ഇത്തിള്‍പറമ്പ് നന്മ കൂട്ടായ്മ (ഐ.എന്‍.കെ) ക്ക് തുടക്കമായി

IMG_2658
ഇത്തിള്‍പറമ്പ് നന്മ കൂട്ടായ്മ (ഐ.എന്‍.കെ) യുടെ പ്രഖ്യാപനം മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല ടീച്ചര്‍ നിര്‍വഹിക്കുന്നു

ഇത്തിള്‍പറമ്പ്: മലപ്പുറം നഗരസഭയിലെ ഇത്തിള്‍പറമ്പില്‍ കലാകായിക വിദ്യാഭാസ-ആരോഗ്യ-സാമൂഹ്യ സേവന രംഗങ്ങളെ ഒരുമിപ്പിച്ച് സേവന രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഇത്തിള്‍പറമ്പ് നന്മ കൂട്ടായ്മ (ഐ.എന്‍.കെ) ക്ക് തുടക്കമായി.

കൂട്ടമായ പ്രഖ്യാപനം മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ നിര്‍വഹിച്ചു. മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് ഒ. സഹദേവന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. എ. ഹബീബ് റഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ബാസലി മാഷ് പാരന്റിംഗ് വിഷയത്തില്‍ ക്ലാസ്സെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ സുമയ്യ അന്‍വര്‍, ഉസ്മാന്‍ പരി, സദറുദ്ധീന്‍ അയമോന്‍, അന്‍വര്‍ കൊന്നോല, പി. അബ്ദുല്‍ മജീദ്, അലവി ഹാജി തുടങ്ങിയവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി ഐ. നബീല്‍ സ്വാഗതവും ട്രഷറര്‍ സാലിഹ് പറച്ചിക്കോട്ടില്‍ നന്ദിയും പറഞ്ഞു.

ഗോകുലം കേരള എഫ്.സി അസിസ്റ്റന്റ് കോച്ച് സാജിറുദ്ധീന്‍ കോപ്പിലാന്‍, സംസ്ഥാന സീനിയര്‍ ഹോക്കി ടീമംഗം അസ്ഹറുദ്ധീന്‍, കേരള നയന്‍സ് ഫുട്ബോള്‍ ടീമംഗം കെ.എം റിംഷാദ്, തൃശ്ശൂര്‍ ജില്ല ഹോക്കി ടീമംഗം കെ.എം ഹാഷിം ലുക്മാന്‍, സംസ്ഥാന ജൂനിയര്‍ ഹോക്കി ടീമംഗം സഫ്‌വാന്‍ അമ്പാളി, സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കെ.എം. മുഹമ്മദ് യഹ്യ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment