ ഡിജിറ്റൽ മേക്കോവറിലൂടെ സാധിക്കുമെന്ന് പ്രെസിഡന്റ് ഫിലിപ് ചാമത്തിൽ, ട്രേഷറാർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ്, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിൻറ് ട്രേഷറാർ ജയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അറിയിച്ചു.
പന്തളം ബിജു തോമസ്, ഫോമ PRO
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply