ജീവനില്ലാത്ത വസ്തുക്കളെ പ്രണയിക്കുന്നവര്‍ നിരവധിയാണ് ഈ ലോകത്ത്. എന്നാല്‍ ഒരു ജീവനില്ലാത്ത വസ്തുവിനെ തന്റെ ജീവിത സഖിയാക്കാന്‍ ഒരുങ്ങുകയാണ് യു.കെയില്‍ ഒരു 49-കാരി. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ തന്റെ ജീവിത പങ്കാളിയെക്കുറിച്ചുള്ള ആഹ്ലാദം പങ്കുവച്ചതോടെയാണ് ഈ മധ്യവയസ്ക സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. പാസ്കെയില് സെല്ലിക്ക് എന്ന സ്ത്രീയാണ് ‘കമ്പിളിപ്പുതപ്പി’നെ തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്ത് സോഷ്യല്‍ മീഡിയയില്‍ താരമായത്.
ജീവനില്ലാത്ത വസ്തുവിനോടുളള അവരുടെ പ്രണയത്തെ അസംബന്ധമെന്ന് പുറംലോകം വിശേഷിപ്പിക്കുമ്പോഴും നാലുപേരുടെ മുന്നില്‍ വച്ച് തന്നെ വിവാഹിതയാകാനാണ് പാസ്കെയിലിനു താത്പര്യം. അടുത്ത മാസം തന്നെ വിവാഹമുണ്ടാകും. ബ്രൈഡല്‍ ഗൗണിന് പകരം നിശാവസ്ത്രമായിരിക്കും താന്‍ അണിയുകയെന്നും ചടങ്ങില്‍ അതിഥികള്‍ക്കും പ്രത്യേകം ഡ്രസ്സ് കോഡുണ്ടായിരിക്കുമെന്നും കൂടുതല്‍ തണുപ്പ് തോന്നുന്നവര്‍ക്ക് കൈയില്‍ ഹോട്ട് വാട്ടര്‍ ബോട്ടില്‍സ് കരുതാവുന്നതാണെന്നും പാസ്കെയില് പറയുന്നു. വിവാഹത്തെക്കുറിച്ച് പാസ്കെയില് മനസ്സ് തുറക്കുന്നതിങ്ങനെ.
“ബ്ലാങ്കെറ്റുമായുളളത് വളരെ ശക്തമായ ,അടുപ്പമുളള, ദൈര്‍ഘ്യമുളള ബന്ധമാണ്. ഇതുവരെ വേറെയാരോടും ഇത്തരത്തിലുളള ഒരടുപ്പം തോന്നിയിട്ടില്ല. സ്നേഹത്തോടെ ആലിംഗനം ചെയ്യാനെന്നതുപോലെ എനിക്ക് വേണ്ടി അതെല്ലായിപ്പോഴും അവിടെത്തന്നെയുണ്ട്. ബ്ലാങ്കെറ്റിനെ അത്രയേറെ സ്നേഹിക്കുന്നതുകൊണ്ടാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുളള നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ഞാനെല്ലാവരെയും ക്ഷണിക്കുന്നത്. എന്നെ ഏറ്റവും കംഫര്‍ട്ടബിളാക്കി മാറ്റുന്ന ഒരു സൗഹൃദമാണിത്. പാട്ടും മേളവും പൊട്ടിച്ചിരികളും വിനോദപരിപാടികളെല്ലാമായി ആഘോഷമയമായിരിക്കും വിവാഹച്ചടങ്ങുകള്‍”.
ഫെബ്രുവരി 10ന് റൂജ്മോണ്ട് ഗാര്‍ഡന്‍സിലായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന് ഗ്ലോറിയസ് ആര്‍ട്ട് ഹൗസില്‍ വിവാഹസത്കാരവും നടക്കും. ഇതാദ്യമായല്ല ഒരു വ്യക്തി ജീവനില്ലാത്ത ഒരു വസ്തുവിനെ വിവാഹം കഴിക്കുന്നത്. 1979ല്‍ ഒരു യുവതി ബെര്‍ലിന്‍ മതിലിനെ വിവാഹം ചെയ്തിരുന്നു. 2016ല്‍ ലോസേഞ്ചല്‍സില്‍ നിന്നൊരു ഫിലിംമേക്കര്‍ ഫോണിനെ വിവാഹം ചെയ്തിരുന്നു. 2018ല്‍ ടോക്യോയിലെ ഒരു പുരുഷന് വിവാഹം ചെയ്തത് ഹോളോഗ്രാമിനെയാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply