ചന്ദ കൊച്ചാറിനെതിരായ കേസ്: സി.ബി.ഐക്കെതിരെ ജെയ്റ്റലി

arun_5ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദകൊച്ചാറിനെതിരെ കേസെടുത്ത സിബിഐക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി. ഏജന്‍സിയുടേത് അന്വേഷണാത്മക സാഹസമാണെന്ന് ജെയ്റ്റലി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ വിമര്‍ശനം.

ഐ.സി.ഐ.സി.ഐ കേസില്‍ നിരീക്ഷിക്കുമ്പോള്‍ അന്വേഷണം പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് വഴിമാറിയതായി തോന്നുന്നുവെന്ന് ജെയ്റ്റലി കുറിച്ചു. അന്വേഷണാത്മക സാഹസവും വിദഗ്ധ അന്വേഷണവും തമ്മില്‍ അടിസ്ഥാനപരമായി വിത്യാസമുണ്ടെന്നും ജെയ്റ്റലി വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള തന്റെ ഉപദേശം ഇതാണ്. മഹാഭാരത്തിലെ അര്‍ജുനന്റെ ഉപദേശം തുടരൂ, കാളയുടെ കണ്ണില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ ജെയ്‌ററലി കുറിച്ചു.

വീഡിയോകോണിന് വഴിവിട്ട് വായ്പ നല്‍കിയെന്ന കേസിലാണ് സി ബി ഐ ചന്ദയ്‌ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment