ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് നേതൃത്വ സംഗമം നടത്തി

nri_2019jan20wa13കുവൈറ്റ്: ഒഐസിസി യൂത്ത് വിംഗിന്റെ അഭിമുഖ്യത്തില്‍ നേതൃത്വ സംഗമം നടത്തി. അങ്കമാലി എംഎല്‍എ യും മുന്‍ എന്‍ എസ്‌യുഐ ദേശീയ പ്രസിഡന്റും ആയിരുന്ന റോജി എം ജോണ്‍ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രെട്ടറി ഡോ. ഒനിക മല്‍ഹോത്ര മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ഷോബിന്‍ സണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുവൈറ്റ് ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, യൂത്ത് വിംഗ് വൈസ് പ്രസിഡന്റുമാരായ ഷബീര്‍ കൊയിലാണ്ടി, ചന്ദ്രമോഹന്‍, ജനറല്‍ സെക്രട്ടറി അഖിലേഷ് മാലൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി ഇല്ലിയാസ് പൊതുവാച്ചേരി സ്വാഗതം പറഞ്ഞു. ജോയിന്റ് ട്രഷറര്‍ ഹസീബ് കീപ്പാട്ട് നന്ദി പ്രകാശിപ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News