ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അംഗത്വ വിശദീകരണ ക്യാമ്പയിന് ജനുവരി ആറാം തീയതി ദേശീയ കോര്‍ഡിനേറ്റര്‍ ലീല മാരേട്ടിന്റെ വസതിയില്‍ കൂടുകയുണ്ടായി. തദവസരത്തില്‍ ലീല മാരേട്ട് നൂറില്‍പ്പരം അംഗത്വം ദേശീയ വൈസ് ചെയര്മാന് രമേഷ് ചന്ദ്രയ്ക്ക് നല്കുകയുണ്ടായി. ഫിനാന്‍സ് കമ്മിറ്റി ചെയര്‍ രവി ഛോപ്ര, വിമന്‍സ് ഫോറം കോ- ചെയര്‍ ഷാലു ഛോപ്ര, അംഗത്വ ചെയര്മാന് മനോജ് ഷിന്‍ഡേ, മഹാരാഷ്ട്ര ചാപ്റ്റര്‍ പ്രസിഡന്റ് ദേവേന്ദ്ര വോറ, കമ്മിറ്റി അംഗങ്ങളായ തങ്കമ്മ ജോസഫ്, ബോബി തോമസ്, ഉഷ ബോബി എന്നിവരും സന്നിഹിതരായിരുന്നു.
ചിക്കാഗോയില്‍ തോമസ് മാത്യു, പോള്‍ പറമ്പി എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം അംഗത്വം സാം പിട്രോഡയ്ക്ക് നല്കുകയുണ്ടായി. ഫ്ളോറിഡയില്‍ സജി കരിമ്പന്നൂരിന്റെ നേതൃത്വത്തില്‍ അംഗത്വ ക്യാമ്പയിന് പുരോഗമിക്കുന്നു. ടെക്സസില്‍ ജയിംസ് കൂടലിന്റെ നേതൃത്വത്തിലും ക്യാമ്പയിന് ശക്തമായി മുന്നേറുന്നു.
പാര്‍ലമെന്റ് ഇലക്ഷന് മാസങ്ങള്‍ക്കകം നടക്കാന്പോകുന്നതുകൊണ്ട് അംഗത്വം എടുത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നു ചെയര്മാന് മനോജ് ഷിന്‍ഡേ അഭിപ്രായപ്പെട്ടു. ഇത്രയും അംഗത്വം നല്കി തുടക്കംകുറിച്ച ലീല മാരേട്ടിനെ മനോജ് ഷിന്‍ഡേയും, രമേഷ് ചന്ദ്രയും, രവി ഛോപ്രയും അഭിനന്ദിച്ചു.
കഴിഞ്ഞ ആഴ്ച നടന്ന രാഹുല്‍ ഗാന്ധിയുടെ ദുബായ് സന്ദര്‍ശനവേളയില്‍ ദര്‍ശിച്ച ജനസാഗര റാലി കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ മുന്നോടിയാണെന്നും എല്ലാവരും അഭിപ്രായപ്പെട്ടു. നമ്മുടെ രാഷ്ട്രത്തിന്റെ മഹാമൂല്യങ്ങളായ അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം എന്നിവ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ അംഗത്വവിതരണം ശക്തമായി തുടര്‍ന്നുകൊണ്ടുപോകണമെന്ന് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗും, വൈസ് ചെയര്മാന് ജോര്‍ജ് ഏബ്രഹാമും ആഹ്വാനം ചെയ്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply