ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പുതുവത്സരസംഗമം ജനുവരി 19-ന്

Friends-of-Thiruvalla-Houston-680x299ഹൂസ്റ്റണ്‍: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സര സംഗമം നടത്തുന്നു. ജനുവരി 19നു ശനിയാഴ്ച സ്റ്റാഫോര്‍ഡിലുള്ള ദേശി റെസ്റ്റോറന്റില്‍ വച്ച് നടത്തപെടുന്ന സമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിയ്ക്കും.

ഷുഗര്‍ ക്രീക്ക് ബാപ്റ്റിസ്റ്റ് ചര്‍ച് പാസ്റ്റര്‍ ലിബിന്‍ ഏബ്രഹാം ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കും. അടുത്തയിടെ നടന്ന തെഹ്‌രഞ്ഞെടുപ്പില്‍ ചരിത്ര വിജയം കുറിച്ച ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് നമ്പര്‍ 3 ജഡ്ജ് ജൂലി മാത്യു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

2018ല്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ നടത്തിയ ജീവകാരുണ്യ പദ്ധതികളുടെ പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരിക്കും. അന്ധത ബാധിച്ച 400 വ്യക്തികള്‍ക്ക് വൈറ്റ് കെയിന്‍സ് നല്കുന്നതിനും ഓഗസ്റ്റില്‍ നടന്ന പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിച്ച 200 പാവപെട്ട വ്യക്തികള്‍ക്കു ഗ്യാസ് സ്റ്റൗവുകള്‍ നല്‍കി സഹായിയ്ക്കുന്നതിനും സംഘടനക്ക് സാധിച്ചു.

പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തദവസരത്തില്‍ തെരഞ്ഞെടുക്കും. ഹൂസ്റ്റണിലെ തിരുവല്ല നിവാസികളെയും സുഹൃത്തുക്കളെയും കുടുംബസമേതം ഈ സംഗമത്തിലേക്കും അതോടനുബന്ധിച്ചു നടക്കുന്ന ന്യൂ ഇയര്‍ ലഞ്ചിലേക്കും സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഈശോ ജേക്കബ് (പ്രസിഡന്റ്) 832 771 7646, തോമസ് ഐപ്പ് ( സെക്രട്ടറി) 713 779 3300

Print Friendly, PDF & Email

Related News

Leave a Comment