Flash News

പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരതരത്‌ന; മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

January 25, 2019

modi-pranab-mukherjee-pti_650x400_51446716691ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരത രത്‌ന പുരസ്‌കാരം. സാമൂഹ്യപരിഷ്‌കര്‍ത്താവ് നാനാജി ദേശ്മുഖ്, ഗായകന്‍ ഭൂപന്‍ ഹസാരിക എന്നിവരാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ച മറ്റു രണ്ട് പേര്‍. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രണബ് മുഖര്‍ജി അസാമാന്യനായ രാഷ്ട്രതന്ത്രജഞനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി പതിറ്റാണ്ടുകളായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന് രാജ്യത്തിന്റെ വളര്‍ച്ചയില്‍ വ്യക്തി മുദ്ര പതിപ്പിക്കാന്‍ സാധിച്ചു. പ്രണബ് മുഖര്‍ജിയ്ക്ക് പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയ്ക്കും സംഘ്പരിവാര്‍ പ്രചാരകന്‍ നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് ഭാരത രത്‌ന നല്‍കിയിരിക്കുന്നത്. ആര്‍എസ്എസിന്റേയും ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘത്തിന്റേയും നേതാവായിരുന്ന ദേശ്മുഖിന് വാജ്‌പേയ് ഭരണകാലത്ത് പത്മവിഭൂഷണ്‍ ലഭിച്ചിരുന്നു.

ഗ്രാമപ്രദേശങ്ങളുടെ വികസനത്തിന് പുതിയ മാതൃകയാണ് നാനാജി ദേശ്മുഖിന്റെ പ്രവര്‍ത്തനങ്ങള്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ ക്ഷേമത്തിനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഭൂപന്‍ ഹസാരികയുടെ സംഗീതത്തെ ഇന്ത്യയില്‍ തലമുറകളായി ആരാധിച്ചുവരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. പശ്ചിമബംഗാളില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് പ്രണബ് കുമാര്‍ മുഖര്‍ജി. 1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. 1969ല്‍ ആദ്യമായി രാജ്യസഭാംഗമായി. 1977ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ചു. 2004ല്‍ ലോക്‌സഭാംഗമായി. 2008ല്‍ രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണന്‍സ് ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. ബിയോണ്ട് സര്‍വൈവല്‍, എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ ഇക്കണോമി, ചാലഞ്ച് ബിഫോര്‍ ദ നാഷന്‍/ സാഗ ഓഫ് സ്ട്രഗിള്‍ ആന്‍ഡ് സാക്രിഫൈസ് തുടങ്ങിയവ പ്രണബ് മുഖര്‍ജി രചിച്ച പുസ്തകകങ്ങളാണ്.

newsrupt_2019-01_45ef6c7b-f079-4bec-b558-3e0beef9442a_PRANAB_RSSപ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെത്തി സംഘ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. മുതിര്‍ന്ന നേതാവ് ആര്‍എസ്എസ് വേദിയിലെത്തിയത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. പിതാവിന് പെട്ടെന്നുണ്ടായ ആര്‍എസ്എസ് ചായ്‌വിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രണബ് മുഖര്‍ജിയുടെ മകള്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കൂടുതല്‍ സീറ്റ് ലക്ഷ്യമിടുന്ന ബിജെപിയ്ക്ക് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാവുന്നതുകൂടിയാണ് പ്രണബ് മുഖര്‍ജിയുടെ ഭാരതരത്‌ന.

മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

newsrupt_2019-01_6a7f7e4b-bfc4-44c3-abdf-d016b7ad2814_50964941_345580776030812_3759596800760086528_n__1_ചലച്ചിത്ര താരം മോഹന്‍ലാല്‍, മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പത്മ പുരസ്‌ക്കാര പ്രഖ്യാപനത്തിലാണ് ഇരുവരും നേട്ടത്തിനര്‍ഹരായത്. സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍ പര്‍വതാരോഹക ബജേന്ദ്രപാല്‍, എന്നിവരേയും രാജ്യം പത്മഭൂഷണ്‍ നല്‍കി ആദിച്ചു.

കെജി ജയന്‍,ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. ചലച്ചിത്ര താരം പ്രഭു ദേവ, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, പുരാവസ്തു വിദഗ്ദന്‍ കെകെ മുഹമ്മദ്, ബജ്‌റംഗ് പൂനീയ, ഗൗതം ഗംഭീര്‍, സംഗീതജ്ഞന്‍ ശങ്കര്‍ മഹാദേവന്‍, ശരത് കമല്‍, സംഗീതജ്ഞന്‍ ശിവമണി എന്നിവരാണ് പത്മശ്രീ നേടിയ മറ്റുള്ളവര്‍.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top