ദോഹ മദ്രസക്ക് അവാര്‍ഡ്

hikma toopers award photoദോഹ : കേരള മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് കേരളത്തിലും ജി.സി.സി യിലും ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലുമായി നടത്തിയ ഹിക്മ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ജി.സി.സി യില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ സ്ഥാപനത്തിനുള്ള അവാര്‍ഡ് ദോഹ അല്‍ മദ്രസ അല്‍ ഇസ്ലാമിയ കരസ്ഥമാക്കി.

ശാന്തിനികേതന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ പുറക്കാട്, ആക്ടിംഗ് പ്രിന്‍സിപ്പാള്‍ സഫീര്‍ മമ്പാട് എന്നിവര്‍ കേരള മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുഷീര്‍ ഹസനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ ഇന്റഗ്രേറ്റഡ് എജ്യുക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ ഡയറക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, സി.ഐ.സി പ്രസിഡന്റ് കെ.സി അബ്ദുല്‍ ലത്തീഫ്, വിദ്യാഭ്യാസ വിഭാഗം തലവന്‍ എം.എസ്.എ റസാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Print Friendly, PDF & Email

Related News

Leave a Comment