Flash News

ഇന്നത്തെ നക്ഷത്ര ഫലം (28 ജനുവരി 2019)

January 28, 2019 , .

jyothisham-bഅശ്വതി: ഏറ്റെടുത്ത ദൗത്യം സന്താനങ്ങളുടെ സഹായത്താല്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാന്‍ സാധിക്കും. കീഴ്ജീവനക്കാരുടെ അശ്രദ്ധകൊണ്ട് വന്നുചേര്‍ന്ന അബദ്ധങ്ങള്‍ തിരുത്തേണ്ടതായി വരും. ആരാധനാലയത്തിലേക്കു സാമ്പത്തികസഹായം ചെയ്യുവാനിടവരും.

ഭരണി: സുഖദുഃഖമിശ്രത്വമായ അനുഭവങ്ങള്‍ ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള പദ്ധതികൾക്കു പുനര്‍ജീവന്‍ നല്‍കുവാന്‍ നിര്‍ദ്ദേശം തേടും. അവധിയെടുത്ത് മംഗളവേളയില്‍ പങ്കെടുക്കും.

കാര്‍ത്തിക: നിര്‍ത്തിവെച്ച കര്‍മ്മപദ്ധതികള്‍ പുനരാരംഭിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും.

രോഹിണി: ആരോഗ്യം തൃപ്തികരമായിരിക്കും. അര്‍ഹമായ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. വിശ്വാസ യോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാർഥമായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകും.

മകയിരം: ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും അപസ്വരങ്ങള്‍ കേള്‍ക്കുവാനിടവരും. ആത്മാർഥമായ പ്രവര്‍ത്തനങ്ങളാല്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യുവാന്‍ സാധിക്കും. ആര്‍ഭാടങ്ങള്‍ക്ക് പുത്രിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

തിരുവാതിര: ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂല സാഹചര്യമുണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങളാല്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കാനാകും. കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

പുണര്‍തം: പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സാധിക്കും. പുതിയ കര്‍മ്മമേഖലകള്‍ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. അര്‍പ്പണ മനോഭാവത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും.

പൂയ്യം: അപാകതകള്‍ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കുവാന്‍ സാധിക്കും. ആശ്രയിച്ചുവരുന്നവര്‍ക്ക് അഭയം നല്‍കുവാന്‍ സാധിച്ചതിന് ആത്മനിര്‍വൃതിയുണ്ടാകും. സന്താനങ്ങളുടെ പരിഷ്കാരങ്ങള്‍ക്ക് പരിധി നിശ്ചയിക്കും.

ആയില്യം: ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരുവാന്‍ സാധിക്കും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും. പുതിയ കരാറുജോലികളില്‍ ഒപ്പുവെക്കും.

മകം: വര്‍ഷങ്ങളായി അധപതിച്ചു കിടക്കുന്ന പ്രവര്‍ത്തനമണ്ഡലങ്ങള്‍ക്കു പുനര്‍ജീവന്‍ നല്‍കുവാന്‍ തയ്യാറാകും. അധികൃതരുടെ പ്രത്യേകപരിഗണനയില്‍ തൃപ്തിയായ വിഭാഗത്തിലേക്കു ഉദ്യോഗമാറ്റമുണ്ടാകും.

പൂരം: അനൗദ്യോഗികമായി സാമ്പത്തികവരുമാനമുണ്ടാകുമെങ്കിലും ചിലവിനങ്ങളാല്‍ ശ്രദ്ധയും സൂക്ഷമതയും വേണം. അസമയങ്ങളിലുള്ള യാത്ര ആവുന്നതും ഉപേക്ഷിക്കണം. വ്യവസ്ഥകള്‍ പാലിക്കുവാന്‍ കഠിനപ്രയത്നം വേണ്ടിവരും.

ഉത്രം: മേലധികാരിക്കു തൃപ്തിയാകും വിധത്തില്‍ പദ്ധതി സമര്‍പ്പിക്കുവാന്‍ സാധിക്കും. കാര്യനിര്‍വ്വഹണ ശക്തി വർധിപ്പിക്കുന്നതിനാല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകും. സജ്ജന സംസര്‍ഗത്താല്‍ സല്‍ക്കര്‍മ പ്രവണത വർധിക്കും.

അത്തം: ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനിടവരും. വൈജ്ഞാനിക വിഷയങ്ങളില്‍ വിദ്വത്ജനങ്ങളുമായി ആശയവിനിമയം നടത്തുവാനിടവരും. സഹപ്രവര്‍ത്തകര്‍ക്ക് ഉദ്യോഗം നഷ്ടപ്പെട്ടതിനാല്‍ മനോവിഷമം തോന്നും.

ചിത്ര: തൊഴില്‍പരമായ ബദ്ധപ്പാടുകള്‍ വർധിക്കും. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ആ ശ്വസിക്കുവാനവസരമുണ്ടാകും. ഭൂമിക്രയവിക്രയങ്ങളില്‍ സാമ്പത്തിക പുരോഗതിയുണ്ടാകും.

ചോതി: ഊഹക്കച്ചവടത്തില്‍ നഷ്ടമുണ്ടാകും. അവധിയെടുത്ത് മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അശ്രദ്ധകൊണ്ട് വീഴ്ചക്കു സാധ്യതയുണ്ട്. ആത്മവിശ്വാസക്കുറവിനാല്‍ മത്സര രംഗങ്ങളില്‍ പരാജയപ്പെടും.

വിശാഖം: മത്സരത്തില്‍ വിജയിക്കും. അകാരണസംശയങ്ങളും അകാരണഭയവും ഉപേക്ഷിക്കുവാന്‍ ഉള്‍പ്രേരണയുണ്ടാകും. ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കും.

അനിഴം: വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനിടവരും. വിദഗ്ദ്ധ ചികിത്സകളാല്‍ രോഗശമനമുണ്ടാകും. പ്രവര്‍ത്തന വിശേഷത്താല്‍ എതിര്‍പ്പുകളെ അതിജീവിക്കുവാന്‍ സാധിക്കും.

തൃക്കേട്ട: അവധിയെടുത്ത സന്താനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കും. മനസംതൃപ്തിയോടുകൂടി ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ ജനപിന്തുണ ലഭിക്കും.

മൂലം: ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും. സുദീര്‍ഘമായ ചര്‍ച്ചയിലൂടെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. മേലധികാരിയുടെ ആജ്ഞകള്‍ അർധ മനസോടു കൂടി അനുസരിക്കും.

പൂരാടം: ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുവാനുദ്ദേശിക്കുന്ന പ്രവര്‍ത്തന മേഖലകളുടെ പ്രാരംഭതല ചര്‍ച്ചയില്‍ പങ്കെടുക്കും. അവധികഴിഞ്ഞ് വിദേശയാത്ര പറപ്പെടും. മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കും.

ഉത്രാടം: ധാര്‍മ്മിക ഉത്തരവാദിത്ത്വം ഏറ്റെടുക്കുവാന്‍ തയ്യാറാകും. അധ്വാനത്തിനു പൂര്‍ണ്ണഫലം ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ പുനരാരംഭിക്കും. ആഗ്രഹിച്ച വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.

തിരുവോണം: കുടുബാംഗങ്ങളോടൊപ്പം മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനിടവരും. വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വ്വിക ഗൃഹത്തില്‍ താമസിക്കുവാനിടവരും. വസ്തു ക്രയവിക്രയങ്ങളില്‍ അനുകൂലസാഹചര്യങ്ങള്‍ ഉണ്ടാകും.

അവിട്ടം: ആത്മധൈര്യക്കുറവിനാല്‍ മത്സരരംഗങ്ങളില്‍ പരാജയപ്പെടും. പുതിയ ഉത്തര വാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. പൊതുപ്രവര്‍ത്ത നങ്ങള്‍ക്ക് സര്‍വ്വാത്മനാ സഹകരിക്കും.

ചതയം: വ്യപാര വ്യവസായ മേഖലകളില്‍ പ്രതീക്ഷിച്ച അനുഭവം കുറയും. ജീവിത പങ്കാളിക്ക് അസുഖങ്ങള്‍ വർധിക്കും. കലാകായികരംഗങ്ങളില്‍ പരിശീലനം പുനരാരംഭിക്കും.

പൂരോരുട്ടാതി: പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും. അധികൃതരുടെ പ്രത്യേക പ രിഗണനയില്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. നിസാരകാര്യങ്ങള്‍ക്കു പോലും കലഹിക്കുന്ന പുത്രന്‍റെ സമീപനത്തില്‍ മനോവിഷമം തോന്നും.

ഉത്രട്ടാത: ബന്ധുക്കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകും. ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കുവാന്‍ സാധിക്കും. വൈദ്യുതി ഉപകരണങ്ങള്‍ വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യണം.

രേവതി: പ്രതികാരബുദ്ധി ഉപേക്ഷിച്ച് നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുവാന്‍ ആത്മ പ്രചോദനം ഉണ്ടാകും. സഹോദരന്‍റെ നിര്‍ബന്ധത്താല്‍ പൂര്‍വ്വികസ്വത്ത് ഭാഗം വെക്കുവാന്‍ തയ്യാറാകും. ആരാധനാലയ ദര്‍ശനത്തിനോടനുബന്ധമായി ബന്ധുഗൃഹത്തിലേക്കു യാത്രപുറപ്പെടും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top