Flash News

സിറോ മലബാര്‍ സഭ സിനഡ് തീരുമാനങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധം

January 20, 2019

syro

സിറോ മലബാര്‍ സഭ സിനഡ് തീരുമാനങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധം. എറണാകുളം അങ്കമാലി മേജര്‍ ആര്‍ച്ചു ബിഷപ്പ് ഹൗസിന് മുന്നിലായിരുന്നു പ്രതിഷേധം. കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈദികര്‍ക്കും അല്‍മായര്‍ക്കും സന്യസ്തര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന് സിനഡ് വിലക്ക് ഏര്‍പ്പെടുത്തി എന്നാരോപിച്ചാണ് സര്‍ക്കുലര്‍ കത്തിച്ചത്.

വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മുന്നറിയിപ്പുമായാണ് സിനഡ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ അച്ചടക്ക നടപടി നേരിട്ടതിന് തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ സഭ നിലപാട് വ്യക്തമാക്കിയത്. സമീപ കാലത്തെ സമരങ്ങളും പ്രതിഷേധങ്ങളും അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചു. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കയ്യിലെ പാവകളായി. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും സിനഡ് വിശദമാക്കി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ശിക്ഷണ നടപടി സ്വീകരിക്കാനും സിനഡ് ശുപാര്‍ശ ചെയ്യുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെയും സിനഡിന്റെ താക്കീതുണ്ടായിരുന്നു. രൂപത അധ്യക്ഷന്റെയോ മേജര്‍ സുപ്പീരിയറുടെയോ അനുമതിയില്ലാതെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ അഭിമുഖം നല്‍കുകയോ പാടില്ലെന്നാണ് മുന്നറിയിപ്പ്.

സിനഡ് തീരുമാനങ്ങള്‍ വിശദീകരിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പള്ളികളില്‍ വായിക്കുന്നതിനായി കുറിപ്പ് പുറത്തിറക്കിയത്. സിറോ മലബാര്‍ സഭയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മുന്നറിയിപ്പുമായി സിനഡ് രംഗത്തെത്തിയത്. വൈദികര്‍ക്കും സന്യസ്തര്‍ക്കും കൂച്ചു വിലങ്ങിടുന്ന മാര്‍ഗ രേഖ തയ്യാറാക്കാനും സിനഡില്‍ തീരുമാനമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top