സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന്‍ കാല്‍ഗറി പാരീഷ് ദിനവും, റിപ്പബ്ലിക് ദിനവും ആഘോഷിച്ചു

calgory_pic1കാല്‍ഗറി: സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന്‍ കാല്‍ഗറിയുടെ പാരീഷ് ദിനം 2019 ജനുവരി 26-നു കാല്‍ഗറി സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വച്ചു റിപ്പബ്ലിക് ദിനാഘോഷങ്ങളോടെ ആഘോഷിച്ചു. രാവിലെ പ്രഭാത പ്രാര്‍ത്ഥനകളോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ നിമിഷങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണവും അടങ്ങുന്നതായിരുന്നു.

ഔദ്യോഗിക ചടങ്ങുകള്‍ക്ക് കാല്‍ഗറി മലങ്കര കത്തോലിക്കാ സഭയുടെ വികാരി റവ.ഫാ. ജോര്‍ജ് മഠത്തിക്കുന്നത്ത് സ്വാഗതം ആശംസിച്ചു. കാല്‍ഗറി- ഫുട്ട് ഹില്‍സ് നിയോജകമണ്ഡലം എം.എല്‍.എ ശ്രീപ്രസാദ് പാണ്‌ഡെ ആതിഥ്യം വഹിച്ചു. വിവിധ സമൂഹങ്ങളെ പ്രതിനിധാനം ചെയ്ത് റവ.ഫാ. യാരോസ്ലാ അസൂബ, റവ.ഫാ. സജോ ജേക്കബ് പുതുശേരി, റവ.ഫാ. തോമസ് വടശേരി, റവ.ഫാ. ജോസ് ടോം കളത്തിപ്പറമ്പില്‍, മി ബില്‍ ല്യൂചക്, റവ.ഫാ. പ്രാന്‍സ് മൂക്കനോട്ടില്‍ എന്നിവരും വേദി പങ്കിട്ടു.

ഒരു സമൂഹത്തിന്റെ പങ്കാകുക എന്നത് ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, അത് കാല്‍ഗറിയുടെ വികസനത്തിന് എത്രത്തോളം സഹായിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പ്രഭാഷണത്തിന്റെ വിജയം. ഫിലിപ്പ് തുരുത്തിയില്‍ സദസിനു നന്ദി പറഞ്ഞു. മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എം.സി.വൈ.എം), മലങ്കര കാത്തലിക് അസോസിയേഷന്‍ (എം.സി.എ), നൈറ്റ്‌സ് ഓഫ് കൊളംബസ്, മലങ്കര കാത്തലിക് ചില്‍ഡ്രന്‍സ് ലീഗ് (എം.സി.സി.എല്‍), മാതൃവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും, വിശിഷ്ടാതിഥികളും ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് നയനമനോഹരങ്ങളായ കലാപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. ഭാരത്തിന്റെ ദേശീയഗാനവും കനേഡിയന്‍ ദേശീയ ഗാനവും ആലപിച്ച് ഇടവക ദിനത്തിന് പരിസമാപ്തി കുറിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസഫ് ജോണ്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

2015 ഓഗസ്റ്റ് 29-നു കാല്‍ഗറിയിലുള്ള മലങ്കര കത്തോലിക്കാ സഭയിലെ വിശ്വാസികളുടെ ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി രൂപവത്കരിക്കപ്പെട്ട ഈ സമൂഹം സെന്റ് മേരി, ക്യൂന്‍ ഓഫ് പീസ് സീറോ മലങ്കര കാത്തലിക് എപ്പാര്‍ക്കി ഇന്‍ യു.എസ്.എ & കാനഡയുടെ അധികാരപരിധിയില്‍ വരുന്നതാണ്.

2018 ഒക്‌ടോബര്‍ വരെ റവ.ഫാ. ഡൈജു കുര്യാക്കോസിന്റെ അജപാലന നേതൃത്വത്തിലും, തുടര്‍ന്ന് റവ.ഫാ. ജോര്‍ജ് മഠത്തിക്കുന്നതിന്റെ നേതൃത്വത്തിലും മലങ്കര കത്തോലിക്കാ സഭ അവരുടെ പ്രാതിനിധ്യം വിശ്വാസ സമൂഹത്തിലും, പൊതുപ്രവര്‍ത്തനത്തിലും മുദ്രവെയ്ക്കപ്പെട്ടുകഴിഞ്ഞു.

കൂടാതെ വിവിധ ഭക്തസംഘടനകളും, കുട്ടികള്‍ക്കായുള്ള വിവിധ ക്ലാസുകള്‍ തുടങ്ങി മലങ്കര സഭ അനുദിനം വളര്‍ന്നു പന്തലിക്കുകയാണ്.

calgory_pic2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment