- Malayalam Daily News - https://www.malayalamdailynews.com -

ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

sister-lusyജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്യുകയും വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്ത മാനന്തവാടിയിലെ സിസ്റ്റർ ലൂസി കളപുരയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ്. മാധ്യമങ്ങളോട് സംസാരിച്ചത് അടക്കം അച്ചടക്ക ലംഘനമായി കാണിച്ചുകൊണ്ട് സിസ്റ്റര്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറല്‍ സിസ്റ്ററാണ് ലൂസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കേരള സര്‍ക്കാറിന്റെ വനിതാ മതിലിന് അടക്കം പിന്തുണ നല്‍കിയ വ്യക്തിയാണ് സിസ്റ്റര്‍ ലൂസി. സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധികരിച്ചതും അനുമതി ഇല്ലാതെയാണെന്നും നോട്ടീസിലുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കാനോൻ നിയമം അനുസരിച്ച് നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . നാളെ കൊച്ചിയിൽ സിസ്റ്റർ ലൂസി നേരിട്ട് ഹാജരായി വിശദീകരണം നൽകണം. അതേസമയം നാളെ താന്‍ ഹാജരാകില്ലെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സിസ്റ്റര്‍ ലൂസി അഭിപ്രായപ്പെട്ടു.

കന്യാസ്ത്രീകള്‍ വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് മാനന്തവാടി രൂപതയില്‍ പെട്ട കാരക്കമല സെന്റ് മേരീസ് ഇടവകയില്‍ സിസ്റ്റര്‍ ലൂസിക്ക് ശുശ്രൂഷാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കുര്‍ബാന നല്‍കല്‍, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപനം, ഭക്തസംഘടനാ പ്രവര്‍ത്തനം, ഇടവക യൂണിറ്റ് പ്രവര്‍ത്തനം, പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നിവയില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ മാറ്റി നിര്‍ത്തണമെന്ന് വികാരി മദര്‍ സുപ്പീരിയര്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ സിസ്റ്റര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയിലെ വിശ്വാസികള്‍ സംഘടിച്ചതിനെത്തുടർന്ന് നടപടി പിന്‍വലിച്ചിരുന്നു.

sister-lucy.1.96997അടുത്തിടെ സര്‍ക്കാറിന്റെ നവോത്ഥാന വനിതാ മതിലിനെ പിന്തുണച്ചുകൊണ്ട് ചുരിദാര്‍ ധരിച്ച് സിസ്റ്റര്‍ രംഗത്തുവന്നിരുന്നു. ഈ ചിത്രം അവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശത്തു നിന്നും കേരളത്തില്‍ എത്തുന്ന കന്യാസ്ത്രീകള്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്ന് കണ്ട് സാരിയും ചുരിദാറും ധരിച്ച് നിരത്തുകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍, കേരളത്തിലുള്ള കന്യാസ്ത്രീകള്‍ അങ്ങനെ പുറത്തിറങ്ങാറില്ല. ഇനി ഇറങ്ങിയാല്‍ തന്നെ പലരും സംശയദൃഷ്ടിയോടെ നോക്കുകയും ചെയ്യും. ഈ അവസ്ഥയെ കുറിച്ച് വ്യക്തമാക്കാന്‍ വേണ്ടി ചുരിദാര്‍ ധരിച്ച സ്വന്തം ചിത്രം അവര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റു ചെയ്തു. അച്ചന്മാര്‍ വൈദികവൃത്തി ഇല്ലാത്ത വേളകളില്‍ പാന്റ്സും ഷര്‍ട്ടും ധരിക്കാറുണ്ടെന്ന കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് സിസ്റ്റര്‍ ലൂസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അച്ചന്മാര്‍ക്ക് അങ്ങനെ ആകാമെങ്കില്‍ അള്‍ത്താരയില്‍ പൂക്കള്‍ വെക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകൾക്ക് മാത്രം എന്തിന് എല്ലാം നിഷേധിക്കുന്നു എന്ന ചോദ്യവും അവര്‍ ഉയര്‍ത്തി. താന്‍ ചുരിദാര്‍ ധരിച്ചതുകണ്ട് ആരും നെറ്റി ചുളിക്കേണ്ടെന്നും അച്ചന്മാരുടെ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയോ ചെയ്യേണ്ടെന്നും സിസ്റ്റര്‍ ലൂസി പരിഹാസ രൂപത്തില്‍ പറഞ്ഞിരുന്നു. ഈ ഫേസ്‌ബുക്ക് അടക്കം സിസ്റ്ററിന് എതിരായ നടപടികള്‍ക്ക് ആയുധമാക്കിയതായാണ് അറിവ്.

സിസ്റ്റര്‍ ലൂസി ചെയ്ത പാപങ്ങൾ:

(സഭാ നിയമങ്ങളുടെ കടുത്ത ലംഘനവും അനുസരണക്കേടുമായി പറയുന്ന കാര്യങ്ങള്‍ ഇവയാണ്)

• ‘സ്നേഹമഴകള്‍’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഇതിന് 50,000 രൂപ ചെലവഴിക്കാന്‍ സൂപ്പീരിയര്‍ ജനറലിന്റെ അനുമതി വാങ്ങിയില്ല.

• ഡ്രൈവിംഗ് ലൈസന്‍സ് എടുത്തു.

• വായ്പയെടുത്ത് സ്വന്തമായി മാരുതി ആള്‍ട്ടോ കാര്‍ വാങ്ങി.

• ക്രൈസ്തവരുടേതല്ലാത്ത ദിനപ്പത്രങ്ങളിലും വാരികകളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

• എറണാകുളത്ത് സേവ് ഔവര്‍ സിസ്റ്റേഴ്സ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തു.

• ഫേസ്ബുക്ക്, ടി.വി ചാനലുകളിലെ ചര്‍ച്ചകള്‍ എന്നിവയിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ നേതൃത്വത്തെ അപമാനിച്ചു.

• സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ചുരിദാര്‍ ധരിച്ചു.

 

Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]