Flash News
ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്; വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമെന്നു ബൈഡന്‍   ****    കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****   

ഐഎപിസിയുടെ 2019 ഡയറക്ടര്‍ബോര്‍ഡ് പ്രഖ്യാപിച്ചു: ഡോ. ബാബു സ്റ്റീഫന്‍ ചെയര്‍മാന്‍

January 25, 2019 , ഡോ. മാത്യു ജോയിസ്, ബോര്‍ഡ് സെക്രട്ടറി

downloadന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ന്റെ ഡയറക്ടര്‍ബോര്‍ഡ് പ്രഖ്യാപിച്ചു. ചെയര്‍മാനായി പ്രമുഖവ്യവസായിയും മാധ്യമസംരംഭകനുമായ ഡോ. ബാബു സ്റ്റീഫനെ വീണ്ടും തെരഞ്ഞെടുത്തു. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍ അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ സ്ഥാപിച്ചു. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിര്‍ണായക സ്ഥാനം ചെലുത്തുന്നവയാണ്. കൈരളി ടിവിയില്‍ 68 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മന്‍ ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്നു.

വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസറുകൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച് മലയാളികള്‍ക്ക് അഭിമാനമായ ബാബു സ്റ്റീഫനെ അടുത്തിടെ തേടിയെത്തിയത് വാഷിംഗ്ടണ്‍ ഡിസി മേയറുടെ ആദരമാണ്. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍ നയിച്ച ചൈനായാത്രസംഘത്തില്‍ അമേരിക്കയിലെ പ്രമുഖ ബിസിനസ് ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഇടംപിടിച്ചു. അമേരിക്കയില്‍ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്‌കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്‌റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് ശര്‍മ്മ ലോഗ്രൂപ്പിലെ മാനേജിംഗ് അറ്റോണിയായ ഓംകാര്‍ ശര്‍മ്മയാണ്. കഴിഞ്ഞ 15 വര്‍ഷമായി ദര്‍ശന്‍ ടിവിയില്‍ വാഷിംഗ്ടണ്‍ ഫോക്കസ് എന്ന പരിപാടിയിലൂടെ ഏവര്‍ക്കും സുപരിചിതനാണ്. വാഷിംഗ്ടണ്ണില്‍നിന്നും പ്രസിദ്ധീകരിക്കുന്ന എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങളില്‍ കോളമിസ്റ്റുകൂടിയായ അദ്ദേഹത്തിന് മാധ്യമപ്രവര്‍ത്തനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുണ്ട്. 2017 ല്‍ ഇന്ത്യ അമേരിക്കന്‍ പ്രസ്്ക്ലബിന്റെ നിയമോപദേശകനായി നിയമിതനായ ഓംകാര്‍ ശര്‍മ്മയെ മാധ്യമമേഖലയിലെ പരിചയസമ്പത്ത് കണക്കിലെടുത്ത് ഡയറക്ടര്‍ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ക്ലയിന്റ്‌സിന് വേണ്ട നിയമോപദേശങ്ങളും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളും, ഓപ്പണ്‍ ഡിസ്കഷന്‍ ഫോറങ്ങളും അദ്ദേഹം സംഘടിപ്പിക്കാറുണ്ട്. നിരവധി ചഏഛകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും, നിയമപരമായ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുന്ന കോളമിസ്റ്റായുമൊക്കെ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. മാത്രമല്ല നിരവധി ഹോട്ടല്‍, മോട്ടല്‍ ഫ്രഞ്ചൈസിംഗ് സ്ട്രീമുകളില്‍ നിയമോപദേഷ്ടാവായും പ്രവര്‍ത്തിച്ചുവരുകയാണ് ഓംകാര്‍ ശര്‍മ്മ.

പ്രമുഖ ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും മാധ്യമസംരംഭകനുമായ ജിന്‍സ്‌മോന്‍ പി. സക്കറിയയാണ് കോഓര്‍ഡിനേറ്റര്‍ (ഇന്‍കോര്‍പറേറ്റഡ് ഡയറക്ടര്‍). ഐഎപിസിയുടെ സ്ഥാപക ചെയര്‍മാന്‍കൂടിയാണ് ജിന്‍സ്‌മോന്‍. ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായ അദ്ദേഹം ദൃശ്യമാധ്യമരംഗത്ത് പുതുമകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ്. ജയ്ഹിന്ദ് ടിവിക്കുവേണ്ടി ജിന്‍സ്‌മോന്‍ അമേരിക്കയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ നടത്തിയത് ചരിത്രസംഭവമായി. നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്ത റിയാലിറ്റി ഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡുകളിലാണ് സംപ്രേക്ഷണം ചെയ്തത്. നിരവധി ഗായകര്‍ക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ രണ്ട് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും വിവിധ ചാനലുകള്‍ക്കു വേണ്ടി വിശദമായി റിപ്പോര്‍ട്ട് ചെയ്യുകയും പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. യുഎസ് ഡയറി എന്ന പ്രതിവാര പരിപാടിയിലൂടെ അമേരിക്കന്‍ മലയാളികളുടെ നിരവധിപ്രശ്‌നങ്ങള്‍ അധികാരികള്‍ക്കു മുന്നില്‍ എത്തിച്ച് ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ സാമൂഹ്യപ്രതിബദ്ധത തെളിയിച്ചു.

അമേരിക്കയില്‍ നിന്നുള്ള മലയാള ദൃശ്യ മാധ്യമങ്ങളില്‍ വൈവിധ്യങ്ങളായ പരിപാടികളാണ് ജയ്ഹിന്ദ് ടിവിക്കുവേണ്ടി ജിന്‍സ്‌മോന്‍ ചെയ്തിട്ടുള്ളത്. ദൃശ്യ മാധ്യമ രംഗത്തിനൊപ്പം അച്ചടി മാധ്യമരംഗത്തും വ്യത്യസ്തത നിറഞ്ഞ സമീപനം സ്വീകരിച്ചിട്ടുള്ള ജിന്‍സ്‌മോന്‍ അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള മലയാളപത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ ചെയര്‍മാനാണ്. അമേരിക്കയിലെ പ്രമുഖ മലയാളം മാഗസിനായ അക്ഷരം മാസികയുടെ ചീഫ് എഡിറ്ററായ അദ്ദേഹം ഇംഗ്ലീഷ് മാസികയായ ഏഷ്യന്‍ ഈറയുടെ പ്രസിഡന്റും സിഇഒയുമാണ്. അമേരിക്കയിലെ പ്രമുഖ ഇഗ്ലിഷ് പത്രമായ ദി സൗത്ത് ഏഷ്യന്‍ ടൈംസ്‌ന്റെ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ജിന്‍സ്‌മോന്‍ പതിനാലുവര്‍ഷം മുമ്പ് ദീപിക ദിനപത്രത്തിന്റെ യൂറോപ് എഡിഷന്റെ ചാര്‍ജ് ഏറ്റെടുത്തുകൊണ്ടാണ് പത്രപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിക്കുന്നത്.

പ്രവാസ പത്രപ്രവര്‍ത്തന രംഗത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളയാളാണ് ജിന്‍സ്‌മോന്‍ സക്കറിയ. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് പ്രവാസലോകത്തെത്തുന്നത്. ഇതിനിടെ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളില്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജിന്‍സ്‌മോന്‍ സക്കറിയ യൂറോപിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇന്‍ഡോ അമേരിക്കന്‍ ലോയേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ മലയാളി ചെംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി, കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ലോംഗ് എലെന്റില്‍ നിന്നുള്ള മാധ്യമ സംരംഭകന്‍, സീനിയര്‍ റൊട്ടേറിയന്‍, കമ്യൂണിറ്റി ലീഡര്‍, ബിസിനസ്സുകാരന്‍, ഫിലാന്ത്രഫിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ കമലേഷ് മേത്ത നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും പ്രചാരമുള്ള ഇന്തോ അമേരിക്കന്‍ ഇംഗ്ലീഷ് മാധ്യമഗ്രൂപ്പായ ഫോര്‍സൈത് മീഡിയ ഗ്രൂപ്പ് സ്ഥാപകനാണ്. രാജസ്ഥാനിലെ ഒരു പ്രമുഖ ജെയിന്‍ കുടുംബാംഗമായ അദ്ദേഹം 1985ല്‍ ബോംബെയില്‍ വജ്രവ്യാപാരം ആരംഭിച്ചു. വ്യാപാരം വിപുലമാക്കുക എന്ന ഉദ്ദേശത്തോടെ 1986ല്‍ ന്യുയോര്‍കിലേക്ക് കുടിയേറിയ കമലേഷ് അവിടെ ജംസ്‌റ്റോണ്‍, വജ്രം എന്നിവയുടെ വ്യാപാരം ആരംഭിച്ചു.2008ല്‍ ആണ് കമലേഷ് മാധ്യമ ബിസിനസ്സിലേക്ക് കടന്നത്. കമ്യൂണിറ്റിക്ക് വേണ്ടിയുള്ള കമലേഷിന്റെ വീക്‌ലി പത്രമായ ‘ ദ സൗത്ത് ഏഷ്യന്‍ ടൈംസിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോര്‍സൈത് മീഡിയ ഗ്രൂപ്പ് ‘ ദ ഏഷ്യന്‍ ഇറ, ഒരു ലൈഫ് സ്‌റ്റൈല്‍ മാഗസിന്‍ എന്നിവ പബ്ലിഷ് ചെയ്യുന്നുണ്ട്. 2015 ല്‍ അക്ഷരം, ദ ഏഷ്യ ഈറ എന്നീ മാഗസിനുകള്‍ പ്രസിദ്ധീകരിച്ചിരുന്ന ഡിലൈറ്റ് മീഡിയാ ഗ്രൂപ്പിന്റെ മേജര്‍ ഷെയറുകള്‍ വാങ്ങിക്കൊണ്ട് കമലേഷ് മേത്ത തന്റെ മാധ്യമമേഖല വിപുലപ്പെടുത്തി. 2010 ജനുവരിയില്‍ നസുവ കൗണ്ടി അഡ്മിനിസ്‌ട്രേഷന്‍ ഇദ്ദേഹത്തെ ഡയറക്ടര്‍ ഓഫ് ബിസിനസ് ആന്റ് ഇകണോമിക് ഡെവലപ്‌മെന്റ് ആയി നിയമിച്ചു. അഞ്ച് വര്‍ഷം അവിടെ സേവനം അനുഷ്ഠിച്ചു. 2009ല്‍ ഹിക്‌സ്‌വില്‍ സൗത്തിലെ റോട്ടറി ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്റായി. 201516 ല്‍ ഞക ഡിസ്ട്രിക്ട് 7255 ന്റെ ഗവര്‍ണ്ണറാകാന്‍ അവസരം ലഭിച്ചു. പ്രധാന റോട്ടറി ഡോണറായി ആദരിക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം നിരവധി മത സംഘടനകള്‍ക്കും, സാമൂഹിക ആവശ്യങ്ങള്‍ക്കും വേണ്ടി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിരവധി സാമൂഹിക സംഘടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം രാജസ്ഥാന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഞഅചഅ) യുടെയും, 2012ല്‍ ഹിക്‌സ് വില്ലില്‍ ആരംഭിച്ച ഇന്ത്യന്‍ ഡെ പരേഡിന്റെ, ലോംഗ്‌സ് എലെന്റിലെ സ്ഥാപകനും ആണ്.

നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ ബോര്‍ഡ് ഡയറക്ടറായും, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡുകളും, കമ്യൂണിറ്റി സംഘടനകളുടെ ബഹുമതി പത്രങ്ങളും കമലേഷ് മേത്തയ്ക്കു ലഭിച്ചിട്ടുണ്ട്.

ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറിയായി തുടരുന്നത് നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. മാത്യു ജോയിസാണ്. ഇന്‍ഡ്യാ ഗവര്‍ന്മേന്റ് ഫിനാന്‍സ് വകുപ്പിലും, അമേരിക്കയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റുമായും ജോലി ചെയ്യുകയും, റോട്ടറാക്ട് ക്ലബ് ഡയറക്ടര്‍ ആയും, ഓള്‍ ഇന്‍ഡ്യാ ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായി നാലുവര്ഷങ്ങള്‍ തുടരെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്.

ബൈബിളിലെ പ്രേമകാവ്യവും പത്തുകല്‍പ്പനകളെക്കുറിച്ചും വ്യാഖ്യാനിക്കുന്ന ‘എന്റെ പ്രിയേ’ എന്ന പുസ്തകത്തിന്റെയും ‘അമേരിക്കന്‍ ആടുകള്‍ ‘ എന്ന സമാഹാരത്തിന്റെയും രചയിതാവാണ്. മലയാളത്തിലും ഇംഗ്‌ളീഷിലും നിരവധി പത്രങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും സമകാലീന പ്രാധാന്യമുള്ള ലേഖനങ്ങളും കവിതകളും എഴുതാറുണ്ട്. പഠനകാലത്ത് വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങി, ബാലജനസഖ്യത്തിലൂടെ നേതൃത്വനിരകളില്‍ എത്തുകയും, പിന്നീട് വിവിധ അസ്സോസിയേഷനുകളുടെയും സാരഥ്യം വഹിക്കയും, മാധ്യമസംരംഭങ്ങളില്‍ അനുഭവ പാടവം തെളിയിച്ചിട്ടുള്ള സംഘാടകനുമാണ്

ജയ്ഹിന്ദ് വാര്‍ത്തയുടെ എക്‌സിക്യൂറ്റീവ് എഡിറ്റര്‍, എക്‌സ്പ്രസ് ഹെറാള്‍ഡ്, മലയാളി മാഗസിന്‍ & എഫ്എംറേഡിയോ എന്നിവയുടെ അസ്സോസിയേറ്റ് എഡിറ്ററുമാണ് ഡോ. മാത്യു ജോയിസ്. ഐ എ പി സി യുടെ ആദ്യകാല നാഷണല്‍ കമ്മറ്റിയംഗം, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഡയറക്ടര്‍ , ബോര്‍ഡ് സെക്രട്ടറി, ഐ എ പി സി യുടെ ഇതുവരെയുള്ള സുവനീറുകളുടെ ചീഫ് എഡിറ്റര്‍ എന്നീ നിലകളിലും, ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ റീജണല്‍ ഡയറക്ടര്‍ തുടങ്ങി മാദ്ധ്യമ സാമൂഹ്യരംഗങ്ങളിലും എന്നും സജീവമാണ് ഡോ. മാത്യു ജോയിസ് .

മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍:

ഡോ. അജയ്‌ഘോഷ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ അമേരിക്കന്‍ എഡിഷനുകളുടെ ബ്യൂറോ ചീഫാണ്. ഐഎപിസിയുടെ സ്ഥാപക പ്രസിഡന്റുകൂടിയായ അജയ്‌ഘോഷ് അമേരിക്കയില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനാണ്. ഏഷ്യന്‍ ഈറ മാഗസിന്റെ മാനേജിംഗ് എഡിറ്റര്‍കൂടിയായ അദ്ദേഹം ദി യൂ എന്‍ എന്‍ ( ഠവല ഡചച) ന്റെ ചീഫ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.

നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പ്രമുഖ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായ വിനീത നായര്‍ ഐ ഏ പി സി യുടെ ആരംഭംമുതല്‍ ജനറല്‍ സെക്രട്ടറി ആയും പിന്നീട് ഡയറക്ടര്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍ ആയും വളരെ നേതൃത്വനിരയില്‍ സജീവമാണ്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വിനീത പഠന കാലത്തുതന്നെ മാധ്യമരംഗത്തു സജീവസാന്നിധ്യമായിരുന്നു.

ദൂരദര്‍ശന്‍, ഏഷ്യനെറ്റ്, സൂര്യടിവി, ഓള്‍ ഇന്‍ഡ്യ റേഡിയോ തുടങ്ങി വിവിധ മാധ്യമസ്ഥാപനങ്ങളില്‍ നിരവധി ശ്രദ്ധേയമായ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള വിനീത രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖരുമായി അഭിമുഖങ്ങള്‍ നടത്തി പരിചയമുള്ള മാധ്യമപ്രവര്‍ത്തകയാണ്. വിവിധ മാധ്യമമേഖലകളില്‍ എഴുത്തുകാരി, എഡിറ്റര്‍, കോപ്പിറൈറ്റര്‍, അവതാരക, റിപ്പോര്‍ട്ടര്‍, ഇന്റര്‍വ്യൂവര്‍, ടോക് ഷോ ഹോസ്റ്റ്, പ്രോഡ്യൂസര്‍, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍, മാസ്റ്റര്‍ ഓഫ് സെറിമണീ എന്നീനിലകളിലും വിനി എന്നറിയപ്പെടുന്ന വിനീത നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂജേഴ്‌സിയിലുള്ള ഇന്ത്യന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ യൂണൈറ്റഡ് മീഡിയയില്‍ ചീഫ് ബ്രോഡ്കാസ്റ്ററായിരുന്നു. ‘മലയാളം ടെലിവിഷന്‍ ന്യൂസ് വിത്ത് വിനീത നായര്‍’ എന്ന പരിപാടി എഡിറ്റ് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
ന്യൂജേഴ്‌സി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിനീത നായര്‍ ലാളിത്യംനിറഞ്ഞ അവരുടെ അവതരണരീതികൊണ്ട് പ്രേക്ഷകശ്രദ്ധനേടിയിട്ടുള്ള മാധ്യമപ്രവര്‍ത്തകയാണ്. അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പംതന്നെ പബ്ലിക്ക് സ്പീക്കിംഗ് സ്കില്‍ വര്‍ധിപ്പിക്കുന്നതിനുള്ള കോച്ചിംഗും നല്‍കിവരുന്നു. ഇപ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ്.

പതിറ്റാണ്ടായി പത്രപ്രവര്‍ത്തന, സാംസ്കാരിക രംഗങ്ങളില്‍ സജീവമാണ് കോരസണ്‍ വര്‍ഗീസ്. മനുഷ്യത്വപരമായ ഇടപെടലുകളെപ്പറ്റി ബോധപൂര്‍വം സംവാദം ചെയ്യുന്ന വാല്‍ക്കണ്ണാടി എന്ന കോളം ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. പന്തളം സ്വദേശിയാണ്. ഗ്രന്ഥകാരനായിരുന്ന സി.കെ. വര്‍ഗീസ് ആണ് പിതാവ്. കോമേര്‍സില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി. ന്യൂയോര്‍ക്ക് സിറ്റിയില്‍ സാമ്പത്തിക വിഭാഗത്തില്‍ ജോലി ചെയ്യുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ഐ എ പി സി യുടെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയിരുന്ന കോരസണ്‍, “കലാവേദി വാല്‍ക്കണ്ണാടി” പ്രോഗ്രാമിലൂടെ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രമുഖരുമായുള്ള അഭിമുഖങ്ങള്‍ വളരെ ജനശ്രദ്ധയാകര്ഷിച്ചതാണ്.

പര്‍വീണ്‍ ചോപ്രാ ഐ എ പി സി യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ മുന്‍ പ്രസിഡന്റ് ആയിരുന്നു. മൂന്നു പതിറ്റാണ്ടുകളിലൂടെ പത്രപ്രവര്‍ത്തനരംഗത്തെ അനുഭവസമ്പത്തുള്ള അദ്ദേഹം ന്യൂയോര്‍ക്കിലെ ദി സൗത് ഏഷ്യന്‍ ടൈയിംസിന്റെ മാനേജിംഗ് എഡിറ്റര്‍ ആണ്. “വണ്‍ വേള്‍ഡ് അണ്ടര്‍ ഗോഡ്‘ എന്ന സര്‍വമത ജേര്ണലിന്റെ എഡിറ്റര്‍ കൂടിയാണ്. മുന്‍പ് ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ ലൈഫ് പോസിറ്റീവ് എന്ന ആത്മീയ മാസികയുടെ സ്ഥാപകനും, ഇന്‍ഡ്യാ ടുഡേയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

തോമസ് മാത്യു (അനില്‍)ഐ എ പി സി യുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്, മാത്രമല്ല സെക്രട്ടറി ആയും ട്രെഷറര്‍ ആയും ജനറല്‍ സെക്രട്ടറി ആയും സദാ സജീവമായിരിക്കുന്നു. മികച്ച ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമായ അനില്‍ ജയ്ഹിന്ദ് വാര്‍ത്ത, ജയ്ഹിന്ദ് ടീവി തുടങ്ങിയ മാധ്യമങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതോടൊപ്പം ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസര്‍ കൂടിയാണ്.

മാധ്യമരംഗത്തെ പുത്തന്‍ പരീക്ഷണമായ സെല്‍ഫി ജേണലിസ്റ്റിന്റെ സിഇഒയായ സിറിയക് സ്കറിയ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും, ഐ എ പി സി യുടെ മുന്‍ വൈസ് പ്രസിഡന്റും, എഴുത്തുകാരനുമാണ്. നോര്‍ത്ത് അമേരിക്കയിലെയും യുകെയിലെയും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന സിറിയക് സ്കറിയയുടെ കോളങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

കാനഡയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമാണ് ഡോ. പി.വി. ബൈജു. കാനേഡിയന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ തന്റെ കോളങ്ങളിലൂടെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം. ഐ ഏ പി സി യുടെ മുന്‍ ഡയറക്ടറും യുവനിരയില്‍ നേതൃത്വപരിശീലനം നല്‍കുന്നതില്‍ തന്റെ പ്രാഗല്‍ഭ്യം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

IMG_0067


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top