ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 19 ശനിയാഴ്ച്ച വൈകിട്ട് 6:30 ന് ക്വീന്‍സിലെ രാജധാനി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ (206-12 Hillside Ave., Queens Village, NY 11427) വെച്ച് നടത്തുന്നു.
അന്നേ ദിവസം നടക്കുന്ന പൊതുസമ്മേളനത്തിലും തുടര്‍ന്നുള്ള ആഘോഷ പരിപാടികളിലും വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ സമാജത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ “കേരള സന്ദേശം” സുവനീറിന്റെ പ്രകാശനം നടത്തും.
പൊതുസമ്മേളനത്തിനുശേഷം ഫാം ജാം മ്യൂസിക്കല്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന വാദ്യമേളങ്ങളോടുകൂടിയ ഗാനമേളയും, ജീവധാര ഡാന്‍സ് സ്കൂള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും, മറ്റു യുവപ്രതിഭകൾ കാഴ്ചവെയ്ക്കുന്ന ബഹുവിധ പരിപാടികളും, ഡിന്നറും കൊണ്ട് ഈ ഫാമിലി നൈറ്റ് മിവുറ്റതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് പോത്താനിക്കാട് (പ്രസിഡന്റ്) 917 488-2590, ജോജോ തോമസ് (വൈസ് പ്രസിഡന്റ്) 516 455-9739, വിൻസെന്റ് സിറിയക് (സെക്രട്ടറി) 516 508-8297, വറുഗീസ് ജോസഫ് (ജോ. സെക്രട്ടറി) 516 302-3563, വിനോദ് കെയാര്‍കെ (ട്രഷറര്‍) 516 633-5208.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply