ഇന്നത്തെ നക്ഷത്ര ഫലം (26 ജനുവരി 2019)

Astrology (2)അശ്വതി : അസുഖങ്ങളാല്‍ അവധിയെടുക്കും. സമീപനങ്ങളില്‍ ഔചിത്യം സ്വീകരിക്ക ണം. സംഘനേതൃത്വസ്ഥാനം ഉപേക്ഷിക്കും. വിജ്ഞാനം ആര്‍ജ്ജിക്കാൻ അവസ രമുണ്ടാകും.

ഭരണി : അവസരങ്ങള്‍ പരമാവധിപ്രയോജനപ്പെടുത്തും.വിദേശത്ത് സ്ഥിരതാമസമാക്കു വാനുളള അനുമതിലഭിക്കും.പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും.

കാര്‍ത്തിക : മംഗളകർമങ്ങള്‍ക്ക് നേതൃത്വം നല്‍കും. തൃപ്തിയായ വിലയ്ക്ക് ഭൂമിവിൽക്കാൻ തയാറാകും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. വെല്ലുവിളികളെ അതിജീ വിക്കാൻ സാധിക്കും.

രോഹിണി : സമന്വയ സമീപനം സർവകാര്യ വിജയങ്ങള്‍ക്ക് വഴിയൊരുക്കും.ഊഹക്ക ച്ചവടത്തില്‍ സാമ്പത്തികലാഭം വർധിക്കും. ചുമതലാബോധമുളള പുത്രന്‍റെ സമീപന ത്തില്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും.

മകയിരം : പ്രതിഭാസംഗമത്തില്‍ പങ്കെടുക്കും.നിഷ്ഠകള്‍ പാലിക്കുന്നതില്‍ ആത്മാഭി മാനം തോന്നും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സാ ധിപ്പിക്കും.

തിരുവാതിര : വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. പറയുന്ന വാ ക്കുകള്‍ ഫലപ്രദമായിത്തീരും. ഉദ്ദേശിച്ച വിഷയത്തിലേയ്ക്ക് ഉപരിപഠനത്തിന് മാറാൻ സാധിക്കും.

പുണര്‍തം : മനസ്സാന്നിദ്ധ്യത്താല്‍ അഭീഷ്ടകാര്യങ്ങള്‍ വിജയിക്കും. നല്ല ശീലങ്ങള്‍ ജീ വിതത്തിലേയ്ക്കു പകര്‍ത്തുവാന്‍ തയാറാകും. സാഹിത്യരചനയ്ക്ക് അംഗീകാരം ലഭിക്കും.

പൂയ്യം : ജനസ്വാധീനത്താല്‍ ആഗ്രഹനിവര്‍ത്തിയുണ്ടാകും. വിജയശതമാനം വർധിച്ചതി നാല്‍ വിദേശയാത്രാനുമതിക്ക് അപേക്ഷിക്കാൻഅര്‍ഹത നേടും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധകുറയും.

ആയില്യം : ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. പുതിയ ഗൃഹത്തില്‍ താമസമാക്കും. വാഹനം മാറ്റിവാങ്ങും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കും.

മകം : തന്ത്രപ്രധാനമായ കാര്യങ്ങള്‍ നടപ്പിലാക്കും. ആരാധനാലയദര്‍ശനത്താല്‍ അനുചിതപ്രവൃത്തികളില്‍ നിന്നും മോചനമുണ്ടാകും. സല്‍കർമപ്രവണത വർധിക്കും.

പൂരം : കീഴ്ജീവനക്കാര്‍ വരുത്തിവച്ച അബദ്ധങ്ങള്‍ പരിഹരിക്കാൻ കഠിനപ്രയത്നം വേണ്ടിവരും. വർധിക്കുന്ന അധികാരപരിധി ഏറ്റെടുക്കും. അമിതസംസാരം ഉപേക്ഷിക്കണം.

ഉത്രം : വിതരണമേഖല വിപുലീകരിക്കാൻ തീരുമാനിക്കും. അശ്രാന്ത പരിശ്രമത്താല്‍ മികവു പ്രകടിപ്പിക്കാൻ സാധിക്കും. പരിശ്രമങ്ങള്‍ക്ക് അനുഭവഫലം ഉ ണ്ടാകും.

അത്തം : ആധുനികചികിത്സാസമ്പ്രദായം സ്വീകരിക്കും. അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം. സഹോദരസുഹൃത്സഹായഗുണമുണ്ടാകും. പ്രവര്‍ത്തനഗുണവും സാമ്പത്തികനേട്ടവും ഉണ്ടാകും.

ചിത്ര : കാര്യതടസ്സങ്ങള്‍ നീങ്ങും.മംഗളകർമങ്ങളില്‍ പങ്കെടുക്കും. സാമ്പത്തിക അനി ശ്ചിതാവസ്ഥ പരിഹരിക്കപ്പെടും.അനുകൂലമായ ഉദ്യോഗമാറ്റത്തിനു അനുമതി ലഭിക്കും.

