ബഹ്റൈന്‍: “സാംസ” പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും, ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷവും, മെമ്പര്‍ഷിപ്പ് കാമ്പയിനും കര്‍ണ്ണാടക സോഷ്യല്‍ ക്ലബ്ബില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു. വൈകിട്ട് 6 മുതല്‍ തുടങ്ങിയ പരിപാടികള്‍ രാത്രി 12 മണി വരെ നീണ്ടു നിന്നു. ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എ.വി. സ്വാഗതവും, പ്രസിഡന്റ് വത്സരാജന്‍ അദ്ധ്യക്ഷനുമായ ചടങ്ങ് ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് നടരാജന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയതു. തുടര്‍ന്ന് ഭാരവാഹികള്‍ക്കും നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്കും അദ്ദേഹം ബാഡ്ജ് അണിയിച്ചു. സാംസയുടെ സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ അനുകരണീയവും പ്രചോദനവുമാവട്ടെ എന്ന് ആശംസിച്ചു.
തുടര്‍ന്ന് പുതിയ പ്രസിഡന്റ് ജിജോ ജോര്‍ജ്, സെക്രട്ടറി റിയാസ്, ട്രഷറര്‍ ബബീഷ് എന്നിവര്‍ മിനിറ്റ്സ് സ്വീകരിച്ച് അധികാരം ഏറ്റെടുത്തു. ആശംസകള്‍ അര്‍പ്പിച്ച് ഉപദേശക സമിതി അംഗങ്ങളായ ബാബുരാജ് മാഹി, മുരളീകൃഷണന്‍, വനിതാ വിഭാഗം പ്രസിഡന്റ് ശീമതി ഇന്ഷ റിയാസ്, ബഹ്റൈന്‍ കേരളീയ സമാജം മുന്‍ പ്രസിഡന്റ് ആര് പവിത്രന്, വടകര അസോസിയേഷന് പ്രസിഡന്റ് കെ.ആര്. ചന്ദ്രന്, കുടുംബ സൗഹൃദ വേദി സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ് കല്ലരി നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. സാംസയിലെ കലാകാരന്മാരും, കലാകാരികളും ഒരുക്കിയ കലാവിരുന്ന് ഹൃദ്യവും മികവുറ്റതുമായിരുന്നു.
ചെണ്ടമേളം, നര്‍മ്മ ബഹ്റൈന്റെ മിമിക്സ് പരേഡ് എന്നിവ പരിപാടികള്‍ക്ക് നിറപ്പകിട്ടേകി. സാംസ ഒരുക്കിയ കലാവിരുന്നിലും സ്നേഹവിരുന്നിലും നിരവധി പേര് പങ്കെടുത്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply