Flash News

ശബരിമലയില്‍ തൃശൂര്‍ സ്വദേശിനിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി; ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ശബരിമല ദര്‍ശനം നടത്തേണ്ടെന്ന് കോടതി

January 20, 2019

k_5കൊച്ചി: ശബരിമല ദര്‍ശനത്തിന് അനുവാദം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്.

മണ്ഡലകാല – മകരവിളക്ക് സീസണില്‍ ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ പ്രവേശിക്കുന്നത് ക്രമസമാധാനപ്രശ്‌നത്തിന് ഇടയാക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്ന് കോടതി ഹര്‍ജി തള്ളുകയായിരുന്നു. ശബരിമലയില്‍ സ്ഥിതി ശാന്തമാണെന്നും അത് തകര്‍ക്കുമോയെന്നും കോടതി ചോദിച്ചിരുന്നു. ഇതിനൊപ്പം ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കീഴ് കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ജാമ്യ ഹര്‍ജിയുമായി പത്തനംതിട്ട കോടതിയില്‍ എത്തിയത്.

ശബരിമല സന്നിധാനത്ത് പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ തൃശൂര്‍ സ്വദേശിനിയായ ലളിതയെ വധിക്കുവാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top