Flash News

ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ വാര്‍ഷികാഘോഷം അവിസ്മരണീയമായി

January 17, 2019 , അഫ്സല്‍ കിളയില്‍

takent annual day2

വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ വാര്‍ഷികവും മോണ്ടി സോറി വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഗ്രാമവാസി്കള്‍ക്കൊന്നടങ്കവും അവിസ്മരണീയമായി. വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി കുരുന്നു പ്രതിഭകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ കലയുടെ സാമൂഹ്യ ദൗത്യം അടയാളപ്പെടുത്തുന്നതായിരുന്നു. കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ ക്രിയാത്മകമായി വായിക്കാനും സര്‍ഗസഞ്ചാരത്തിന്റെ പരിമളം ചുറ്റിലും പ്രസരിപ്പിക്കാനും കഴിവുറ്റവരാണ് തങ്ങളെന്ന പ്രഖ്യാപനമാണ് ഓരോ പരിപാടിയും നടത്തിയത്.

ടാലന്‍ഷ്യ 2019 എന്ന പേരിട്ട ദ്വദിന ആഘോഷത്തിന്റെ ആദ്യ ദിനം പതാക ഉയര്‍ത്തല്‍, വിളംബര ഷോഷയാത്ര എന്നിവയോട് കൂടിയാണ് ആരംഭിച്ചത്. പ്രശസ്ത സിനിമാ-സീരിയല്‍ താരം മണികണ്ഠന്‍ പട്ടാമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ ചൂഷണങ്ങളെ കലയാല്‍ എതിര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് കരുവാട്ടില്‍ ചടങ്ങില്‍ അധ്യക്ഷതനായിരുന്നു. എജ്യു സൈക്കോളജിസ്റ്റ് അബ്ദുല്ല എസ്.എം, മാനേജര്‍ യാസിര്‍ കരുവാട്ടില്‍, പി.ടി.എ പ്രസിഡന്റ് മുഹമ്മദലി സി.എച്ച്, പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രജീഷ് നന്ദി പ്രകാശിപ്പിച്ചു.

രണ്ടാം ദിവസം മോണ്ടി സോറി വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ബി യുണിക് 2019 കോണ്‍വക്കേഷന്‍ സംഘടിപ്പിച്ചു. ഓരോ വിദ്യാര്‍ഥിയുടേയും വീഡിയോ പ്രൊഫൈല്‍ പ്രദര്‍ശിപ്പിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. ഇത് വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും വേറിട്ട അുഭവമായി. ഷെറിന്‍ ഷഹാന ആമുഖ പ്രസംഗം നടത്തി. ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച കലാ സന്ധ്യ കാണികളെ ഏറെ ആകര്‍ഷിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹിന്‍ദയുടെ മാജിക് ഷോ മായാജാലത്തിന്റെ മാന്ത്രികചെപ്പ് തുറന്ന് കാണികളില്‍ കൗതുകമുണര്‍ത്തി.പ്രശസ്ത ഗസല്‍ ഗിറ്റാര്‍ പരിശീലകനും മാപ്പിളപ്പാട്ട് ജഡ്ജുമായ ഹബീബ് മമ്പാട് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ യു.പി. മുഹമ്മദ് ഹാജി സംസാരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ജഡ്ജും നീരൂപകനുമായ ഫാദര്‍ സേവേറിയോസ് തോമസിന്റെ ഹരം പിടിപ്പിക്കുന്ന മാപ്പിളപ്പാട്ട് നിഹാല്‍ ഹബീബ് മമ്പാടിന്റെ ഗസല്‍, ഹവ്വ യാസറിന്റെ ഗാനങ്ങള്‍ എന്നിവയും നിറഞ്ഞ സദസ്സിന്റെ കയ്യടി നേടി.
ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ആര്‍. ആര്‍. ആര്‍. എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് കുരികേഷ് മാത്യൂ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.

takent annual day1 takent annual day3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top