അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ചരിത്രവും വിമര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)

a1‘അരവിന്ദ് കെജ്രിവാള്‍’ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രസിദ്ധനായ രാഷ്ട്രീയ കര്‍മ്മോന്മുഖനും മാറ്റത്തിനായി നിലകൊള്ളുന്ന രാജ്യസേവകനും മുന്‍ സര്‍ക്കാര്‍ ജോയിന്റ്’ കമ്മീഷണറുമാണ്. 2013 ഡിസംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ ഇടക്കാല മുഖ്യമന്ത്രിയായി ഡല്‍ഹി ഭരിക്കുകയും 49 ദിവസത്തിനുള്ളില്‍ അധികാരം ഒഴിയുകയും ചെയ്തു. 2015 ഫെബ്രുവരി മുതല്‍ ഡല്‍ഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയായി ഭരണം നിര്‍വഹിക്കുന്നു. ഐ.ഐ.റ്റി (IIT) ഗോരഖ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീറിംഗില്‍ ബിരുദം നേടി. ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളമുള്ള മുഖ്യമന്ത്രിയാണ് അദ്ദേഹം. ശമ്പളം മാസം മൂന്നുലക്ഷത്തി അമ്പതിനായിരം രൂപയുണ്ടെങ്കിലും അത്രയും ശമ്പളം കൈപ്പറ്റാറില്ല. കെജ്രിവാള്‍, ‘ലോക്‌പാല്‍’ ബില്ല് പാസാക്കുന്നതിനായുള്ള നീക്കത്തിന്റെ മുന്നണി നേതാവായിരുന്നു. അണ്ണാ ഹസാരെയും ഒന്നിച്ച് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ വകുപ്പുകളായ ഡല്‍ഹി ഇലക്ട്രിസിറ്റി ബോര്‍ഡ്, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, മുനിസിപ്പല്‍ ഓഫിസുകള്‍ എന്നിവടങ്ങളിലുള്ള അഴിമതികളെ ബോധവല്‍ക്കരിക്കാന്‍ ‘കേജ്രിരിവാള്‍’ അത്യുജ്വലങ്ങളായ പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നീതികേടും സര്‍ക്കാര്‍ ഏജന്‍സികളുടെ അഴിമതികളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു.

padanna
ജോസഫ് പടന്നമാക്കല്‍

1968 ആഗസ്റ്റ് പതിനാറാം തിയതിയാണ് അരവിന്ദ് കെജ്രിവാളിന്റെ ജനനം. ഹരിയാനയിലുളള ഭിവാനി ജില്ലയില്‍ ശിവാനി എന്ന സ്ഥലത്ത് സാമാന്യം സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ വളര്‍ന്നു. ബാല്യകാലം കൂടുതലും ചെലവഴിച്ചിരുന്നത് സോനിപ്പട്ട്, ഗാസിയാബാദ്, ഹിസാര്‍ എന്നിവിടങ്ങളിലായിരുന്നു. ‘ക്രിസ്ത്യന്‍ മിഷിനറി ഹോളി ചൈല്‍ഡ്ഹുഡ്’ സ്കൂളില്‍ ബാല്യത്തില്‍ വിദ്യാഭ്യാസം നടത്തി. വിദ്യാഭ്യാസപരമായി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. ഗോബിന്ദ് റാം കേജ്രി‌വാളിന്റെയും ഗീതാ ദേവിയുടെയും മൂന്നു മക്കളില്‍ മൂത്തവനായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ബിരുദമെടുത്ത ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയറും. 1985ല്‍ അദ്ദേഹം ഐ.ഐ.റ്റി പ്രവേശന പരീക്ഷ പാസാകുകയും 1989ല്‍ മെക്കാനിക്കല്‍ എഞ്ചിനീറിംഗില്‍ ബിരുദം നേടുകയും ചെയ്തു. 1989ല്‍ ടാറ്റാ സ്റ്റീല്‍ കമ്പനിയില്‍ ജംഷെദ്പൂരില്‍ ജോലി ചെയ്തു. 1992ല്‍ ജോലി രാജി വെച്ച് ഐ.എ.എസ് പഠനം ആരംഭിച്ചു. കല്‍ക്കട്ടയില്‍ മദര്‍ തെരേസയ്‌ക്കൊപ്പം കുറച്ചുകാലം വൊളന്റിയര്‍ ആയി ജോലി ചെയ്തു. അവിടെ മദര്‍ തെരേസായെ പരിചയപ്പെടുകയുമുണ്ടായി. കൂടാതെ അദ്ദേഹം നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലുള്ള രാമകൃഷ്ണ മിഷനിലും വൊളന്റിയറായി പ്രവര്‍ത്തിച്ചു. നെഹ്‌റു യുവ കേന്ദ്രത്തിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 1994ല്‍ സുനിതയെ വിവാഹം ചെയ്തു. ഹര്‍ഷിത, പുല്‍കിത് എന്നിവര്‍ മക്കളാണ്.

റവന്യൂ ബോര്‍ഡിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷയുടെ യോഗ്യത നേടിയശേഷം 1995ല്‍ ഐ.ആര്‍.എസില്‍ അസിസ്റ്റന്റ് കമ്മീഷണറായി അദ്ദേഹം ജോലി ആരംഭിച്ചിരുന്നു. 2000ത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി രണ്ടു വര്‍ഷത്തേക്ക് ശമ്പളത്തോടെയുള്ള അവധിയെടുത്തു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മടങ്ങിവരുമ്പോള്‍ മൂന്നു വര്‍ഷംകൂടി ജോലി ചെയ്യണമെന്നുള്ള ഒരു കരാറില്‍ ഒപ്പിട്ടിട്ടുണ്ടായിരുന്നു. അതിനുള്ളില്‍ ജോലിയില്‍നിന്നും വിരമിച്ചാല്‍ അവധിക്കാല ശമ്പളം മടക്കികൊടുക്കാന്‍ ബാധ്യസ്ഥനുമായിരുന്നു. 2002 നവംബറില്‍ അദ്ദേഹം വീണ്ടും ജോലിയില്‍ ചേര്‍ന്നു. പതിനെട്ടു മാസത്തിനു ശേഷം ശമ്പളം കൂടാതെ വീണ്ടും അവധി ആവശ്യപ്പെട്ടു. അടുത്ത പതിനെട്ടു മാസത്തേക്ക് ശമ്പളം ഇല്ലാതെയുള്ള അവധി അനുവദിക്കുകയും ചെയ്തു. 2006 ഫെബ്രുവരിയില്‍ അദ്ദേഹം ഡല്‍ഹി ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ എന്ന ജോലി രാജി വെച്ചു. ‘മൂന്നു വര്‍ഷം ജോലി ചെയ്യാമെന്നുള്ള കരാര്‍ ലംഘിച്ചുവെന്നു’ സര്‍ക്കാര്‍, അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചു.

a1 (2)കേജ്രിവാളിന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്‍റെ പതിനെട്ടു മാസം ശമ്പളത്തോടു കൂടിയ അവധിയും അടുത്ത പതിനെട്ടു മാസം ശമ്പളം ഇല്ലാതെയുള്ള അവധിയും കണക്കാക്കുമ്പോള്‍ മൂന്നു കൊല്ലമാകുമായിരുന്നുവെന്നും ജോലി ചെയ്യാമെന്നുള്ള വ്യവസ്ഥ ലംഘിച്ചില്ലെന്നുമായിരുന്നു. ആദ്യത്തെ ഒരു വര്‍ഷത്തേക്ക് അദ്ദേഹത്തെ ഒരു സ്ഥലത്തും ജോലിക്കായി പോസ്റ്റ് ചെയ്തില്ലായിരുന്നു. ജോലി ചെയ്യാതെ തന്നെ ശമ്പളം നല്‍കിയിരുന്നു. അഴിമതിക്കെതിരായി താന്‍ സമരം ചെയ്തതിന് സര്‍ക്കാര്‍ മനഃപൂര്‍വം സൃഷ്ടിക്കുന്ന ആരോപണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2011 വരെ ഈ ആരോപണം തുടര്‍ന്നിരുന്നു. പിന്നീട് സുഹൃത്തുക്കളില്‍ നിന്നും കടം മേടിച്ച് ഒമ്പതു ലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ മടക്കി കൊടുക്കേണ്ടി വന്നു. അങ്ങനെ കേസ് പരിഹരിച്ചെങ്കിലും അദ്ദേഹം തെറ്റ് ചെയ്തതായി സമ്മതിക്കുന്നില്ല.

ഇന്ത്യയുടെ രാഷ്ട്രീയ അഴിമതികളെ തുടച്ചു നീക്കാന്‍ 2011ല്‍ ഇന്ത്യ ആകമാനം പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഗാന്ധിയനായ അണ്ണാ ഹസാരെ അതിനായി നിരാഹാര സത്യാഗ്രഹവും അനുഷ്ഠിച്ചിരുന്നു. ‘അഴിമതികളെ തുടച്ചു നീക്കാന്‍ ശക്തമായ ഒരു നിയമം രാജ്യത്തു നടപ്പാക്കണമെന്നായിരുന്നു’ ഹസാരയുടെയും പ്രവര്‍ത്തകരുടെയും ഡിമാന്‍ഡ്. 2011ലെ ടൈം മാഗസിനില്‍ ഈ വാര്‍ത്ത വളരെ പ്രാധാന്യമുള്ളതായി പ്രസിദ്ധീകരിച്ചു. ന്യൂഡല്‍ഹിയില്‍ ജെന്‍’താര്‍ മന്ദറില്‍ അണ്ണാ ഹസാരെ അനുഷ്ടിച്ച ഈ സത്യാഗ്രഹം ലോക മാധ്യമങ്ങളില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. അതിനായി ജന്‍ ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കണമെന്നായിരുന്നു ഡിമാന്‍ഡ്. സ്വിസ് ബാങ്കിലെയും വിദേശ ബാങ്കിലെയും ‘ബ്‌ളാക്ക് മണി’ ഇന്ത്യയില്‍ മടക്കി കൊണ്ടുവരണമെന്നും ഡിമാന്റുണ്ടായിരുന്നു. ഹസാരയുടെ നേതൃത്വത്തിലുള്ള നിരാഹാര സത്യാഗ്രഹവും സമാധാനപരമായ മാര്‍ച്ചും ജനശ്രദ്ധയെ ആകര്‍ഷിച്ചു. പ്രതിപക്ഷത്തുണ്ടായിരുന്ന മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ അണികളെ ശക്തിപ്പെടുത്താന്‍ ഈ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു.

a1 (1)ഇന്ത്യയുടെ അഴിമിതിക്കെതിരായ ‘ജന ലോക്പാല്‍ ബില്ല്’ പാസാക്കാനുള്ള യത്‌നത്തില്‍ക്കൂടിയാണ് കേജരിവാളിനെ ദേശീയ രാഷ്ട്രീയത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അരവിന്ദ കെജ്രിവാളിനെയും ഉള്‍പ്പെടുത്തി ഇന്ത്യ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ രചിക്കുന്ന കമ്മറ്റി രൂപീകരിച്ചിരുന്നു. ‘ജന ലോക്പാല്‍’ ഡ്രാഫ്റ്റ് ചെയ്യുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നു. ലോക്പാല്‍ ബില്ലിനെ ഹസാരെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഭേദഗതിയോടെ അംഗീകരിച്ചപ്പോള്‍ കേജരിവാള്‍ ബില്ലിനെ എതിര്‍ത്തു. ബില്ലിനെ ‘ഹസാരെ’ അംഗീകരിച്ച മുതലാണ് ഹസാരയില്‍ നിന്നും കേജരിവാള്‍ അകന്നത്. ഹസാരെ നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. ‘ബില്ലിനെപ്പറ്റി ഹസാരെ മനസിലാക്കിയിട്ടില്ലെന്നും’ കേജരി വാള്‍ ആരോപിച്ചു. ‘പാസ്സാക്കിയ നിര്‍ദ്ദിഷ്ട ബില്ല് അഴിമതി തടയാന്‍ ഉപകാരപ്പെടുകയില്ലെന്നു മാത്രമല്ല അഴിമതിക്കാരെ സംരക്ഷിക്കുന്ന വിധമാണ് തയ്യാറാക്കിയതെന്നും’ കുറ്റപ്പെടുത്തി. ‘ഈ ബില്‍ പാസായാല്‍ ഒരു മന്ത്രി പോയിട്ട് ഒരു എലിപോലും ജയിലില്‍ പോവില്ലെന്നും’ അദ്ദേഹം പരിഹസിച്ചു.

‘ജന്‍ ലോക്പാല്‍’ ബില്ല് രാഷ്ട്രീയമായി അഭിപ്രായൈക്യം പാലിക്കണമെന്ന ആശയമായിരുന്നു ഹസാരയ്ക്ക് ഉണ്ടായിരുന്നത്. ‘വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സംസാരിച്ചതുകൊണ്ട് യാതൊരു പുരോഗമനവും നേടാന്‍ പോവുന്നില്ലെന്ന്’ കേജരിവാളും വാദിച്ചു. ‘സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണമെന്നും’ കേജരിവാള്‍ അഭിപ്രായപ്പെട്ടു. ഇതേ സംബന്ധിച്ച് അഭിപ്രായ രൂപീകണത്തിനായി ഒരു സര്‍വേ നടത്താന്‍ സംഘടന രൂപീകരിച്ചു. പുതിയതായി രൂപീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യത്തെ സര്‍വ്വേ ഫലം വെളിപ്പെടുത്തിയിരുന്നു. അഴിമതിക്കെതിരായ പോരാട്ടക്കാരില്‍ അഭിപ്രായ ഭിന്നതകളുണ്ടായി. എതിരഭിപ്രായക്കാര്‍ കെജ്രിവാളുമായി ഒരു ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും ഫലവത്തായില്ല. 2012 ഒക്ടോബര്‍ രണ്ടാംതിയതി മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകൃതമായി. 2012 നവംബര്‍ 26നു ഇന്ത്യന്‍ ഭരണഘടന രചിച്ച ദിവസം പാര്‍ട്ടിയുടെ നയപരിപാടികളും പ്രഖ്യാപിച്ചു. സാധാരണക്കാരുടെ പാര്‍ട്ടിയെന്നര്‍ത്ഥത്തില്‍ പാര്‍ട്ടിയ്ക്ക് ‘ആം ആദ്മി പാര്‍ട്ടി’ (എ.എ.പി) എന്ന് നാമകരണം ചെയ്തു.

a2കേജരിവാള്‍ മുഖ്യമന്ത്രിയാകുന്നതിനു മുമ്പ്’ അദ്ദേഹം ‘ആം ആദ്മി പാര്‍ട്ടി’യുടെ ദേശീയ കണ്‍വീനറായിരുന്നു. ഡല്‍ഹിയില്‍ അന്ന് പ്രസിഡന്റ് ഭരണമായിരുന്നു നടപ്പിലുണ്ടായിരുന്നത്. അദ്ദേഹത്തിനു മുമ്പ് ‘ഷീല ദിക്ഷിത്ത്’ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായിരുന്നു. 2013 ഡിസംബര്‍ നാലാം തിയതി ഡല്‍ഹി അസംബ്ലിയിലേക്ക് പുതിയ പാര്‍ട്ടി മത്സരിച്ചു. തുടര്‍ച്ചയായി മൂന്നുപ്രാവശ്യം മുഖ്യമന്ത്രിയായിരുന്ന ഷീലാ ദിക്ഷിതിനെ ‘കേജരി വാള്‍’ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി. 2013 ഡിസംബര്‍ ഇരുപത്തിയെട്ടാം തിയതി അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയെടുത്തു. ദൗര്‍ഭാഗ്യവശാല്‍ ഭരണം 49 ദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ. ഇടക്കാല മന്ത്രി സഭയുടെ കാലത്ത് അദ്ദേഹത്തിന് അഴിമതി നിരോധന ബില്ല് പാസാക്കാന്‍ സാധിക്കാഞ്ഞതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നു. മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം ബില്ലിനെ എതിര്‍ക്കുകയും പിന്തുണ നല്കാതെയുമിരുന്നു. 2013 ഡിസംബര്‍ 28 മുതല്‍ 2014 ഫെബ്രുവരി പതിനാലുവരെ പ്രസിഡന്റ് ഭരണത്തില്‍ ‘നജീബ് ജംഗ്’ ഡല്‍ഹിയുടെ ഗവര്‍ണ്ണറായി ചുമതലകള്‍ വഹിച്ചിരുന്നു. 2015ലെ ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി വിജയിക്കുകയും 70 സീറ്റില്‍ 67 അസംബ്ലി സീറ്റുകളും കരസ്ഥമാക്കുകയുമുണ്ടായി. നല്ല ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഡല്‍ഹി മുഖ്യമന്ത്രിയാവുകയും 2015 ഫെബ്രുവരി പതിനാലാം തിയതി സത്യപ്രതിജ്ഞ കര്‍മ്മം നിര്‍വഹിക്കുകയുമുണ്ടായി.

a3കേജരിവാളും പാര്‍ട്ടിയും ഡല്‍ഹിയുടെ ഭരണം പിടിച്ചെടുത്തപ്പോള്‍ ‘അഞ്ചു വര്‍ഷം, ഭരണം’ എന്ന മുദ്രാവാക്യം മുഴക്കിയിരുന്നു. കെജ്രിവാള്‍ സര്‍ക്കാരിന് ഡല്‍ഹി സ്റ്റേറ്റിനെ സാംസ്കാരികമായും സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെടുത്തണമെന്ന ലക്ഷ്യമുണ്ടായിരുന്നു. ജനങ്ങളുടെ സുരക്ഷിതത്വത്തിനായി സി.സി. ടിവി എവിടെയും ഇന്‍സ്റ്റാള്‍ ചെയ്യുക, 10000 ബസുകള്‍ റോഡുഗതാഗതത്തിനായി വാങ്ങിക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ ഓരോരുത്തരുടെയും വീടുകളില്‍ എത്തിക്കുക എന്നീ പദ്ധതികള്‍ ആരംഭിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ ആയിരം എ.സി ഇലക്ട്രിക്ക് ബസുകള്‍ വാങ്ങാനുള്ള പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താമസസ്ഥലങ്ങളില്‍ ഒന്നേകാല്‍ ലക്ഷം സി.സി.വി ക്യമാറകള്‍ വീടുകള്‍ക്ക് സമീപം സ്ഥാപിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ബസുകളിലും സ്കൂളിലും ക്യാമറ സംഘടിപ്പിക്കുന്ന സംവിധാനങ്ങളും പുരോഗമിക്കുന്നു. ആരോഗ്യ മേഖലകളിലും വിദ്യാഭ്യാസ പദ്ധതികളിലും എ.എ.പി സര്‍ക്കാര്‍ മെച്ചമായ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു.

ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ വന്‍ നേട്ടങ്ങള്‍ കെജ്രിവാള്‍ സര്‍ക്കാരിന് നേടാന്‍ കഴിഞ്ഞു. ‘മൊഹല്ല ക്ലിനിക്ക്’ പദ്ധതികള്‍ വിജയകരമായിരുന്നു. അത് ലോകാരോഗ്യ സംഘടനകളും മുന്‍ യുണൈറ്റഡ് നാഷന്‍ സെക്രട്ടറി ജനറല്‍ കോഫി അണ്ണനും അഭിനന്ദിക്കുകയുണ്ടായി. വികസിച്ച രാജ്യങ്ങളെപ്പോലെ മെച്ചമായ ആരോഗ്യ സുരക്ഷ പദ്ധതി ഡല്‍ഹിയിലും നടപ്പാക്കാന്‍ സാധിച്ചു. അഞ്ചു കിലോമീറ്റര്‍ റേഡിയസില്‍ ഓരോ ക്ലിനിക്ക് വീതം മൊത്തം 1000 ക്ലിനിക്കുകള്‍ തുറക്കാനായിരുന്നു പദ്ധതി. എന്നാല്‍ പൂര്‍ണ്ണമായും ക്ലിനിക്കുകള്‍ വിപുലീകരിക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള ഏജന്‍സികള്‍ക്ക് സ്ഥലവും കെട്ടിടങ്ങളും ആവശ്യമാണ്. 160 ക്ലിനിക്കുകള്‍ മാത്രമേ നാളിതു വരെയായി തുടങ്ങാന്‍ സാധിച്ചിട്ടുള്ളൂ. 668 ക്ലിനിക്കുകള്‍ പുതിയ സ്ഥലങ്ങളില്‍ ഉടന്‍ തുടങ്ങും. ക്ലിനിക്കുകള്‍ അടുത്തടുത്ത് സ്ഥാപിച്ചിരിക്കുന്നതുമൂലം ഡയബെറ്റിക്‌സും ഹൈപ്പര്‍ ടെന്‍ഷന്‍ പോലുള്ള അസുഖങ്ങളും കണ്ടെത്തി അവിടെ രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കും. താണ വരുമാനക്കാരായ രോഗികള്‍ക്ക് ക്ലിനിക്കുകള്‍ പ്രയോജനപ്രദവുമാണ്. സൗജന്യമായ സര്‍ജറി, റേഡിയോ ഡയഗ്‌നോസിസ് ടെസ്റ്റുകള്‍ (ൃമറശീറശമഴിീശെ െലേേെ)െ മുതലായവകള്‍ ക്ലിനിക്കുകള്‍ വഴി നടത്തുന്നതുകൊണ്ട് ഹോസ്പിറ്റലിലെപ്പോലെ നീണ്ട ലൈനില്‍ രോഗികള്‍ക്ക് നില്‍ക്കേണ്ടതില്ല.

a2പരിഷ്ക്കരണപ്രകാരം വൈദ്യുതി ബില്ലില്‍ 50 ശതമാനം സബ്‌സിഡി അനുവദിക്കുന്നു. വൈദുതിക്ക് നികുതി കൂട്ടിയില്ല. ഇരുപതു കിലോ ലിറ്റര്‍ സൗജന്യ വെള്ളം റേഷനിങ് തുടരുന്നു. വിദ്യാഭ്യാസത്തിനായി 20172018 സാമ്പത്തിക ബഡ്ജറ്റില്‍ 11300 കോടി രൂപ അനുവദിച്ചിരുന്നു. അത് മൊത്തം ബഡ്ജറ്റിന്റെ നാലിലൊന്ന് പണം വരും. അങ്ങനെ അനുവദിച്ച പണത്തില്‍ നിന്നും 8000 പുതിയ ക്ലാസ് മുറികള്‍ ഉണ്ടാക്കി. 400 പുതിയ ലൈബ്രറികളും സ്ഥാപിച്ചു. അദ്ധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ ട്രെയിനിങ് നിര്‍ബന്ധമാക്കി. പ്രൈവറ്റ് സ്കൂളുകള്‍ യാതൊരു കാരണവശാലും ഫീസ് കൂട്ടാന്‍ പാടില്ലെന്നും കര്‍ശനമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ഒരു വിദ്യാര്‍ത്ഥിക്ക് പത്തു ലക്ഷം രൂപവരെ വായ്പ്പ അനുവദിച്ചിട്ടുണ്ട്.ഇരുപത് പുതിയ ഡിഗ്രി കോളേജുകള്‍ തുറക്കുന്നതിനായി ഡല്‍ഹി യുണിവേഴ്‌സിറ്റിയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്നു.

സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതും കെജ്രിവാള്‍ സര്‍ക്കാരിന്റ നേട്ടമാണ്. മാസം 9724 രൂപ കുറഞ്ഞ വേതനമായിരുന്നത് 13350 രൂപയായി വര്‍ദ്ധിപ്പിച്ചു. സാങ്കേതികമായി ചെറിയ പരിജ്ഞാനം ഉള്ളവരുടെ മാസ ശമ്പളം 10764 രൂപയായിരുന്നത് 14698 രൂപയാക്കി. സാങ്കേതിക പരിജ്ഞാനം ഉള്ള തൊഴിലാളികളുടെ ശമ്പളം 11830 രൂപയില്‍നിന്നും 16182 രൂപയായി നിശ്ചയിച്ചു. നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു. വൃദ്ധ ജനങ്ങള്‍ക്കും ഭര്‍ത്താവ് മരിച്ച നിരാലംബരായ സ്ത്രീകള്‍ക്കും മാസം 1000 രൂപ നല്‍കാനും തുടങ്ങി. നിയമപരമല്ലാത്ത കോളനികളിലും അവിടെ താമസിക്കുന്നവരിലും ശുചിത്വ ബോധം ഉണര്‍ത്തുകയും കോളനികളിലെ അഴുക്കു ചാലുകള്‍ വൃത്തിയാക്കുന്ന പദ്ധതികളും ആവിഷ്ക്കരിച്ചു. മലിന വസ്തുക്കള്‍ ഒഴുകിപോകാനുള്ള ചാലുകളും കോണ്‍ക്രീറ്റുകള്‍കൊണ്ട് (ലെംലൃ ഹശില) നിര്‍മ്മിക്കുന്നു. ഡ്രൈനേജ് സംവിധാനങ്ങളും വിപുലീകരിക്കുന്നുണ്ട്. 600 കോളനികളിലെ മലിന ദുരീകരണ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 500 കിലോമീറ്റര്‍ പിഡബ്‌ള്യു റോഡ് വിസ്തൃതികൂട്ടി നന്നാക്കുകയും ചെയ്യുന്നു. ശുദ്ധജലം കൊണ്ടുവരാനായുള്ള പൈപ്പ് ലൈന്‍ ജോലികളും പുരോഗമിക്കുന്നുണ്ട്. ഒന്നര ലക്ഷം പബ്ലിക്ക് ബാത്ത്‌റൂം പണിയുമെന്നുള്ള പദ്ധതിയില്‍ 21000 പബ്ലിക്ക് ബാത്തുകള്‍ നാളിതുവരെ തീര്‍ത്തിട്ടുണ്ട്.

ഇനിമേല്‍ സര്‍ക്കാര്‍ ഡോകുമെന്റുകള്‍ ലഭിക്കാന്‍ മജിസ്‌ട്രേറ്റിന്റെയോ ഗസറ്റഡ് ഓഫിസര്‍മാരുടെയോ ഒപ്പുകള്‍ക്ക് ആവശ്യമില്ല. പ്രധാന ഡോകുമെന്റുകളില്‍ സ്വയം ഒപ്പു മതിയാകും. സര്‍ക്കാര്‍ ഡോക്യൂമെന്റുകളും സര്‍ട്ടിഫിക്കേറ്റുകളും വീട്ടില്‍ കൊണ്ടുപോയി കൊടുക്കുന്നതു കാരണം പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ മുമ്പില്‍ ലൈനില്‍ നിന്ന് സമയം പാഴാക്കേണ്ടതില്ല. ജനനം, മരണം, വരുമാനം, ജാതി സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വാട്ടര്‍, ഇലക്ട്രിസിറ്റി കണക്ഷന്‍, എന്നിവകള്‍ക്കുള്ള ഡോകുമെന്റുകള്‍ ഓരോരുത്തരുടെയും വീട്ടുപടിക്കല്‍ എത്തിക്കും. മെഡിക്കല്‍ ചരിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഹെല്‍ത്ത് കാര്‍ഡ് ഓരോ പൗരനും നല്‍കുന്നു. ‘1076’ എന്ന നമ്പറില്‍ വിളിച്ചാല്‍ സര്‍ക്കാര്‍ സേവനം അമ്പതു രൂപയ്ക്ക് ലഭ്യമാണ്. ഡല്‍ഹിയുടെ പതിനൊന്ന് ജില്ലകളിലും ആവശ്യക്കാര്‍ക്ക് ഡോക്കുമെന്റുകള്‍ എത്തിക്കുന്നു. ഡല്‍ഹി ഇന്ത്യയ്ക്ക് ഒരു മാതൃക പട്ടണവും സംസ്ഥാനവുമായി മാറിയിരിക്കുന്നു.

a2 (1)എ.എ.പി പാര്‍ട്ടി ‘എല്ലാം സാധ്യമെന്ന’ പുതിയ മുദ്രാവാക്യം മുഴക്കിയിരുന്നെങ്കിലും വിമര്‍ശനങ്ങളില്‍ക്കൂടിയും കടന്നുപോവുന്നു. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ എല്ലാം സാധ്യമല്ലെന്ന് മൂന്നു വര്‍ഷത്തെ ഭരണത്തില്‍ക്കൂടി മനസ്സിലാവുകയും ചെയ്തു. വൈദുതിയുടെ നിരക്കു കുറയ്ക്കുന്നതും 20 കിലോ ലിറ്റര്‍ സൗജന്യ വെള്ളം നല്‍കലും, പെട്രോള്‍ റേഷനിംഗും നടപ്പാക്കുമെന്ന രാഷ്ട്രീയ അജണ്ട പരിപൂര്‍ണ്ണ വിജയമായിരുന്നില്ല. അന്തരീക്ഷ മലിനീകരണത്തിലും ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തിലും കാര്യമായ പുരോഗമനം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പുകാലങ്ങളില്‍ ഭരണ മുന്നണി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ഫലപ്രദമാകാതെ പലതും പാളിപോയിട്ടുണ്ട്. 2018ല്‍ 3000 പുതിയ ബസുകളും 2000 എയര്‍ കണ്ടീഷനില്ലാത്ത ബസുകളും 1000 ഇലട്രിക്ക് ബസുകളും നിരത്തില്‍ ഓടിക്കുമെന്നു വാഗ്ദാനങ്ങളുണ്ടായിരുന്നു. ഡിസംബറിനുള്ളില്‍ മൊത്തം 10000 ബസുകള്‍ സേവനത്തിനുണ്ടാകുമെന്ന എ.എ.പി സര്‍ക്കാരിന്റ വാക്കുകളും ഫലവത്തായില്ല. പട്ടണങ്ങളില്‍ ക്ലിനിക്കുകള്‍കൊണ്ട് വലിയ പ്രയോജനമില്ല. ചെറിയ സുഖക്കേടുകള്‍ക്കു പോലും ക്ലിനിക്കുകളില്‍ പോകാതെ രോഗികള്‍ ഹോസ്പിറ്റലിനെ അഭയം പ്രാപിക്കുന്നതാണ് കാരണം. ക്ലിനിക്കുകളുടെ ആരംഭത്തോടെ ഹോസ്പിറ്റലുകളില്‍ രോഗികള്‍ എത്തുന്നതും കുറഞ്ഞു. അത്തരമുള്ള സ്ഥിതിവിശേഷങ്ങള്‍ ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുകയും ചെയ്യുന്നു. ഡല്‍ഹിയുടെ അന്തരീക്ഷം ഇന്നും മലിനം നിറഞ്ഞതാണ്. പൊതുഗതാഗതം വളരെ ശോചനീയമായി തുടരുന്നു. യമുനാ നദിയുടെ അഞ്ചു കിലോമീറ്റര്‍ ദൂരം വൃത്തിയാക്കുന്ന പദ്ധതിക്ക് വിജയം കാണാനായില്ല. മിതമായ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ 100 ക്യാന്റീനുകള്‍ക്കും പദ്ധതിയിട്ടിരുന്നു. എങ്കിലും എല്‍.എന്‍.ജെ.പി ഹോസ്പിറ്റലിനു സമീപം ഒരു ക്യാന്റീന്‍ മാത്രമേ നാളിതുവരെയായി തുടങ്ങിയിട്ടുള്ളൂ.

കെജ്രിവാളിന്റെ രാഷ്ട്രീയ ഗുരുവായ അണ്ണാ ഹസാരെ സര്‍ക്കാര്‍ നയങ്ങളെ പൂര്‍ണ്ണമായും എതിര്‍ത്തുകൊണ്ടിരിക്കുന്നു. വിദ്വെഷത്തിന്റെ ഭാഷ കെജ്രിവാളിനെതിരെ ഉപയോഗിക്കാറുമുണ്ട്. ഹസാരെ പറഞ്ഞു, “ഷുങ്കളു’ കമ്മിറ്റി റിപ്പോര്‍ട്ട്! തന്നെ വളരെയധികം വേദനിപ്പിച്ചു. അരവിന്ദ കേജരിവാളും ഞാനും അഴിമതിക്കെതിരായി, അഴിമതിയില്ലാത്ത നമ്മുടെ രാജ്യത്തിനായി ഒന്നിച്ചു പോരാടി. എന്നാല്‍ അദ്ദേഹം എന്റെ പ്രതീക്ഷകള്‍ മുഴുവനായി തകര്‍ത്തു. വിദ്യാഭ്യാസമുള്ള പുതിയ തലമുറ പുത്തനായ ചിന്തകളുമായി രാജ്യത്തെ അഴിമതികളില്‍നിന്നും മോചനമാക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. വാസ്തവത്തില്‍ എന്റെ സ്വപ്നങ്ങളെല്ലാം ചിതറിപ്പോയി. കേജരി വാള്‍ ‘ആം ആദ്മി പാര്‍ട്ടി’ ആരംഭിച്ചപ്പോള്‍ ദൈവം എന്നെ അദ്ദേഹത്തില്‍നിന്നും അകറ്റാന്‍ സഹായിച്ചു. അല്ലായിരുന്നുവെങ്കില്‍ സത്യത്തിന്റെ വഴി എന്റെ മുമ്പില്‍ ഇല്ലാതാകുമായിരുന്നു. അദ്ദേഹം മുഖ്യ മന്ത്രിയായെങ്കിലും ഒരിക്കലും എനിക്ക് അദ്ദേഹത്തെ കാണാന്‍ പോലും താല്‍പ്പര്യമുണ്ടായിട്ടില്ല. അദ്ദേഹം എന്നെ ഗുരുവെന്നു സംബോധന ചെയ്യുന്നു. വാസ്തവത്തില്‍ ദൈവം എന്നെ അദ്ദേഹത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു.”

മൂന്നു വിദഗ്ദ്ധരായവര്‍ ഒത്തൊരുമിച്ചാണ് ‘ഷുങ്കളു കമ്മീഷന്‍ റിപ്പോര്‍ട്ട്’ തയ്യാറാക്കിയത്. ഡല്‍ഹി സ്റ്റേറ്റ് ഭരണകൂടത്തില്‍ കെജ്രിവാള്‍ ഭരണത്തിലെ നിയമനങ്ങളില്‍ കണ്ട സ്വജന പക്ഷപാതങ്ങളുടെ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് 2016 നവംബര്‍ ഇരുപത്തിയേഴാം തിയതി കമ്മറ്റി പുറത്തുവിട്ടു. ഡല്‍ഹി ആരോഗ്യ മന്ത്രി ‘സത്യേന്ദര്‍ ജെയ്‌നിന്റെ’ മകള്‍ സൗമ്യ ജെയ്‌നിന്റെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമനത്തെ കമ്മറ്റി ചോദ്യം ചെയ്തിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി തുടക്കമിട്ട ബസ് സര്‍വീസിലും അഴിമതികളുണ്ടെന്ന് കണ്ടെത്തി. ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഡല്‍ഹിയിലെ ഗവണ്മെന്റ് ക്വാര്‍ട്ടേഴ്‌സുകളുടെ കമ്മീഷണറായ ‘സ്വാതി മലിവാല്‍, എംഎല്‍എ യായ അഖിലേഷ് ത്രിപാഠിയ്ക്ക് ക്വാര്‍ട്ടേഴ്‌സ് നല്‍കിയതിലും ചോദ്യമുണ്ടായിരുന്നു. കേജരി വാളിന്റെ ഭാര്യയുടെ ബന്ധുവായ ‘നികുഞ്ചി അഗര്‍ വാളിന്’ ആരോഗ്യ മന്ത്രിയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമനം കൊടുത്തതും നിയമ വിരുദ്ധമാണെന്നു കണ്ടു. പാര്‍ട്ടി ആവശ്യത്തിനായി സര്‍ക്കാരിന്റെ ബംഗ്‌ളാവ് എ.എ.പി ഉപയോഗിക്കുന്നതിലും വിമര്‍ശനമുണ്ടായിരുന്നു. നിയമാനുസ്രതമല്ലാതെ സര്‍ക്കാര്‍ ഓഫിസ് ഉപയോഗിച്ചതിന് 27 ലക്ഷം രൂപ ഫൈന്‍ ഇടുകയും ചെയ്തു.

a4കേജരിവാള്‍ പുസ്തകങ്ങളെഴുതിയതു കൂടാതെ അനേക അവാര്‍ഡുകളും നേടിയിട്ടുണ്ട്. ‘രാമോന്‍ മാഗ്‌സായസായ അവാര്‍ഡ്’ കരസ്ഥമാക്കിയിരുന്നു. അഴിമതിക്കെതിരായുള്ള പോരാട്ടത്തിലെ നേട്ടങ്ങള്‍ മാനിച്ചാണ് അദ്ദേഹത്തിന് 2006ല്‍ രാമോന്‍ മാഗ്‌സായസായ അവാര്‍ഡ് ലഭിച്ചത്. അങ്ങനെ ലഭിച്ച അവാര്‍ഡിന്റെ തുക പൊതുജന സേവനം നടത്തുന്ന ഒരു ഗവേഷണ കേന്ദ്രത്തിന് സംഭാവനയായി നല്‍കുകയും ചെയ്തു.

കെജ്രിവാള്‍ തുടക്കമിടുന്ന എത്ര നല്ല പരിഷ്ക്കാരങ്ങളെയും കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുകയെന്നത് പതിവായിരിക്കുന്നു. ഡല്‍ഹിയുടെ ഗവര്‍ണ്ണര്‍ പുരോഗമനപരമായ ഏതു പദ്ധതികള്‍ക്കും വിഘാതമായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലുള്ള ഡല്‍ഹിയില്‍ സി.സി.വി ക്യാമറകള്‍ സ്ഥാപിക്കണമെങ്കില്‍ കേന്ദ്ര പോലീസിന്റെ അനുവാദം വേണമെന്ന് ഗവര്‍ണ്ണര്‍ ‘അനില്‍ ബൈജാന്റെ’ ഉത്തരവ് കേജരി വാള്‍ പരസ്യമായി കീറിക്കളഞ്ഞു. ‘സ്ത്രീകള്‍ക്കും ന്യുന പക്ഷങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നതിനാലാണ്‍ സി.സി.വി ക്യാമറാകള്‍ സ്ഥാപിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു. ‘ഡല്‍ഹിയില്‍ കുറ്റവാളികള്‍ പെരുകാന്‍ കേന്ദ്ര സര്‍ക്കാര്‍ നയം കാരണമാകുന്നുവെന്നും’ കേജരിവാള്‍ കുറ്റപ്പെടുത്തി.

a3 (1)ഫോര്‍ച്യൂണ്‍ മാഗസിനില്‍ ലോകത്തെ മികച്ച നേതാക്കന്മാരുടെ പട്ടികയില്‍ കെജ്രിവാളുമുണ്ട്. പ്രബുദ്ധരായ ലോക നേതാക്കന്മാരില്‍ അദ്ദേഹം നാല്പത്തിരണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. ഒരു വര്‍ഷം മുമ്പ് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന പ്രധാനമന്ത്രി മോദിയുടെ പേര് ഉള്‍പ്പെടുത്താതെ ഫോര്‍ച്യൂണ്‍ മാഗസിന്‍ തഴഞ്ഞിരിക്കുന്നു. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിനായി വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് അദ്ദേഹത്തെ ലോക നേതാക്കളുടെ സ്ഥാനത്തേയ്ക്ക് എത്തിച്ചത്. കെജ്രിവാളിന്റെ അന്തരീക്ഷ ശുദ്ധീകരണ പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് ഫോര്‍ച്യൂണ്‍ മാഗസിന്‍ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Related News

Leave a Comment