വിശ്വവിജ്ഞാന സര്‍വ്വകലാശാല – കേംബ്രിഡ്ജ്

Kembridge1ആകാശത്തുനിന്ന് പ്രസരിക്കുന്ന പ്രകാശകിരണങ്ങള്‍പോലെയാണ് ലോകമെമ്പാടുമുള്ള വിശ്വോത്തര സര്‍വകലാശാലകള്‍. നൂറ്റാണ്ടുകളായി അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലേക്ക് ലണ്ടനിലെ കിംഗ് ക്രോസ് റയില്‍വേസ്റ്റേഷനില്‍നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് അവിടെയെത്തി. തണല്‍ വിരിച്ചു നില്‍ക്കു മരങ്ങളുടെയും വര്‍ണ്ണവൈവിധ്യമാര്‍ന്ന പൂക്കളുടെയും മധ്യത്തില്‍ നില്ക്കുന്ന പടവൃക്ഷമാണ് കേംബ്രിഡ്ജ്. ആ വൃക്ഷത്തിന്റെ കൊമ്പുകളിലും, ചില്ലകളിലും, പൊത്തുകളിലും, ഇലകളിലും, വിവിധ ദേശങ്ങളില്‍നിന്നു വരു പക്ഷികള്‍ കൂടുകെട്ടുന്നതു പോലെയാണ് വിവിധ ദേശങ്ങളില്‍നിന്നുവരു സമര്‍ത്ഥരായ കുട്ടികള്‍ കേംബ്രിഡ്ജ് എന്ന വിശ്വവിജ്ഞാന പടവൃക്ഷത്തില്‍ കൂടു കെട്ടുന്നത്. ഈ വൃക്ഷത്തിന്റെ തളിരില പടര്‍പ്പുകളില്‍നിന്ന് മധുരം നിറഞ്ഞ ഫലങ്ങള്‍ ഭക്ഷിച്ചവര്‍ മടങ്ങുന്നു.

DSC_1224ഇന്നും ഇവിടെ പഠിക്കുന്ന കുട്ടികള്‍ ചെറിയ ജോലികള്‍ ചെയ്താണ് അവരുടെ പഠനചെലവുകള്‍ നടത്തുന്നത്. അവര്‍ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാറില്ല. ചെറുപ്പം മുതല്‍ കുട്ടികള്‍ അദ്ധ്വാനത്തില്‍ കൂടിയാണ് ഇവിടുത്തെ കുട്ടികള്‍ വളരുന്നത്. അതിനാല്‍ അവരില്‍ ആരോഗ്യവും, ശക്തിയും ബുദ്ധിയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എന്റെ മുന്നിലേക്ക് ആദ്യം ചിറകടിച്ചെത്തിയത് ഇന്ത്യയുടെ അഭിമാനമായ നമ്മുടെ അയല്‍ക്കാരന്‍ കോയമ്പത്തൂരിലെ ഈറോഡില്‍ 1887 ഡിസംബര്‍ 22ന് ജനിച്ച് 1920 ഏപ്രില്‍ 20ന് അന്തരിച്ച ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞനും കണക്കിന്റെ മാന്ത്രികനുമായിരു ശ്രീനിവാസ രാമാനുജനാണ്. ഇതുപോലുള്ള വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് പഠിച്ചുവന്നവരെല്ലാം സമൂഹത്തിന് ക്രിയാത്മകമായി ആശയങ്ങള്‍ നല്കിയവരും ജീവിതപുരോഗതിക്ക് പ്രൗഢസുന്ദരമായ ചൈതന്യം നല്കിയവരുമാണ്. വിശ്വമെങ്ങും നിറഞ്ഞു നില്‍ക്കാന്‍ രാമാനുജന് ഗുണമായതും ജ്ഞാനാനന്തമായ ഈ ചൈതന്യമാണ്. വികസിത രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ പഠിച്ചിറങ്ങുവരെ ശ്രദ്ധിച്ചാല്‍ ചില സത്യങ്ങള്‍ മനസ്സിലാക്കാം. മതത്തെക്കാള്‍ മനുഷ്യരെ സ്‌നേഹിക്കുന്നു. ആരോടും പുഞ്ചിരികൊണ്ട് വിനയത്തോടെ സംസാരിക്കുന്നു. സൃഷ്ടിപരമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അക്രമത്തെ വെറുക്കുന്നു. സ്‌നേഹവും സമാധാനവും നിലനിര്‍ത്തുന്നു. മാത്രവുമല്ല നമ്മുടെ ശീലങ്ങളും മാറും. അതിനുദാഹരണമാണ് രാമാനുജന്‍. ദാരിദ്യത്തിലും പട്ടിണിയിലും പഠിച്ചുവളര്‍ന്ന രാമാനുജന്‍ ഒരിക്കലും മദ്രാസില്‍വച്ച് അടുക്കളയില്‍ കയറി ഭക്ഷണം പാകം ചെയ്തിട്ടില്ല. ഇംഗ്ലണ്ടില്‍ വന്നപ്പോള്‍ സ്വന്തമായി പാചകം ചെയ്തു ഭക്ഷിക്കാന്‍ തുടങ്ങി. ഇന്‍ഡ്യയിലെ പുരുഷമേധാവിത്വം അവരെ അടുക്കളയില്‍ കയറ്റുന്നില്ല. ഇവിടെ സ്ത്രീയും പുരുഷനും തുല്യമാണ്. ഇവിടെനിന്ന് പഠിച്ച് പുറത്തിറങ്ങിയ ജവഹര്‍ലാല്‍ നെഹ്രു, റ്റാറ്റയുടെ സ്ഥാപകന്‍ ഡോറാബജി റ്റാറ്റാ, ഇംഗ്ലീഷ് നോവലിസ്റ്റ് അഹമ്മദ് സല്‍മാന്‍ റുഷുദി, മന്‍മോഹന്‍സിംഗ് തുടങ്ങി എത്രയോ മഹത് വ്യക്തികള്‍ക്ക് ഇവിടുത്തെ വിദ്യാഭ്യാസം കരുത്തു പകര്‍ന്നു. സാമൂഹികനീതിക്കും വളര്‍ച്ചയ്ക്കുമായി ഇന്‍ഡ്യയില്‍ അവരുടെ വിലപ്പെട്ട ഇടപെടലുകള്‍ നാം കണ്ടതാണ്.

വിദ്യാഭ്യാസം ഒരു പൗരന്റെ അവകാശമായതുകൊണ്ടാണ് ഇവിടുത്തെ കുട്ടികള്‍ പതിനെട്ടു വയസ്സുവരെ യാതൊരു ആശങ്കകളും ചിലവുകളും കൂടാതെ പഠിക്കുന്നത് എല്ലാം സര്‍ക്കാരിന്റെ ചുമലിലാണ്. നമ്മുടെ നാട്ടില്‍ സമര്‍ത്ഥരായ ഒരു കുട്ടിക്ക് സാമ്പത്തികമില്ലാതെ തുടര്‍പഠനം നടത്തുവാന്‍ ഭാരപ്പെടുമ്പോള്‍ ഇവിടുത്തെ സമ്പത്തില്ലാത്ത കുട്ടികള്‍ക്ക് ബിരുദമല്ല ബിരുദാനന്തര പഠനങ്ങള്‍ക്ക് എത്ര തുകവേണമെങ്കിലും ബാങ്കുകള്‍ നല്കും. ആ പണം മടക്കികൊടുക്കുന്നതാകട്ടെ തൊഴില്‍ ലഭിച്ച് എല്ലാ മാസവും ലഭിക്കു ശമ്പളത്തില്‍നിന്ന് തുച്ഛമായ തുക ഈടാക്കിയാണ്. ഇവിടെ പാഠ്യവിഷയങ്ങള്‍ തെരെഞ്ഞെടുക്കുനന്നത് കുട്ടികളുടെ ആഗ്രഹവും അഭിരുചിയുമനുസരിച്ചാണ്. അവര്‍ തെരെഞ്ഞെടുക്കു വിഷയങ്ങളില്‍ അവരെ അറിവിന്റെ വിശാലമായ ലോകത്തേയ്ക്ക് നയിക്കുന്നത് ഉത വിദ്യാഭ്യാസമുള്ള അധ്യാപകരാണ്. ആദ്യമായി ഒരു കുട്ടി ക്ലാസ്സില്‍ വരുമ്പോള്‍ അവനെ പഠിപ്പിക്കുന്നത് സ്വന്തം മുറി ശുദ്ധിചെയ്യാനാണ്. അതിനുശേഷം മാത്രമാണ് അവനെ ചിത്രം വരപ്പിക്കുന്നതും അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതും. അവനെ ആദ്യം പഠിക്കുന്ന ആ ശുചിത്വബോധം തുടര്‍ന്നുള്ള ക്ലാസ്സുകളിലും ലഭിക്കുന്നു. അതിനാല്‍ വീടും പരിസരങ്ങളും നാടും നഗരവും അവന്‍ മലിനമാക്കുില്ല. ഇങ്ങനെ എല്ലാ വിഷയങ്ങളിലും ആവശ്യമുള്ള അവബോധമുള്ളതിനാല്‍ അവര്‍ നാടിന്റെ സമ്പത്തും ഒരു പരിഷ്കൃത സമൂഹത്തിന്റെ അംഗവുമാകുന്നു.

