ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിനു യാത്രയയപ്പ് നല്‍കി

Newsimg1_97034823ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയായി നാലു വര്‍ഷം സേവനം ചെയ്തതിനുശേഷം കേരളത്തിലേക്കു തിരിച്ചുപോകുന്ന റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിനു സെന്റ് ബര്‍ത്തലോമിയോ വാര്‍ഡിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

പയസ് & ജാനറ്റ് ഒറ്റപ്ലാക്കലിന്റെ ഭവനത്തില്‍ കൂടിയ സമ്മേളനത്തില്‍ വാര്‍ഡ് പ്രസിഡന്റ് ജൂബി വള്ളിക്കളം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പാരീഷ് കൗണ്‍സില്‍ അംഗങ്ങളായ ബിജി കൊല്ലാപുരം, സണ്ണി വള്ളിക്കളം എന്നിവരും മുന്‍ ട്രസ്റ്റി സിബി പാറേക്കാട്ടില്‍, മുന്‍ വാര്‍ഡ് പ്രസിഡന്റ് കൊച്ചുമോള്‍ നടയ്ക്കപ്പാടം, ജോര്‍ജ് വെണ്ണിക്കണ്ടം, ജോഷി വള്ളിക്കളം, മോനിച്ചന്‍ നടയ്ക്കപ്പാടം എന്നിവരും അച്ചന് ആശംസകളും മംഗളങ്ങളും നേര്‍ന്നു. തുടര്‍ന്നു നടത്തിയ അച്ചന്റെ മറുപടി പ്രസംഗത്തില്‍ വാര്‍ഡിലെ അംഗങ്ങള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിലും പല തലങ്ങളിലുള്ള സഹകരണത്തിനും നന്ദി പറഞ്ഞു. സെന്റ് ബര്‍ത്തലോമിയ വാര്‍ഡിന്റെ പേരിലുള്ള സ്‌നേഹോപഹാരം ബിജി കൊല്ലാപുരം, ജൂബി വള്ളിക്കളം, ഷൈബി ചിറയില്‍ എന്നിവര്‍ ചേര്‍ന്ന് അച്ചന് സമ്മാനിച്ചു. പയസ് ഒറ്റപ്ലാക്കല്‍ ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു.

സിബി &മിനി ഏറനാടിന്റേയും, ജോര്‍ജ് സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍, ചേന്നൂര്‍ മത്തായി എന്നിവരുടേയും ഗാനങ്ങളും ആസ്വാദ്യകരമായിരുന്നു. സിമി ജസ്റ്റോ ജോസഫ് പരിപാടികളുടെ എം.സിയായിരുന്നു. വാര്‍ഡിലെ എല്ലാ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്ത് അഗസ്റ്റിന്‍ അച്ചനോടുള്ള സ്‌നേഹാദരവുകള്‍ പ്രകടിപ്പിച്ചു.

Pics- Morton Grove ward

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment