- Malayalam Daily News - https://www.malayalamdailynews.com -

മോഹന്‍‌ലാലിന് പത്മഭൂഷണ്‍ പുരസ്ക്കാരം; ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് ആഘോഷിച്ചു

lal-careമോഹന്‍‌ലാലിന് പത്മഭൂഷണ്‍ പുരസ്ക്കാരം ലഭിച്ചത് ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് ആഘോഷിച്ചു. സിനിമാ പ്രേക്ഷകര്‍ക്കും, ആരാധകര്‍ക്കും മധുരം നല്‍കിയും കേക്ക് മുറിച്ചും ആഘോഷിച്ചു.

ഇന്നലെ ബഹ്‌റൈന്‍ ജുഫെയ്ര്‍ മാളില്‍ പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പുതിയ സിനിമയുടെ ഫാന്‍സ്‌ ഷോ നടന്നുകൊണ്ടിരിക്കെയാണ് മോഹന്‍ലാലിനു പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്. സിനിമയ്ക്ക് ശേഷം അവിടെ വച്ച് കേക്ക് മുറിച്ചു, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ആരാധകര്‍ പുരസ്കാരലബ്ധി ആഘോഷമാക്കി.

പലതവണ പടിക്കല്‍ വന്നിട്ടും കിട്ടാതിരുന്ന പത്മഭൂഷണ്‍ പുരസ്കാരം ഈ വര്‍ഷം മോഹന്‍ലാലിന് രാജ്യം നല്‍കി ആദരിച്ചു എന്നറിഞ്ഞത് വളരെയധികം സന്തോഷം നല്‍കുന്നുവെന്ന് ലാല്‍ കെയേഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ മകന്റെ സിനിമ വളരെ നല്ല അഭിപ്രായത്തോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും അതോടൊപ്പം തന്നെ അതെ ദിവസം ഇങ്ങനെ ഒരു സന്തോഷ വാര്‍ത്ത വരുകയും ചെയ്തത് ഇരട്ടിമധുരമായി എന്ന് സെക്രട്ടറി എഫ്. എം. ഫൈസല്‍ പറഞ്ഞു. ഷൈജു, മനോജ്, അരുണ്‍ തൈക്കാട്ടില്‍, മണിക്കുട്ടന്‍, വിഷ്ണു, അരുണ്‍ നെയ്യാര്‍, രതീഷ്, സ്മിജേഷ്, ഹരി എന്നിവര്‍ ഫാന്‍സ്‌ ഷോയ്ക്കും മറ്റു ആഘോഷപരിപാടികള്‍ക്കും നേതൃത്വം നല്‍കി.

2 3

 

Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]