ചോതി : അവധിയാണെങ്കിലും ജോലിചെയ്യേണ്ടതായി വരും. പ്രതിസന്ധികള്‍ തരണം ചെയ്യുവാന്‍ അശ്രാന്തപരിശ്രമം വേണ്ടിവരും. സജ്ജനസംസർഗത്താൽ സല്‍ക്കർമപ്ര വണത വർധിക്കും.

വിശാഖം : പ്രവര്‍ത്തനക്ഷമത വർധിക്കും. വിജ്ഞാനങ്ങള്‍ ആര്‍ജ്ജിക്കും. സന്താന സംരക്ഷണമുണ്ടാകും. ദാമ്പത്യസൗഖ്യമുണ്ടാകും. മാര്‍ഗതടസങ്ങള്‍ നീങ്ങും.

അനിഴം : സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും.തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. സത്യസന്ധമായി പ്രവര്‍ത്തിക്കാൻ തയാറാകും. അര്‍ദ്ധമനസ്സോടുകൂടി മേലധികാരിയുടെ ആജ്ഞ അനുസരിക്കും.

തൃക്കേട്ട : സഹപ്രവര്‍ത്തകരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ സാധിക്കും. ഏറ്റെ ടുത്ത ദൌത്യം പൂര്‍ത്തീകരിക്കാൻ സാധിക്കും.സുഖസൗകര്യങ്ങള്‍ കൂടുതലു ളള ഗൃഹത്തിലേക്കു മാറിത്താമസിക്കും.

മൂലം : പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ പരസഹായം തേടും. സാങ്കേ‌തികകാരണങ്ങളാല്‍ വിദേശയാത്രയ്ക്ക് തടസങ്ങള്‍ അനുഭവപ്പെടും. സഹപ്രവര്‍ത്തകര്‍ അവധിയിലായതിനാല്‍ ചുമതലകള്‍ വർധിക്കും.

പൂരാടം : ചര്‍ച്ചകള്‍ പൂര്‍ണതയുണ്ടാവുകയില്ല. ആത്മവിശ്വാസം കുറയും. അനുകൂലമാ യിരുന്ന പല അവസരങ്ങളും നഷ്ടപ്പെടും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും.

ഉത്രാടം : സർവാധികാരിപദം ലഭിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാ റ്റവും ഉണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. പ്രവര്‍ത്തനങ്ങ ള്‍ക്ക് ഫലമുണ്ടാകും.

തിരുവോണം : സാമ്പത്തിക നീക്കിയിരുപ്പ് ഉണ്ടാകും. സന്താനസൗഖ്യമുണ്ടാകും. ആ ഗ്രഹങ്ങള്‍ സാധിക്കും. വിദേശയാത്രയ്ക്കു അനുമതി ലഭിക്കും.

അവിട്ടം : അഭിലാഷങ്ങള്‍ സഫലമാകും. പാരമ്പര്യപ്രവൃത്തികള്‍ നടപ്പില്‍ വരുത്തും. കുടുംബത്തില്‍ ആഹ്ലാദ അന്തരീക്ഷം സംജാതമാകും.

ചതയം : ആദ്ധ്യാത്മികാത്മീയ ചിന്തകളാല്‍ മനസ്സമാധാനമുണ്ടാകും .കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറും.പ്രയത്നങ്ങള്‍ക്ക് ഫലം കുറയും.ഒന്നും പൂര്‍ണതയുണ്ടാവുകയില്ല. അ വസരവാദം കുടുംബകലഹത്തിനു വഴിയൊരുക്കും.

പൂരോരുട്ടാതി : സുവ്യക്തമായ കർമപദ്ധതിക്ക് രൂപകല്പന തയാറാകും.തൃപ്തിയായ വിഭാഗത്തിലേക്കു ഉദ്യോഗമാറ്റമുണ്ടാകും.പ്രവര്‍ത്തനവിജയമുണ്ടാകും.ദമ്പതിമാരുടെ ആഗ്രഹങ്ങള്‍ സാധിക്കും. അനുബന്ധവ്യാപാരം തുടങ്ങും.

ഉത്രട്ടാതി : പൂര്‍വികസ്വത്തില്‍ ഗൃഹനിർമാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കും. വിദഗ്ധനിര്‍ദേശത്താല്‍ ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും. നിര്‍ത്തിവച്ച കരാറു ജോലികള്‍ പുനരാരംഭിക്കും.

രേവതി : വസ്തുനിഷ്ഠമായി പഠിച്ചുചെയ്യുന്നതെല്ലാം വിജയിക്കും. ആത്മാർഥമായ പ്രവര്‍ത്തനത്താല്‍ പുതിയ ഉദ്യോഗാവസരം വന്നുചേരും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment