Flash News

വടക്കാങ്ങര ജി.എം.എല്‍.പി സ്കൂള്‍ കെട്ടിടം; ക്രമക്കേടുകള്‍ അന്വേഷിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

January 24, 2019 , സി.കെ. സുധീര്‍

IMG_20190121_230153വടക്കാങ്ങര: മങ്കട മണ്ഡലം എം.എല്‍.എ മുഖേന സര്‍ക്കാരില്‍ നിന്നും ലഭിച്ച 35 ലക്ഷം രൂപ ചെലവഴിച്ച് വടക്കാങ്ങര ജി.എം.എല്‍.പി സ്കൂളിനു വേണ്ടി നിര്‍മിച്ച മൂന്ന് ക്ലാസ് റൂം ബില്‍ഡിംഗിന്റെ നിര്‍മാണത്തിലുള്ള ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വടക്കാങ്ങര യൂണിറ്റ് എക്സിക്യൂട്ടീവ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പണി കഴിഞ്ഞ് ആറ് മാസമായപ്പോഴേക്കും ജനലുകള്‍ ചിതലെടുത്തു തുടങ്ങി. ഇത് പണിയുടെ ഗുണനിലവാരത്തില്‍ ബലമായ സംശയത്തിന് ഇടവരുത്തുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക് പരാതി നല്‍കുന്നതിനായി ആറാം വാര്‍ഡ് ഗ്രാമസഭയെടുത്ത തീരുമാനം ശ്ലാഘനീയമാണ്. കേവലം മൂന്ന് ക്ലാസ് റൂമുകള്‍ മാത്രമുള്ള ഈ കെട്ടിടം 35 ലക്ഷം രൂപ ചെലവഴിച്ചുണ്ടാക്കിയിട്ടും ബില്‍ഡിംഗിന് ഉപയോഗിച്ച സാധനങ്ങള്‍ ഇത്രയും ഗുണനിലവാരം കുറഞ്ഞതാണെങ്കില്‍ ഇതിന്റെ നിര്‍മാണത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ബലമായി സംശയിക്കുന്നു. എസ്റ്റിമേറ്റില്‍ പറഞ്ഞ പ്രകാരം കെട്ടിടം ഇതുവരെയും വയറിംഗ് ചെയ്ത് വൈദ്യുതീകരിച്ചിട്ടില്ല.

IMG_20190121_225915കെട്ടിടമുണ്ടാക്കിയ സ്ഥലം ഇതുവരെയും സര്‍ക്കാരിന് കൈമാറിയിട്ടില്ല. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വശമോ പഞ്ചായത്ത് വശമോ ബില്‍ഡിംഗ് സര്‍ക്കാര്‍ ആസ്തിയിൽ ഉള്ളതിന് ഒരു രേഖയുമില്ല. സ്ഥലം വാങ്ങിക്കുന്നതിന് വേണ്ടി മുന്‍ വാര്‍ഡ് മെമ്പര്‍ സൈതബു തങ്ങള്‍ ചെയര്‍മാനും സി.പി സൈനുല്‍ ആബിദീന്‍ കണ്‍വീനറുമായി രൂപീകരിച്ച സ്കൂള്‍ വികസന കമ്മിറ്റി കഴിഞ്ഞ സ്കൂള്‍ വാര്‍ഷികത്തില്‍ അവതരിപ്പിച്ച കണക്കിന്റെ വികസന സമിതി യോഗം അംഗീകരിച്ച വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് ജനസമക്ഷം സമര്‍പ്പിക്കണമെന്നും സര്‍ക്കാരിന് കൈമാറാത്ത ഭൂമിയില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് എങ്ങനെ കെട്ടിടമുണ്ടാക്കി എന്ന് പഞ്ചായത്ത് ഭരണ സമിതി വ്യക്തമാക്കേണ്ടതുണ്ടെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി യൂണിറ്റ് പ്രസിഡന്റ് കെ ജാബിര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ടി മുഹമ്മദ്, കെ.പി ബഷീര്‍, അറക്കല്‍ അലവിക്കുട്ടി, ടി അബ്ദുല്‍ റസാഖ്, എന്‍.കെ സൈദ് തുടങ്ങിയവര്‍ സംസാരിച്ചു.

IMG_20190121_230225


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top