Flash News

ഇന്നത്തെ നക്ഷത്ര ഫലം (22 ജനുവരി 2019)

January 22, 2019

astroഅശ്വതി : അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. തൊഴില്‍മേഖലകളോട് ബന്ധ പ്പെട്ട് മാനസികസംഘര്‍ഷം വർധിക്കും. അസുഖങ്ങള്‍ വർധിക്കുന്നതിനാല്‍ വിദഗ് ധപരിശോധനക്ക് വിധേയനാകും.

ഭരണി : പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. മേലധികാരിയുടെ പ്രതിനിധി യായി പ്രവര്‍ത്തിക്കുവാനിടവരും. ഗുണനിലവാരം വർധിപ്പിക്കുവാന്‍ വ്യവസായം നവീകരിക്കുവാന്‍ തീരുമാനിക്കും.

കാര്‍ത്തിക : സാമ്പത്തികവരുമാനം വർധിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സുഹൃത് സഹോദരസഹായഗുണത്താല്‍ സാധിക്കും.

രോഹിണി : നടപടിക്രമങ്ങളില്‍ അലംഭാവം അരുത്. സുതാര്യതയുളള പ്രവര്‍ത്തനങ്ങളാല്‍ അപകീര്‍ത്തി ഒഴിവാകും. ദുസൂചനകള്‍ ലഭിച്ചതിനാല്‍ സാമ്പത്തികവിഭാഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മകയിരം : ശുഭാപ്തിവിശ്വാസത്താല്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകും. സഹപാഠിയെ കാണുവാനും ഗതകാലസ്മരണകള്‍ പങ്കുവെക്കുവാനും അവസരമുണ്ടാകും. ഭരണസംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ മേലധികാരിയുടെ അംഗീ കാരം തേടും.

തിരുവാതിര : സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. നഷ്ടപ്പെട്ട ഉദ്യോഗം തിരിച്ചു ലഭിക്കും. ശാസ്ത്രജ്ഞര്‍ക്ക് അനുകൂലസാഹചര്യം വന്നുചേരും.

പുണര്‍തം : ബൃഹത്പദ്ധതികള്‍ക്ക് രൂപകല്പന ചെയ്യുന്ന സംഘത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ആത്മാഭിമാനം തോന്നും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിക്കും. ഉ ദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാന്‍ അവസരമുണ്ടാകും.

പൂയ്യം : ഊഹക്കച്ചവടത്തില്‍ സാമ്പത്തികലാഭം ഉണ്ടാകും. പഠിച്ചവിഷയത്തോടനുബന്ധി ച്ച ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ആഭരണം മാറ്റി വാങ്ങുവാനിടവരും. ആ പല്‍ഘട്ടങ്ങള്‍ തരണം ചെയ്യും.

ആയില്യം : പുതിയസുഹൃത്ബന്ധങ്ങള്‍ ഉടലെടുക്കും. സൃഷ്ടിപരമായ കാര്യങ്ങളില്‍ അ നുകൂലസാഹചര്യം ഉണ്ടാകും. പലവിധ സൗകര്യങ്ങളും കണക്കിലെടുത്ത് പട്ടണത്തി ലേക്കു താമസം മാറ്റുവാന്‍ തയ്യാറാകും.

മകം : ഏറ്റെടുത്ത ദൗത്യം മനഃസംതൃപ്തിയോടുകൂടി ചെയ്തുതീര്‍ക്കുവാന്‍ സാധിക്കും. സന്താനങ്ങള്‍ക്കു വേണ്ടി ഗൃഹം വാങ്ങിക്കുവാന്‍ അന്വേഷണമാരംഭിക്കും. അ വസരോചിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അനിഷ്ടഫലങ്ങള്‍ ഒഴിവാകും.

പൂരം : അശ്രാന്തപരിശ്രമത്താല്‍ തൊഴില്‍ മേഖലകളിലുള്ള അനിഷ്ടങ്ങള്‍ ഒഴിവാകും. അ
നാവശ്യമായ ആധി ഒഴിവാക്കണം. വിദഗ്-ദ്ധോപദേശം സ്വീകരിക്കാതെ ഒരുപ്രവൃത്തി യിലും പണം മുടക്കരുത്.

ഉത്രം : തൊഴില്‍പരമായ പരാജയങ്ങള്‍ക്കു ആശ്വാസം തോന്നും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടുന്നതുവഴി പുതിയ കര്‍മ്മപദ്ധതികള്‍ ഉടലെടുക്കും. പരിസരവാസികളുടെ ഉപദ്രവത്താല്‍ മാറിതാമസിക്കുവാനിടവരും.

അത്തം : പരാജയപ്പെടുമെന്ന് വിചാരിക്കുന്ന കാര്യങ്ങളില്‍ അനുകൂലവിജയമുണ്ടാകും ലക്ഷ്യബോധത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനപിന്തുണ ലഭിക്കും. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

ചിത്ര : സഹപാഠികളോടൊപ്പം ഉപരിപഠനത്തിന് ചേരുവാന്‍ സാധിക്കും. പുതിയ കരാറു ജോലികള്‍ ഏറ്റെടുക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും.

ചോതി : പ്രവര്‍ത്തനശൈലിയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ തീരു മാനിക്കും. ആഗ്രഹസാഫല്യത്താല്‍ നേര്‍ന്നുകിടപ്പുളള വഴിപാടുകള്‍ ചെയ്തുതീര്‍ക്കുവാനിടവരും.

വിശാഖം : വ്യാപാരവ്യവസായ സ്ഥാപനത്തില്‍ ചിലരെ പിരിച്ചുവിടുവാന്‍ തീരുമാനിക്കും . ഏറ്റെടുത്ത ദൗത്യം നിശ്ചിത സമയപരിധിക്കുളളില്‍ ചെയ്തുതീര്‍ക്കുവാന്‍ സാ ധിക്കും . ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും.

അനിഴം : തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് പ്രധാനതീരുമാനങ്ങള്‍ സ്വീകരിക്കുവാനിടവരും. നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും. ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ ഭൂമി വാങ്ങുവാന്‍ തീരുമാനിക്കും.

തൃക്കേട്ട : സ്വാര്‍ത്ഥതാല്പര്യസാദ്ധ്യത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കും. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും. പുത്രപൗത്രാ ദികളോടൊപ്പം താമസിക്കുവാന്‍ ദൂരദേശവിദേശയാത്ര പുറപ്പെടും.

മൂലം : സ്വന്തം ഉത്തരവാദിത്ത്വങ്ങള്‍ മറ്റൊരാളെ ഏല്പിച്ചാല്‍ അബദ്ധമാകും. പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നില്‍ക്കുക തുടങ്ങിയവ അരുത്. അസുഖങ്ങള്‍ ക്ക് ആയുര്‍വ്വേദചികിത്സ തുടങ്ങും.

പൂരാടം : സ്വജനങ്ങളും ബന്ധുക്കളും ആരാധനാലയത്തിലേക്കുളള യാത്രക്കിടയില്‍ വിരുന്നു വരും.നിലവിലുളള ഗൃഹത്തിനു പുറമെ ഒരു ഗൃഹവും കൂടി വാങ്ങുവാന്‍ തയ്യാറാകും . തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും.

ഉത്രാടം : ആത്മവിശ്വാസക്കുറവിനാല്‍ സാഹസപ്രവൃത്തികള്‍ ഉപേക്ഷിക്കും. അനാ രോഗ്യത്താല്‍ അവധിയെടുക്കും. പാര്‍ശ്വഫലങ്ങളുള്ള മരുന്നുകള്‍ ഉപേക്ഷിക്കും.

തിരുവോണം : വ്യവസ്ഥകള്‍ പാലിക്കാത്ത ഗൃഹനിര്‍മ്മാണപ്രവര്‍ത്തകരില്‍ നിന്നും സംഖ്യതിരിച്ചു വാങ്ങുവാന്‍ നടപടികളെടുക്കും. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം. അപകീര്‍ത്തി ഒഴിവാകുവാന്‍ നേതൃത്വസ്ഥാനം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കും.

അവിട്ടം : ആരോഗ്യം തൃപ്തികരമായിരിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കും.

ചതയം : അഭിപ്രായസമന്വയത്തോടുകൂടിയ സമീപനം സര്‍വ്വര്‍ക്കും സ്വീകാര്യമാകും. ക്ര യവിക്രയങ്ങളില്‍ സാമ്പത്തികനേട്ടം വര്‍ദ്ധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായി തുടര്‍ന്നു പഠിക്കുവാന്‍ ചേരും.

പൂരോരുട്ടാതി : ആധി വര്‍ദ്ധിക്കുന്നതിനാല്‍ അസുഖങ്ങളും വര്‍ദ്ധിക്കും. അമിതവ്യയം നിയന്ത്രിക്കുവാന്‍ നിര്‍ബന്ധിതനാകും. അനുചിതപ്രവൃത്തികളില്‍ നിന്നും ഒഴി ഞ്ഞുമാറുവാന്‍ ഉള്‍പ്രേരണയുണ്ടാകും.

ഉത്രട്ടാതി : വ്യക്തിസ്വാതന്ത്ര്യം ഉണ്ടായതിനാല്‍ ഭരണപരിഷ്കാരം പ്രവര്‍ത്തനതലത്തില്‍ കൊണ്ടുവരും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. കര്‍മ്മ മേഖലകളില്‍ നിന്നും സാമ്പത്തികപുരോഗതി ഉണ്ടാകും.

രേവതി :  ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തൃപ്തിയാകും വിധത്തില്‍ സാധിക്കും. പ്രവൃ ത്തിപരിചയത്താല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും. കടം കൊടുത്തസംഖ്യ തിരിച്ചുലഭിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top