Flash News

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കുടുംബ സംഗമം വര്‍ണ്ണാഭമായി

January 10, 2019

PMF_Pic1

കൊച്ചി : പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ആറാമത് ഗ്ലോബല്‍ കുടുംബ സംഗമം വിവിധ പരിപാടികളോടെ നെടുമ്പാശേരി സാജ് റിസോര്‍ട്ടില്‍ സമാപിച്ചു. പ്രതിനിധി സമ്മേളനം , മാധ്യമ സെമിനാര്‍ , പൊതു സമ്മേളനം , കലാപരിപാടികള്‍ തുടങ്ങിയവ ഗ്ലോബല്‍ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.

ജനുവരി 6 ഞായറാഴ്ച 2 മണിക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ചു എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി എം എഫ് ഏറ്റെടുത്തിരിക്കുന്ന ജനോപകാര പദ്ധതികള്‍, ചാരിറ്റി പ്രവര്‍ത്തനം എന്നിവ കൂടുതല്‍ സജീവമായി സാധാരണക്കാരിലേക്ക് എത്തിക്കുന്നത്തിലേക്കുള്ള പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി.

ഉച്ച കഴിഞ്ഞു 3 മണിക്ക് ആരംഭിച്ച മാധ്യമ സെമിനാറില്‍ ഗ്ലോബല്‍ മീഡിയാ കോഓര്‍ഡിനേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ ഡോ.കെ.കെ.അനസ് അധ്യക്ഷത വഹിച്ചു. യു എസ് എ യില്‍ നിന്നും എത്തിച്ചേര്‍ന്ന പി എം എഫ് എക്‌സിക്യൂട്ടീവ് അംഗം പി പി ചെറിയാന്‍ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. ടി .സി . മാത്യു ( ദീപിക ) പ്രവാസി സമൂഹവും നവ കേരളം നിര്‍മ്മിതിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി . എന്‍. ശ്രീകുമാര്‍ ( റസിഡന്റ് എഡിറ്റര്‍ , വീക്ഷണം ), വേണു പരമേശ്വര്‍ ( ദൂരദര്‍ശന്‍ ), മീരാ സാഹിബ് ( ജീവന്‍ ടി വി ) എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു.

വൈകിട്ട് 7 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം മുന്‍ മന്ത്രിയും കടുത്തുരുത്തി എം എല്‍ എ യുമായ മോന്‍സ് ജോസഫ് ഉത്ഘാടനം ചെയ്തു .പി എം എഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു . പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി , അങ്കമാലി എം എല്‍ എ റോജി ജോണ് തുടങ്ങിയവര്‍ പി എം എഫിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു സംസാരിച്ചു . പി എം എഫ് ഗ്ലോബല്‍ ട്രെഷറര്‍ നൗഫല്‍ മടത്തറ സ്വാഗതം ആശംസിച്ചു .പി എംഎഫ് രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി , അഡ്വൈസറി ബോര്‍ഡ് അംഗവും മുന്‍ ചീഫ് സെക്രെട്ടറിയുമായ ജിജി തോംസണ്‍ ഐ എ എസ് , പി എം എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, പി എം എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവുമായ ഡോ.ഷാഹിദാ കമാല്‍ , പി എം എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബിജു കര്‍ണന്‍, സാബു ചെറിയാന്‍, സിനിമാ താരങ്ങളായ ബാല, നിശാ സാരംഗ്, സി.ഐ.അനന്ത് ലാല്‍ ( കേരളാ പോലീസ് , ഡോ.മോന്‍സണ്‍ മാവുങ്കല്‍(പാട്രിന്‍ ), പി എം എഫ് വനിതാ കോഓര്‍ഡിനേറ്റര്‍ നസ്രത്ത് യൂഹാന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആലുങ്കല്‍ മുഹമ്മദ് , ഡോ.അബ്ദുല്‍ നാസര്‍ , സാജന്‍ വര്‍ഗീസ് , മിനി സാജന്‍ , ഡോ.ശിഹാബ് ഷാ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.

സമ്മേളനം വിജയിപ്പിക്കുന്നതിന് വര്‍ഗീസ് ജോണ്‍ , ജോളി കുര്യന്‍ , ഡയസ് ഇടിക്കുള , അനിത പുല്ലയില്‍ , ജോസഫ് പോള്‍, ,ഉദയകുമാര്‍ , ജോണ്‍ റാഫ് , അജിത് കുമാര്‍ , ബേബി മാത്യു , ജേഷിന്‍ പാലത്തിങ്കല്‍ , ജയന്‍.പി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചത് .

ഗ്ലോബല്‍ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീര്‍ ‘ഒരുമ ‘ ചടങ്ങില്‍ പ്രകാശനം ചെയ്തു. വൈവിധ്യമാര്‍ന്ന കല പരിപാടികളും വിഭവ സമൃദ്ധമായ ഡിന്നറും പരിപാടികള്‍ക്ക് കൊഴുപ്പേകി .

ജോയിച്ചന്‍ പുതുക്കുളം

PMF_Pic2 PMF_Pic3 PMF_Pic4 PMF_Pic5 PMF_Pic6


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top