പ്രവാസി മലയാളി ഫെഡറേഷന്‍ ഫാ. ജോയ് കുത്തൂരിനെ ആദരിച്ചു

PHOTO-2019-01-06-18-39-38നെടുംമ്പാശ്ശേരി: ഇന്ത്യയിലെ ആദ്യ പാലിയേറ്റീവ് ഹേസ്പിറ്റല്‍ സ്ഥാപകനും, സി.ഇ.ഓ.യുമായ ഫാ.ജോയ് കുത്തൂരിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചു.

ജനുവരി 6ന് പി.എം.എഫ്. ഗ്ലോബല്‍ സമ്മേളനത്തോടനുബന്ധിച്ചു നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പി.എം.എഫ്.ഗ്ലോബല്‍ എക്‌സിക്യൂട്ട് മെമ്പറും, അമേരിക്കയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനുമായ പി.പി.ചെറിയാനാണ് ഫാ.ജോയ് കുത്തൂരിനെ പൊന്നാടയണിയിച്ചു ആദരിച്ചത്.

ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയും, അഭയം പാലിയേറ്റീവ് കെയറും പ്രവാസി മലയാളി ഫെഡറേഷനും ചേര്‍ന്ന് കേരളത്തിന്റെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് ആശുപത്രിയും, ഹെല്‍ത്ത് റീജിയണല്‍ സെന്ററുകളും സ്ഥാപിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പി.എം.എഫ്. ഗ്ലോബല്‍ അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്(അമേരിക്ക) പറഞ്ഞു.

ചടങ്ങില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍, ജോജി ജോണ്‍ എം.എല്‍.എ., നസറത്ത് ജഹാന്‍, ജിഷിന്‍ പാലത്തിങ്കല്‍, സീരിയല്‍ നടി നിഷാ സാരംഗ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. പ്രവാസി മലയാളി ഫെഡറേഷന്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ വഹിക്കുന്ന പങ്കിനെ ഫാ.ജോയ് കുത്തൂര്‍ അഭിനന്ദിച്ചു.

PHOTO-2019-01-06-18-39-39 PHOTO-2019-01-08-01-11-44 thumbnail_PHOTO-2019-01-06-18-39-37

Print Friendly, PDF & Email

Related News

Leave a Comment