Wren_Library-e14779996156161209-ല്‍ സ്ഥാപിക്കപ്പെട്ട ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ പൗരാണിക സ്വഭാവം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഈ യൂണിവേഴ്‌സിറ്റിയുടെ ചുറ്റിനുമുള്ള ഓരോ ദൃശ്യങ്ങളും നയനാനന്തകരമാണ്. മധുരനാദം പൊഴിച്ചുകൊണ്ടൊഴുകുന്ന കാം നദിയും അതിലൂടെ വള്ളം തുഴഞ്ഞുപോകു വിദ്യാര്‍ത്ഥികളും, അരയന്നങ്ങളും മുളച്ചുപൊന്തിനില്‍ക്കുന്ന പച്ചപ്പൂകളും മരങ്ങളും യൂണിവേഴ്‌സിറ്റിയുടെ സൗന്ദര്യപൊലിമ വര്‍ദ്ധിപ്പിക്കുന്നു. വള്ളത്തിലിരുന്നു ഒരാള്‍ വയലിന്‍ അതിസാഹസമായി വായിക്കുന്നു. അടുത്തുകൂടി വള്ളത്തില്‍ പോകുന്ന സുന്ദരിമാരുടെ മിഴികള്‍ സംഗീതത്തില്‍ ലയിച്ചു. എങ്ങും കുളിര്‍മ പരന്നു നിന്നു. ആ വള്ളം കണ്ണില്‍ നിന്നും മറയുന്നതുവരെ ഞാനവിടെ നിന്നു. ഫിസിക്‌സ്, കെമിസ്ട്രി, മെഡിസിന്‍, ലിറ്ററേച്ചര്‍, സമാധാനം തുടങ്ങിയ മേഖലകളില്‍ എത്രയെത്ര നോബല്‍ പുരസ്കാരങ്ങളാണ് ഈ സ്ഥാപനം നേടിയത്. ഇത് ജന്മമെടുക്കാനുണ്ടായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ പണ്ഡിതന്മാരും ലോക്കല്‍ ഭരണകൂടവും തമ്മിലുള്ള കിടമത്സരമാണ്. അറിവുണ്ടെന്നു നടിക്കുന്നവരോടു ഏറ്റുമുട്ടാന്‍ ഈ പണ്ഡിതര്‍ തയ്യാറായത് പുതിയൊരു യൂണിക് അവര്‍ തയ്യാറെടുത്തു. അതിനു രാജാവായിരുന്ന ഹെന്‍ട്രി മൂന്നാമന്‍ കൂട്ടുനിന്നു. ഇവിടെ ലോകത്ത് ആദ്യമായി പാവപ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ അവസരമൊരുക്കി. അത് വിദ്യയ്ക്ക് ലഭിച്ച വലിയൊരു അംഗീകാരവും സ്വാതന്ത്ര്യവുമായിരുന്നു. പഠിക്കാന്‍ നിവര്‍ത്തിയില്ലാത്ത പാവപ്പെട്ടവന് ധാര്‍മ്മിക നീതി ലഭിക്കണം. സമത്വം വേണം. വിദ്യയ്ക്ക് വലിയവനോ ചെറിയവനോ എന്നില്ല അതായിരുന്നു അവരുടെ നിലപാട്. പണം എങ്ങനെ കണ്ടെത്തും അതായി പിന്നീടുള്ള പ്രശ്‌നം. അതിനവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം പണമില്ലാത്തവര്‍ കോളേജില്‍ ചെറിയ ജോലികള്‍ ചെയ്യണം. അതിലൂടെ സാമ്പത്തിക നേട്ടം ലഭിക്കും. കേംബ്രിഡ്ജിലും അവിടുത്തെ ട്രിനിറ്റികോളേജിലും കുട്ടികള്‍ മേശകള്‍, കസേരകള്‍, ഇരിക്കുന്ന മുറികള്‍, ലൈബ്രറി പുസ്തകങ്ങള്‍ വരാന്തകള്‍ അങ്ങനെ എല്ലായിടത്തും ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പണം നേടി. അതിനുള്ളിലെ റസ്റ്റോറന്റുകളില്‍ പാത്രങ്ങള്‍ കഴുകാനും, കോഫി ഉണ്ടാക്കാനും അത് തീന്മേശയില്‍ കൊടുക്കാനും, മേശകള്‍ തുടച്ചു വൃത്തിയാക്കാനും കുട്ടികള്‍ മുന്നോട്ടു വന്നു. ആ കൂട്ടത്തില്‍ ആധുനിക ശാസ്ത്രത്തിനു അസ്ഥിവാരമിട്ട സര്‍ ഐസക്ക് ന്യൂട്ടനും വരും. അദ്ദേഹത്തിനു ലഭിച്ചത് ആയിരമായിരം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയായിരുന്നു. ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25ന് 1642ല്‍ ജനിച്ച ഐസക് 1661ലാണ് ഇവിടെ എത്തുത്. സമ്പന്നമല്ലാത്ത ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.

DSC_1258ഇന്‍ഡ്യ ശാസ്ത്രം, കണക്ക്, ഐ.റ്റി മേഖലകളില്‍ മുന്നേറുന്നുവെങ്കിലും പാശ്ചാത്യരാജ്യത്തു ലഭിക്കുന്ന ശാസ്ത്ര – സാങ്കേതിക- പരീക്ഷണ- നിരീക്ഷണ – ഗവേഷകരംഗങ്ങളില്‍ വിജ്ഞാനോല്പാദനത്തിനുള്ള പരീക്ഷണശാലകളോ, ലൈബ്രറികളോ ഇല്ല പറയാനായി. പേരിന് വേണ്ടി എല്ലാമുണ്ട്. രാമാനുജനെ വളര്‍ത്തി വലുതാക്കിയത് കേംബ്രിഡ്ജിലെ ബൃഹത്തായ ലോകോത്തര പുസ്തകശേഖരമാണ്. ഏതു വിഷയവും ആധികാരികമായി പഠിക്കാന്‍ അവിടെ പുസ്തകങ്ങളും വായനാമുറികളുമുണ്ട്. അനേകായിരം ശിഷ്യഗണങ്ങളെ അറിവുള്ളവരാക്കിയ ആ ജ്ഞാനഭണ്ഡാരത്തെ ഞാനും താണുവണങ്ങി നോക്കി നിന്നു. ഇന്‍ഡ്യയിലേതുപോലെ ഇവിടുത്തെ കുട്ടികള്‍ പഠിക്കുന്നത് കാണാപാഠങ്ങളോ, ചുമലില്‍പേറി നടക്കുന്ന പുസ്തകങ്ങളോ അല്ല. അതിലുപരി പഠിക്കുന്ന പുസ്തകങ്ങളിലെ അന്വേഷണ-നിരീക്ഷണ- ഗവേഷണ കണ്ടെത്തലുകളാണ്. അവര്‍ അറിവിന്റെ ആത്മാവിനെ തേടിയാണ് സഞ്ചരിക്കുന്നത്. അല്ലാതെ മത-രാഷ്ട്രീയത്തിന്റെ ആത്മാവിനെ തേടിയല്ല. മതങ്ങളെ മറയാക്കു അധികാരികള്‍ക്കോ രാജ്യങ്ങള്‍ക്കോ അല്ലെങ്കില്‍ ജ്ഞാനം വിപണിയില്‍ വിറ്റ് കാശുണ്ടാക്കുന്നവര്‍ക്കോ വളരാന്‍ സാധിക്കില്ല. അവിടെ വളരുന്നത് പടവൃക്ഷമെന്ന വിദ്യയല്ല മറിച്ച് കുറ്റിച്ചെടികളായ വിദ്യാഭ്യാസമാണ്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment