“മോദി വീണ്ടും അധികാരത്തില്‍ വരും; യു.ഡി.എഫിന് സര്‍വ്വ നാശം; ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല”: വെളളാപ്പള്ളി

24കൊല്ലം: വരുന്ന തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ മോദി തന്നെ അധികാരത്തില്‍ വരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിക്ക് ഒരു പാര്‍ട്ടിയുമായി ബന്ധവും വിദ്വേഷവുമില്ലെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മോദിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ചാക്കിടാന്‍ അദ്ദേഹം മിടുക്കനാണ് കര്‍ണാടകയില്‍ ഇപ്പോള്‍ അതിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം തമ്മില്‍ തല്ലുമ്പോള്‍ അത് മുതലെടുക്കാന്‍ മോദിക്ക് കഴിയുമെന്നും വെളളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ യു.ഡിഎഫിനായിരിക്കും സര്‍വ്വനാശം സംഭവിക്കുക. അവരുടെ കുറേ വോട്ടുകള്‍ ബിജെപിക്ക് പോകും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലയെന്നും വെളളാപ്പളളി പറഞ്ഞു.

സമദൂരം പറയുമെങ്കിലും എന്‍എസ്എസിന് എല്ലാ കാലവും ഒരു ദൂരമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് അത് ഇപ്പോള്‍ നേരിട്ട് ബോധ്യപ്പെട്ടു. ബിഡിജെഎസുമായി തനിക്ക് ബന്ധമില്ല. ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കില്ലയെന്നും വെളളാപ്പള്ളി വ്യക്തമാക്കി.

ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബിയാണ്. തമ്പ്രാക്കന്മാരെന്നു ധരിക്കുന്ന ചിലരാണ് ആ തീരുമാനമെടുത്തത്. ഒരു രാജാവ്, ഒരു ചങ്ങനാശേരി, ഒരു തന്ത്രി എന്നിവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment