ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്രിസ്തുമസ് ആഘോഷിച്ചു

ditroit_pic2ഡിസംബര്‍ 30 ഞായറാഴ്ച്ച മിഷിഗണിലെ വാറെനിലുള്ള സെ തോമസ് ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ പാരീഷ് ഹാളില്‍ കേരളത്തില്‍ നിന്നുള്ള 12 ക്രൈസ്തവ ഇടവകകളുടെ കൂട്ടായ്മയായ (DECKC ) ക്രിസ്തുമസ് ആഘോഷിച്ചു .റെവ .ക്രിസ്റ്റി ഡേവിഡ് ഡാനിയേല്‍ ക്രിസ്തുമസ് സന്ദേശം നല്‍കി .വിവിധ ഇടവകകളുടെ അംഗങ്ങളുടെ

പരിപാടികള്‍ ആഘോഷം വന്‍ വിജയമാക്കി. വിവിധ ഇടവകകളില്‍ നിന്നുള്ള അംഗങ്ങളെ സംഘടിപ്പിച്ചു മനോജ് ഡാനിയേല്‍ ,ബോബി ചാണ്ടി എന്നിവരുടെ നേത്രത്വത്തില്‍ പരിശീലിപ്പിച്ചു നടത്തിയ എക്ക്യൂമെനിക്കല്‍ കൊയര്‍ വളരെ മനോഹരമായി .പ്രസിഡന്റ് റെവ ഫാ ജോജി ഉമ്മന്‍ ഫിലിപ്പ് ,വൈസ് പ്രസിഡന്റ് ഡീക്കന്‍ ജോണ്‍ ശങ്കരത്തില്‍ സെക്രട്ടറി ജെറിക്‌സ് തെക്കേല്‍ ,ജോയിന്റ് സെക്രട്ടറി ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ ,ട്രെഷറര്‍ ജിജോ കുരിയന്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് അലീന ഫിലിപ്പ് ,റേച്ചല്‍ റോണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

ജോയിച്ചന്‍ പുതുക്കുളം

ditroit_pic1 ditroit_pic3 ditroit_pic4 ditroit_pic5

Print Friendly, PDF & Email

Related News

Leave a Comment