സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി; ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി

rajyasabha-billന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ പാസാക്കി. 165 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 7 പേര്‍ എതിര്‍ത്തു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പിന്തുണയാണ് ബില്‍ പാസാകാന്‍ കാരണം. ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. സംവരണം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന സിപിഎമ്മിന്റെ ആവശ്യവും തള്ളിക്കളഞ്ഞു.

സഭാനടപടികള്‍ ഒരു ദിവസം കൂടി നീട്ടിയതില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു ബില്‍ അവതരണം. സാമൂഹ്യക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ടാണ് ബില്‍ അവതരിപ്പിച്ചത്.

സാമ്പത്തിക സംവരണ ബില്‍ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാമൂഹിക നീതി നടപ്പാക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പാണ് ബില്‍. ബില്ലിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment