തൊഴിലാളി പ്രക്ഷോഭം മോദി സര്‍ക്കാരിന്റെ അടിവേരറുക്കും: റസാഖ് പാലേരി

IMG_20190108_152010മലപ്പുറം: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് അനുകൂല-തൊഴിലാളി വിരുദ്ധ സമീപനം മോദി സര്‍ക്കാരിന്റെ അടിവേരറുക്കുമെന്നും വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത് കര്‍ഷക തൊഴിലാളി വിഭാഗങ്ങളുടെ പ്രതിഷേധങ്ങളാണെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (എഫ്.ഐ.ടി.യു. ) സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി എഫ്.ഐ.ടി.യു.- അസെറ്റ് സംയുക്ത സമര സമിതി മലപ്പുറത്ത് നടത്തിയ ദൂരദര്‍ശൻ ഓഫീസ് മാര്‍ച്ചും സമരപ്പകലും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ കോര്‍പ്പറേറ്റുകളുടേതല്ലെന്നും ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടേത് കൂടിയാണെന്നും, വരാനിരിക്കുന്ന തിരെെഞ്ഞടുപ്പില്‍ നരേന്ദ്ര മോദി തിരിച്ചറിയുമെന്നും സമരസമ്മേളനം മുന്നറിയിപ്പ് നല്‍കി.

സമര സമതി ചെയര്‍മാന്‍ വി. അനസ് അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി തസ്ലീം മമ്പാട് വിഷയാവതരണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴൂപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. ആരിഫ് ചുണ്ടയില്‍ (ജില്ലാ പ്രസിഡന്റ് എഫ്.ഐ.ടി.യു), റംല മമ്പാട്, കെ.കെ. അഷ്റഫ്, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് മുഹമ്മദ് പൊന്നാനി, പരമാനന്ദന്‍ മങ്കട, കാദര്‍ അങ്ങാടിപ്പുറം, അഷറഫ് വൈലത്തൂര്‍, സീനത്ത് കോക്കൂര്‍, ഫസല്‍ തിരൂര്‍കാട്, വഹീദ ജാസ്മിന്‍, മുഹമ്മദലി ഓടക്കല്‍, നസീറ ബാനു, ഇബ്രാഹിംകുട്ടി മംഗലം, എന്‍. മുഹമ്മദലി, അനീസ് എടയൂര്‍, ഫാറൂഖ് മക്കരപ്പറമ്പ്, ടി. സഹീര്‍, നൗഷാദലി വണ്ടൂര്‍, അറഫാത്ത് പാണ്ടിക്കാട്, ടി. അബദുല്‍ ഗഫൂര്‍, ഹബീബ് മാലിക് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 

 

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment