ബഹ്റൈന്‍ ലാല്‍ കെയെഴ്സ് അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യലിറ്റി ക്ലിനിക് സല്മാബാസിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി ഇന്ത്യയുടെ 70-ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയ ക്യാമ്പില്‍ പതിവ് പരിശോധനകള്‍ കൂടാതെ വൃക്ക, കരള്‍, കൊളസ്ട്രോള്‍ പരിശോധയും, സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിരുന്നു.
രാവിലെ 7:30 നു ആരംഭിച്ച ക്യാമ്പിന്റെ സേവനം ഏകദേശം 350 ഓളം പേര് പ്രയോജനപ്പെടുത്തി. സാമൂഹ്യ പ്രവര്‍ത്തകരായ സെയ്ദ് അലി, ബിജു മലയില്‍, ശിഹാബ് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു ആശംസകള്‍ നേര്‍ന്നു. ലാല്‍ കെയേഴ്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജഗത് കൃഷ്ണകുമാര്‍, ഫൈസല്‍ എഫ് എം, ഷൈജു, മണിക്കുട്ടന്, മനോജ്, അല്‍ ഹിലാല്‍ പ്രതിനിധികളായ അസീം, മുനാവിര്‍, ഷൈനി, ജ്യോതിഷ്, സിറാജ് എന്നിവര്‍ നേതൃത്വം നല്കി. അരുണ്‍ തൈക്കാട്ടില്‍, വിഷ്ണു, സ്മിജേഷ്, ദീപക്, അരുണ്‍ നെയ്യാര്‍, ഹരികൃഷ്ണന്, രതീഷ്, ജസ്റ്റിന്, റ്റിജോ, അനീഷ്, സുമേഷ്, എന്നിവർ പരിപാടികള്‍ നിയന്ത്രിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply