Flash News

റിപ്പബ്ലിക് ദിനാഘോഷം ഫിലാഡല്‍ഫിയായില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഖ്യാതിഥി സിബി മാത്യു ഐ.പി.എസ്

January 25, 2019 , സന്തോഷ് എബ്രഹാം

inoc full size 2019 2ഫിലാഡല്‍ഫിയാ: ചരിത്രനഗരമായ ഫിലാഡല്‍ഫിയായില്‍ വച്ച് ഇന്ത്യന്‍ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സില്‍വാനിയ കേരളാചാപ്റ്ററിന്റെ ആഭിമുഖ്യ.ത്തില്‍ ഇന്ത്യയുടെ 70-ാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ശനിാഴ്ച വൈകിട്ട് 4.30മുതല്‍ ക്രിസ്‌തോസ് മാര്‍ത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gantry Rd, Phiiladelhia, PA 19115) നടത്തപ്പെടുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഈ സമ്മേളനത്തിന്റെ മുഖ്യാതിഥിയായി എക്കാലത്തിലേയും കേരളത്തിലെ മികച്ച ഐ. പി. എസ് ഓഫീസറായിരുന്ന സിബി മാത്യു പങ്കെടുത്ത് റിപ്പബ്ലിക്ദിന സന്ദേശം നല്‍കുന്നതാണ്. 1947 ആഗസ്റ്റ് 15-ാം തീയതി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950 ജനുവരി 26-ാം തീയതി ഡോ. ബി. ആര്‍. അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ ഭരണഘടന എഴുതി ഉണ്ടാക്കി സ്വതന്ത്രറിപ്പബ്ലിക്കായി പ്രഖ്യപിക്കപ്പെട്ടു. ഈ മീറ്റിംഗില്‍ യു. എസ്. എ. യിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതാണ്.

പബ്ലിക് മീറ്റിംഗിന് ശേഷം പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ജീമോന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നൃത്ത്യനൃത്തങ്ങളും ഗാനസന്ധ്യയും അരങ്ങേറുന്നതാണ്. പ്രമുഖ ഡാന്‍സ് ഗ്രൂപ്പുകളായ മാതാ ഡാന്‍സ് അക്കാഡമിയും, ഭരതം ഡാന്‍സ് അക്കാഡമിയും ശ്രീ ബേബി തടവനാലിന്റേയും, നിമ്മിദാസിന്റേയും ഗ്രൂപ്പുകള്‍ നടനവിസ്മയം അണിയിച്ചൊരുക്കുന്നതാണ്. ഈ വര്‍ഷത്തിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലേയ്ക്കും കലാസന്ധ്യയിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് – സന്തോഷ് എബ്രഹാം- 215 605 6914, ജനറല്‍ സെക്രട്ടറി- ഷാലുപൊന്നൂസ്-201 482 9123, ട്രഷറര്‍-ഫിലിപ്പോസ് ചെറിയാന്‍- 215 605 7310, പി. ആര്‍. ഒ.- കുര്യന്‍ രാജന്‍-610 457 5868.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top