വാഷിംഗ്ടണ്‍: ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തില്‍ അതിശൈത്യം മിഡ്വെസ്റ്റിലും നോര്‍ത്ത് ഈസ്റ്റിലും അടുത്ത രണ്ടു ദിവസങ്ങളിലുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ജീവനുതന്നെ ഭീഷണിയുയര്‍ത്തുന്ന അതിശൈത്യം അമേരിക്കയുടെ മിഡ്വെസ്റ്റിലും നോര്‍ത്ത് ഈസ്റ്റിലുമാണ് നാശംവിതയ്ക്കാന്‍ പോകുന്നത്. മഞ്ഞില്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടിച്ച് കൊല്ലുന്ന തരത്തിലുള്ള അതിശൈത്യമാണ് ഈ മേഖലകളില്‍ വരാന്‍ പോകുന്നത്.
ആഗോളതാപനം അമേരിക്കയെ തകര്‍ക്കാനായി ചൈന വികസിപ്പിച്ചതാണെന്ന 2012 ലെ ട്രംപിന്റെ ട്വീറ്റിന് പിന്നാലെ സമാനമായ മണ്ടത്തരവുമായി വീണ്ടും ട്രംപ് ട്വീറ്റ് ചെയ്തതോടെ ‘സ്കൂളില്‍ പോകാത്ത, പുസ്തകം വായിക്കാത്ത അമേരിക്കന്‍ പ്രസിഡന്റ്’ എന്ന ഖ്യാതിയും ട്രംപ് നേടി. “അമേരിക്കയിലെ തണുപ്പ് മൈനസ് അറുപത് ഡിഗ്രി ആയി, ചൂട് കൂടാനായി ആഗോള താപനം തിരികെ വരണമെന്ന്” ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും മാരകമായ ശൈത്യകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നുമുതല്‍ താപനിലയില്‍ വലിയതോതിലുള്ള കുറവ് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ജീവന് അപകടത്തിലാക്കുന്നത് എന്ന തരത്തിലുള്ള മുന്നറിയിപ്പാണ് അവര്‍ നല്‍കിയിട്ടുള്ളത്.
ബുധനാഴ്ചയാണ് ഏറ്റവും കടുത്ത തണുപ്പിന് സാധ്യത. നോര്‍ത്തേണ്‍ ഇല്ലിനോയിയില്‍ മൈനസ് 55 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാനിടയുണ്ടെന്നാണ് കണക്കാക്കുന്നത്. മിനസോട്ടയില്‍ അത് മൈനസ് 30 ഡിഗ്രിവരെയാകാനും സാധ്യതയുണ്ട്. വലിയ തോതിലുള്ള ശീതക്കാറ്റ് കൂടി വീശുന്നതോടെ മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് പോലെയാകും ഇതനുഭവപ്പെടുകയെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കുന്നു. ഫ്രോസ്റ്റ്ബൈറ്റും ഹൈപ്പോതെര്‍മിയയും പോലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്. മിനിറ്റുകള്‍ക്കുള്ളിലോ ചിലപ്പോള്‍ സെക്കന്‍ഡുകള്‍ക്കുള്ളിലോ മരണം പോലും സംഭവിക്കാന്‍ തക്ക മാരകമായ കാലാവസ്ഥയാണിതെന്ന മുന്നറിയിപ്പുമുണ്ട്. മില്‍വൗക്കിയിൽ മൈനസ് 28 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാനിടയുണ്ട്. ശീതക്കാറ്റ് കൂടിയാകുമ്പോള്‍ അത് മൈനസ് 50 ഡിഗ്രി സെല്‍ഷ്യസിന്റെ ഫലം ചെയ്യും. 1996-ല്‍ ഉണ്ടായ മൈനസ് 26 ഡിഗ്രി സെല്‍ഷ്യസാണ് ഇതുവരെയുള്ള റെക്കോഡ്.
ഉത്തരധ്രുവത്തിനുചുറ്റും കറങ്ങുന്ന ശീതക്കാറ്റാണ് പോളാര്‍ വോര്‍ട്ടെക്സ് എന്ന പ്രതിഭാസത്തിന് കാരണം. മതിയായ സുരക്ഷാകവചങ്ങളില്ലാതെ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രായം ചെന്നവരും രോഗബാധിതരും കഴിയുന്നത്ര യാത്ര ഒഴിവാക്കണമെന്നും ഇത്തരക്കാരെ പ്രത്യേകം ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നുമാണ് മറ്റു മുന്നറിയിപ്പുകള്‍.
ഇത്രയും മാരകമായ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചിട്ടും അതേക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ട്വീറ്റ് ചെയ്യുന്ന ട്രംപിനെതിരെ പരിഹാസ ശരങ്ങളുമായി നിരവധി പേരാണ് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. കൊടും തണുപ്പിനെ അതിജീവിക്കാന്‍ ‘ആഗോള താപനത്തെ’ തിരികെ വിളിക്കുകയാണ് പ്രസിഡന്റ് ട്രംപ്.
തങ്ങളുടെ പ്രസിഡന്റ് വിഡ്ഢിയാണെന്നും വിഡ്ഢിത്തമേ ട്വീറ്റ് ചെയ്യൂ എന്ന പരിഹാസവുമായി നിരവധി ട്വീറ്റര്‍ അക്കൗണ്ടുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. “മനോഹരമായ മിഡ്വെസ്റ്റില്‍ തണുപ്പ് മൈനസ് അറുപതില്‍ എത്തി നില്ക്കുന്നു. ഇനിയും തണുപ്പ് കൂടാനാണ് സാധ്യത. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. ആഗോളതാപനത്തിന് എന്താണ് സംഭവിക്കുന്നത്. പെട്ടെന്ന് തിരികെ വരൂ ഞങ്ങള്‍ക്ക് അത് ആവശ്യമാണ്” എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. “നിങ്ങള്‍ക്ക് കാലാവസ്ഥയെ സംബന്ധിച്ച് ഒട്ടും ബോധമില്ലേ? നിങ്ങള്‍ ജീവിതത്തില്‍ പുസ്തകം വായിച്ചിട്ടുണ്ടോ” എന്നായിരുന്നു ട്രംപിനെ പരിഹസിച്ച് ട്വീറ്റിന് കിട്ടിയ ഒരു മറുപടി. “നിങ്ങള്‍ തമാശ പറയുകയല്ലേ? സത്യത്തില്‍ ആഗോളതാപനം കൊണ്ടാണ് തണുപ്പ് കൂടുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ലേ” എന്നായിരുന്നു മറ്റൊരു ട്വീറ്റ്. “ഈ മനുഷ്യന് പുസ്തകങ്ങള്‍ അലര്‍ജിയാണ്. ഈ പമ്പര വിഡ്ഢിയെയാണ് ഞങ്ങള്‍ പ്രസിഡന്റാക്കിയത്” എന്ന് മറ്റൊരു ട്വീറ്റുമുണ്ട്.
https://twitter.com/realDonaldTrump/status/1090074254010404864
https://twitter.com/Betancur57S/status/1090307199929221120